ലിപ് ഫില്ലിങ് നടത്തിയത് നാലു തവണ; പിന്നാലെ 64കാരിക്ക് സ്കിൻ കാൻസർ

Last Updated:

ആദ്യം ഇതൊരു കറുത്ത പാടായിരുന്നു എന്നും പിന്നീട് രാവിലെ എഴുന്നേൽക്കുന്ന സമയങ്ങളിൽ അതിൽ രക്തം കാണാൻ തുടങ്ങിയെന്നും പൗളിൻ കൂട്ടിച്ചേർത്തു.

ചുണ്ടിൽ വരണ്ടിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് 64 കാരിയായ പൗളിൻ ആദ്യം ഡോക്ടറെ സമീപിച്ചത്. എന്നാൽ ഇത് വലിയ അസുഖമൊന്നും ആയിരിക്കില്ലെന്നാണ് യുകെ സ്വദേശിയായ പൗളിൻ അന്ന് കരുതിയത്. എന്നാൽ അവരെ അമ്പരപ്പിച്ചുകൊണ്ട് ഇത് സ്കിൻ ക്യാൻസറാണെന്ന് ഡോക്ടർ കണ്ടെത്തി. സ്ക്വാമസ് സെൽ കാർസിനോമ (squamous cell carcinoma (SCC)) എന്ന തരം അർബുദമാണ് പൗളിനെ ബാധിച്ചിരിക്കുന്നതെന്ന് വി​ദ​ഗ്ധ പരിശോധനയിൽ മനസിലായി.
ടീത്ത് വൈറ്റനിങ്ങിനു ശേഷം അതിന്റെ ചിത്രം മകന് അയച്ചുകൊടുക്കാനായി ഒരു ഫോട്ടോ എടുത്തപ്പോഴാണ് പൗളിൻ തന്റെ ചുണ്ടിലെ പാട് ആദ്യമായി ശ്രദ്ധിച്ചത്. എന്നാൽ അതിനും മുൻപേ, ഈ ട്യൂമർ അകത്ത് വളരുന്നുണ്ടായിരുന്നു എന്നും പുറത്ത് ഈ പാട് കണ്ടപ്പോൾ മാത്രമാണ് താൻ അത് ശ്രദ്ധിച്ചതെന്നും ഇവർ മാധ്യമങ്ങളോട് പറ‍ഞ്ഞു. ആദ്യം ഇതൊരു കറുത്ത പാടായിരുന്നു എന്നും പിന്നീട് രാവിലെ എഴുന്നേൽക്കുന്ന സമയങ്ങളിൽ അതിൽ രക്തം കാണാൻ തുടങ്ങിയെന്നും പൗളിൻ കൂട്ടിച്ചേർത്തു.
advertisement
പൗളിന്റെ ഡെർമറ്റോളജിസ്റ്റ് 2020 നവംബറിൽ നടത്തിയ ബയോപ്സി പരിശോധനക്കു ശേഷമാണ് സ്കിൻ കാൻസർ സ്ഥിരീകരിച്ചത്. “അന്ന് ഞങ്ങൾ സ്പെയിനിൽ ആയിരുന്നു. ഏഴു വർഷത്തിനിടെ ആദ്യമായി ഞങ്ങളുടെ മൂന്ന് മക്കളും ഞങ്ങളോടൊപ്പം ഒന്നിച്ച് സ്പെയിനിലെ വീട്ടിൽ ഉണ്ടായിരുന്ന സമയമായിരുന്നു അത്. അവരോട് ഇക്കാര്യം പറയാൻ ഞാൻ ആഗ്രഹിച്ചില്ല,” പോളിൻ പറഞ്ഞു.
പൗളിന്റെ ചുണ്ടിലെ കാൻസർ താടിയിലേക്ക് പടർന്നതായി വിശദമായ പരിശോധനയിൽ കണ്ടെത്തി. അത് ഉടൻ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ പോളിനോട് പറഞ്ഞു. നാവിലെ ചില ഭാ​ഗങ്ങൾ ചുണ്ടിൽ വെച്ചുപിടിപ്പിക്കാനും സർജൻ നിർദേശിച്ചു.
advertisement
വിശദമായ ബയോപ്‌സി പരിശോധനയിൽ പോളിന്റെ ചുണ്ടിലെ ട്യൂമറിൽ ഒരു പദാർത്ഥം കണ്ടെത്തിയിരുന്നു. അത് ലിപ് ഫില്ലിങ്ങിനായി ഉപയോഗിച്ച വസ്തു ആണെന്നും ഡോക്ടർമാർ കണ്ടെത്തി. പോളിൻ നാല് തവണ ലിപ് ഫില്ലിങ്ങ് നടത്തിയിരുന്നു. ഫില്ലറിൽ ഉപയോ​ഗിച്ച ഒരു പദാർത്ഥമാണ് ട്യൂമറിന് കാരണമായതെന്നും ഡോക്ടർമാർ പറഞ്ഞു.
പിന്നീട് വളരെ സങ്കീർണമായ ശസ്ത്രക്രിയക്കാണ് പൗളിന് വിധേയയാകേണ്ടി വന്നത്. ചുണ്ടിലെ ട്യൂമർ നീക്കം ചെയ്ത ശേഷം, ഡോക്ടർ പൗളിന്റെ നാവ് നീളത്തിൽ മുറിച്ച്, ചുണ്ടുകളുടെ ആകൃതിയിൽ തുന്നിക്കെട്ടി. ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം, മൂന്നാഴ്‌ചയോളം പൗളിൻ ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങൾ മാത്രമാണ് കഴിച്ചിരുന്നത്. രാത്രിയിൽ അസഹനീയമായ വേദന അനുഭവപ്പെട്ടിരുന്നതായും പൗളിൻ പറയുന്നു.
advertisement
“അത് കോവിഡ് സമയം ആയിരുന്നു. എല്ലാവരും മാസ്ക് ധരിച്ചിരുന്നതിനാൽ എന്റെ ആത്മവിശ്വാസത്തെ അത് കാര്യമായി ബാധിച്ചില്ല”, പൗളിൻ പറഞ്ഞു. എന്നാൽ 2022 നവംബറിൽ ഇം​ഗ്ലണ്ടിൽ തിരിച്ചെത്തിയപ്പോൾ എല്ലാവരും മാസ്ക് മാറ്റിത്തുടങ്ങിയിരുന്നു എന്നും അപ്പോൾ ചെറിയ അപകർഷതാബോധം തോന്നിയിരുന്നു എന്നും പൗളിൻ കൂട്ടിച്ചേർത്തു. മെഡിക്കൽ ടാറ്റൂ ചെയ്യുന്ന ഒരു ആർട്ടിസ്റ്റാണ് പിന്നീട് തന്റെ സഹായത്തിന് എത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലിപ് ഫില്ലിങ് നടത്തിയത് നാലു തവണ; പിന്നാലെ 64കാരിക്ക് സ്കിൻ കാൻസർ
Next Article
advertisement
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
  • താലിബാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതോടെ അഫ്ഗാനിസ്ഥാനിലെ ആശയവിനിമയം തടസ്സപ്പെട്ടു.

  • 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇന്റര്‍നെറ്റ് തടസപ്പെടുന്നത് ആദ്യമായാണ്.

  • ഇന്റര്‍നെറ്റ് അധാര്‍മികമാണെന്ന് വിശദീകരിച്ചാണ് താലിബാന്‍ ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ചത്.

View All
advertisement