Covid 19 in Kerala | 24 പേര്‍ക്ക് കൂടി കോവിഡ്; 12 പേര്‍ വിദേശത്തു നിന്ന് വന്നവര്‍; എട്ടുപേർ മഹാരാഷ്ട്രയിൽ നിന്ന്
- Published by:Rajesh V
- news18india
Last Updated:
എസ്എസ്എൽസി പരീക്ഷ നിശ്ചയിച്ച പ്രകാരം മേയ് 26 മുതൽ 30 വരെ നടക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 24 പേര്‍ക്ക്. അഞ്ചുപേരുടെ ഫലം നെഗറ്റീവായി. പാലക്കാട്-7, മലപ്പുറം-4, കണ്ണൂര്‍-3, പത്തനംതിട്ട, തിരുവനന്തപുരം,തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവും കാസര്‍കോട്, കോഴിക്കോട്, എറണാകുളം,ആലപ്പുഴ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
തൃശ്ശൂരില്‍ രണ്ടുപേര്‍ക്കും കണ്ണൂര്‍,വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്. ഇന്ന് പോസിറ്റീവായതില്‍ 12 പേര്‍ വിദേശത്തുനിന്ന് വന്നതാണ്. 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നതാണ്. മഹാരാഷ്ട്ര-8,തമിഴ്‌നാട്-3. കണ്ണൂരില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ 666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 161 പേര്‍ നിലവില്‍ ചികിത്സയിലാണ്.
TRENDING:APP for Alcohol : 'ബെവ് ക്യൂ' വരും; എല്ലാ ശരിയാകും [NEWS]കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍; ടിക്കറ്റ് ബുക്കിംഗ് നോര്‍ക്ക വെബ്സൈറ്റിൽ [NEWS]'മദ്യ നികുതി വർധിപ്പിച്ച സ്ഥിരം ഉഡായിപ്പുകളല്ലാതെ ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു?'; ഐസക്കിനെതിരെ കെ.എസ് രാധാകൃഷ്ണൻ [NEWS]
എസ്എസ്എൽസി പരീക്ഷ നിശ്ചയിച്ച പ്രകാരം മേയ് 26 മുതൽ 30 വരെ നടക്കും. ടൈംടേബിൾ നേരത്തേ പ്രസിദ്ധീകരിച്ചു. പരീക്ഷ നടത്താൻ കേന്ദ്ര അനുമതി ലഭിച്ചു. മുൻകരുതലും ഗതാഗത സൗകര്യവും ഒരുക്കും. വിദ്യാർഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ട. ആശങ്കകൾ ശ്രദ്ധയിൽപ്പെടുത്തിയാൽ പരിഹരിക്കും.
advertisement
Location :
First Published :
May 20, 2020 5:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 in Kerala | 24 പേര്‍ക്ക് കൂടി കോവിഡ്; 12 പേര്‍ വിദേശത്തു നിന്ന് വന്നവര്‍; എട്ടുപേർ മഹാരാഷ്ട്രയിൽ നിന്ന്