ഷെൽബി ഈസ്‌ലർ എന്ന യുവതിയും സഹോദരൻ ഓസ്റ്റിനും മറ്റ് സുഹൃത്തുക്കളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നവംബർ 19 ന്, ഫോർമുല വൺ മൽസരം കണ്ടതിനു ശേഷം ലോസ് ഏഞ്ചൽസിലേക്ക് തിരികെ പോകുകയായിരുന്നു ഇവർ. റൂട്ട് മനസിലാക്കാൻ ഇവർ ഗൂഗിൾ മാപ്പിനെയാണ് ആശ്രയിച്ചത്. പൊടിക്കാറ്റ് ഉണ്ടായിരുന്നതിനാലും ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനും, തെക്കൻ കാലിഫോർണിയയെ സിൻ സിറ്റിയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഇന്റർസ്‌റ്റേറ്റ് 15-ന് പകരം മറ്റൊരു വഴിയേ പോകാനാണ് ഇവർ ഗൂഗിൾ മാപ്പ് ഉപയോഗിച്ചത്.
advertisement
സാധാരണയേക്കാൾ 50 മിനിറ്റ് മുൻപേ എത്തും എന്നു പറഞ്ഞാണ് ഗൂഗിൾ മാപ്പ് ഈ വഴി പറഞ്ഞു തന്നതെന്നും ഷെൽബി പറയുന്നു. ആദ്യമായാണ് ലാസ് വേഗാസിലേക്കും തിരിച്ച് ലോസ് ഏഞ്ചൽസിലേക്കും വാഹനം ഓടിച്ചതെന്നും ഷെൽബി കൂട്ടിച്ചേർത്തു.
Also read-ലിപ് ഫില്ലിങ് നടത്തിയത് നാലു തവണ; പിന്നാലെ 64കാരിക്ക് സ്കിൻ കാൻസർ
മെയിൻ റൂട്ടിൽ നിന്നും മാറി ഗൂഗിൾ മാപ്പ് തങ്ങളെ നെവാഡയിലെ മരുഭൂമിയിലേക്ക് നയിച്ചതായും ഷെൽബി പറഞ്ഞു. ഷെൽബിയെയും സംഘത്തെയും കൂടാതെ, ഗൂഗിൾ മാപ്പിനെ വിശ്വസിച്ച മറ്റു ചിലർക്കും ഇതേ അബദ്ധം പറ്റിയിരുന്നു. തങ്ങൾ എവിടെയാണ് എത്തിച്ചേർന്നത് എന്ന് മനസിലാക്കാൻ പോലും ഇവർക്കായില്ല.
വഴി തെറ്റിയെന്ന് മനസിലായതിനാൽ, ടോവിംഗ് (towing) സർവീസ് നൽകുന്നവരെ ഇവർ ബന്ധപ്പെട്ടു. ഷെൽബിയെയും ഇവിടെ കുടുങ്ങിപ്പോയ മറ്റുള്ളവരെയും അവരുടെ വാഹനങ്ങളെയും രക്ഷപെടുത്താൻ ഇവർ ട്രക്കുകൾ അയച്ചു. ഇനിയൊരിക്കലും ഗൂഗിൾ മാപ്പിനെ ആശ്രയിക്കില്ല എന്നും തനിക്ക് അറിയാവുന്ന റോട്ടിലൂടെ മാത്രമേ വാഹനം ഓടിക്കൂ എന്നും ഇല്ലെങ്കിൽ അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കുമെന്നും ഷെൽബി പറഞ്ഞു.