ഇത് ഹില്ലിന്റെ ഒരു സ്വപ്നസാഫല്യം കൂടിയായിരുന്നു. ലെഗ് ബ്രേസുകളും വാക്കറും ഉപയോഗിച്ചാണ് വധു വരന് അടുത്തേക്ക് വരുന്നത്. അതേസമയം തന്റെ വധുവായ ഹിൽ ഇടനാഴിയിലൂടെ നടന്നുവരുന്ന ആ കാഴ്ച്ച വരൻ ജയ് ഞെട്ടലോടെ ആണ് നോക്കിക്കണ്ടത്. അവന്റെ കണ്ണുകൾ അപ്പോൾ ആശ്ചര്യത്താൽ തിളങ്ങുകയായിരുന്നു. ഈ അപ്രതീക്ഷിത രംഗം വരനെയും കണ്ടുനിന്നവരുടെയും കണ്ണുകളെ ഒരുപോലെ ഈറനണിയിച്ചു.
advertisement
ഹിൽ തന്റെ പിതാവിനൊപ്പം ആണ് വേദിയിലേക്ക് നടന്നുവന്നത്. അതും തന്റെ വധു നടന്നു വരികയാണെന്ന് ഒട്ടും പ്രതീക്ഷിക്കാതെ തിരിഞ്ഞു നിൽക്കുകയായിരുന്നു അപ്പോൾ വരൻ. ആ നിമിഷം ഞങ്ങളുടെ ആത്മാക്കൾ പരസ്പരം കൈകോർക്കുകയായിരുന്നു എന്നും എനിക്ക് ചുറ്റും മറ്റാരെയും ഞാൻ അവിടെ കണ്ടില്ല എന്നും ജയ്നെ മാത്രമാണ് കണ്ടതെന്നും ഹിൽ പറയുന്നു. ഏവരുടെയും ഹൃദയത്തെ സ്പർശിക്കുന്ന ഈ വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ എക്‌സിൽ നിരവധി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ധാരാളം കമന്റുകളും ഈ വീഡിയോയ്ക്ക് താഴെ ആളുകൾ പങ്കുവയ്ച്ചിട്ടുണ്ട്.
പോസ്റ്റ് ചെയ്തതിനുശേഷം ഇതുവരെ 3 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. ദമ്പതികളെ ആശിർവദിച്ചു കൊണ്ട് നിരവധി ആളുകൾ രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. ” സ്നേഹത്തിന് എല്ലാം കീഴടക്കാൻ കഴിയും.” എന്നാണ് ഈ കാഴ്ച കണ്ട ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. അവൾ വളരെ ശക്തയായ ഒരു സ്ത്രീയാണെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. വീണ്ടും നടക്കാനുള്ള പ്രതീക്ഷയും വിശ്വാസവും അവൾ ഇതുവരെയും കൈവിട്ടില്ല. ഇവർക്ക് നല്ല ഒരു ഭാവിയുണ്ട്,” എന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു.
ഇതിനുപുറമേ ഹിൽ തന്റെ വിവാഹ ദിനത്തിൽ ഒരു സർപ്രൈസ് നൃത്തവും ചെയ്തിരുന്നു. വീൽചെയറിൽ ഇരുന്ന് കൊണ്ട് അതിമനോഹരമായി നൃത്തം ചെയ്യുന്ന ഹില്ലിന്റെ ആ പ്രകടനവും വരനായ ജയ്നെ വീണ്ടും അമ്പരപ്പിച്ചു. ഇതിന്റെ വീഡിയോയും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്.