കൊച്ചി: റെയിൽവേ ആദ്യഘട്ടത്തിൽ ഓടിക്കുന്ന 100 ട്രെയിനുകളിൽ കേരളത്തിൽ നിന്ന് രണ്ടു ജനശതാബ്ദി ഉൾപ്പെടെ അഞ്ചെണ്ണം. എറണാകുളം- നിസാമുദ്ദീൻ മംഗള എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ്, തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി എന്നിവയാണ് ട്രെയിനുകൾ.
ജൂൺ ഒന്നു മുതൽ 30 വരെ സ്പെഷ്യൽ ട്രെയിനുകളായാണ് ഇവ ഓടിക്കുന്നത്. ഐആർസിടിസി വെബ്സൈറ്റ് വഴിയും മൊബൈൽ ആപ് വഴിയും മാത്രമാകും ഇതിലേക്കുള്ള ബുക്കിങ്. ജനറൽ കോച്ചിൽ സെക്കൻഡ് സിറ്റിങ് നിരക്കായിരിക്കും ബാധകമാകുക. ബുക്കിങ് വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.