ഗുരുഗ്രാമിലെ ഓട്ടോ റിക്ഷ ഡ്രൈവറായ മോഹന്‍ പാസ്വാന് അടുത്തിടെ അപകടത്തിൽ പരുക്കേറ്റ് കിടപ്പിലായി. ജോലി ഇല്ലാതായതോടെ വാടക വീട്ടിൽ നിന്നും ഇറങ്ങാൻ വീട്ടുടമ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് പിതാവിനെ വീട്ടിലെത്തിക്കാനുള്ള ദൗത്യം ജ്യോതി ഏറ്റെടുത്തത്.
TRENDING:കേരളത്തിൽ നിന്ന് ആദ്യഘട്ടത്തിൽ 5 ട്രെയിനുകൾ; ബുക്കിംഗ് ഇന്നു മുതൽ [NEWS]'ഇത് പ്രവാസികളുടെ കൂടി നാട്; അവർക്ക് മുന്നിൽ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല': മുഖ്യമന്ത്രി [NEWS]Covid 19 in Kerala | 24 പേര്‍ക്ക് കൂടി കോവിഡ്; 12 പേര്‍ വിദേശത്തു നിന്ന് വന്നവര്‍; എട്ടുപേർ മഹാരാഷ്ട്രയിൽ നിന്ന് [NEWS]
advertisement
കയേയിലുണ്ടായിരുന്ന പണം ഉപയോഗിച്ച് സെക്കന്‍ഡ് ഹാന്‍ഡ് സൈക്കിള്‍ വാങ്ങി. ഈ സൈക്കിളിന്റെ കാരിയറിൽ പിതാവിനെ ഇരുത്തിയാണ് ജ്യോതി ബിഹാറിലേക്ക് പുറപ്പെട്ടത്. ദിവസവും 40 കിലോമീറ്ററോളമാണ് സൈക്കിൾ ചവിട്ടിയിരുന്നത്. യാത്രയ്ക്കിടെ ചില ലോറി ഡ്രൈവര്‍മാര്‍ ലിഫ്റ്റ് നൽകിയതും ഇവർക്ക് അനുഗ്രഹമായി, നിലവിൽ സിരുഹള്ളിയിലെ ഗ്രാമത്തില്‍ ക്വാറന്റീനിലാണ് പിതാവും മകളും.