Saroj Khan | 13-ാം വയസിൽ 43 കാരനായ ഗുരുവിനെ വിവാഹം ചെയ്‌തു; ആദ്യത്തെ കുഞ്ഞ് 14-ാം വയസിൽ; സരോജ് ഖാന്റെ ജീവിതം
- Published by:user_57
- news18-malayalam
Last Updated:
പ്രണയം, വിവാഹം, മതംമാറ്റം... സരോജ് ഖാൻ എന്ന ബോളിവുഡ് കൊറിയോഗ്രാഫറുടെ ജീവിതം
2020ൽ കൊറിയോഗ്രാഫർ സരോജ് ഖാന്റെ (Saroj Khan) ആകസ്മികമായ മരണം സിനിമാലോകത്തെയാകെ ഞെട്ടിച്ചിരുന്നു. 40 വർഷത്തിലേറെ നീണ്ട കരിയറിനുള്ളിൽ, ഒരിക്കലും തിരികെ നൽകാനാവാത്ത വിധത്തിൽ അവർ ഇന്ത്യൻ സിനിമാ ലോകത്തിന് സംഭാവന നൽകി. അവരുടെ പ്രശസ്തിയും ബോളിവുഡിലേക്കുള്ള മഹത്തായ സംഭാവനയും കണക്കിലെടുത്ത് ഒരു ജീവിത ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്
advertisement
advertisement
advertisement
advertisement
പതിമൂന്നാം വയസ്സിൽ സരോജ് ഖാൻ നൃത്ത ഗുരുവായ ബി. സോഹൻലാലിനെ വിവാഹം കഴിച്ചു. 43 വയസായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രായം<strong>.</strong> 14-ാം വയസ്സിൽ അവരുടെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി. തന്റെ ആദ്യ കുഞ്ഞിനെ സരോജ് പ്രസവിച്ച ശേഷം മാത്രമാണ് സോഹൻലാൽ ഇതിനകം നാല് കുട്ടികളുള്ള വിവാഹിതനായിരുന്നുവെന്ന് അവർ മനസ്സിലാക്കിയത്
advertisement
ഒരു മീഡിയ പോർട്ടലിനു നൽകിയ അഭിമുഖത്തിൽ, സോഹൻലാലിൽ നിന്ന് വേർപിരിയുന്നതിനെക്കുറിച്ച് സരോജ് ഖാൻ വിവരിച്ചു. “1965 ൽ, എന്റെ രണ്ടാമത്തെ കുഞ്ഞിന് ഞാൻ ജന്മം നൽകി, ജനിച്ച് എട്ട് മാസത്തിനുള്ളിൽ മരിച്ച ഒരു മകൾ. ആ സമയത്ത്, സോഹൻലാലും ഞാനും എന്റെ കുട്ടികൾക്ക് അദ്ദേഹത്തിന്റെ പേര് നൽകാൻ വിസമ്മതിച്ചതിനാൽ ഞങ്ങൾ പിരിഞ്ഞു...
advertisement
1969 അവസാനത്തോടെ, അദ്ദേഹത്തിന്റെ സഹായിയാകാൻ അദ്ദേഹം വീണ്ടും എന്നെ സമീപിച്ചു. അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായപ്പോൾ ഞാൻ അദ്ദേഹത്തെ കാണാൻ പോയി, ഞാൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു രാത്രി ഉണ്ടായിരുന്നു. ഞാൻ കുക്കു എന്ന മകളെ ഗർഭം ധരിച്ചു. അതിനുശേഷം അദ്ദേഹം എന്റെ ജീവിതത്തിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷനായി മദ്രാസിൽ സ്ഥിരതാമസമാക്കി," സരോജ് പറഞ്ഞു
advertisement