ഗൂഗിൾ മാപ്പ് നോക്കി വരനും സംഘവും എത്തിയത് വിവാഹനിശ്ചയം നടക്കുന്ന മറ്റൊരു വീട്ടിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വരനെയും സംഘത്തെയും സ്വീകരിച്ചിരുത്തിയ 'വധുവിന്‍റെ' ബന്ധുക്കൾ സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. എന്നാൽ കൂട്ടത്തിൽ പരിചയം ഉള്ള ആരെയും കാണാതെ വന്നതോടെ വരന്‍റെ ബന്ധുക്കളിലൊരാൾക്ക് സംശയമായി. ഇതോടെയാണ് അബദ്ധം മനസിലായതും തെറ്റായ സ്ഥലത്താണ് എത്തിച്ചേർന്നതെന്ന് ഇവർ തിരിച്ചറിഞ്ഞതും. വിവാഹവും വിവാഹനിശ്ചയ ചടങ്ങും ഒരേ ഗ്രാമത്തിൽ തന്നെയായിരുന്നു. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതും.
Also Read-മൂന്നരക്കോടിയുടെ ഇൻഷുറന്‍സ് തുകയ്ക്കായി ഭർത്താവിനെ കൊലപ്പെടുത്തി 57കാരി
advertisement
'വഴിതെറ്റി' വരനും സംഘവും എത്തിയത് ഉൾഫ എന്ന 27കാരിയുടെ വിവാഹ നിശ്ചയ ചടങ്ങിലാണ്. വധു അണിഞ്ഞ് ഒരുങ്ങിക്കൊണ്ടിരുന്ന സമയത്തായിരുന്നു വരന്‍റെയും ബന്ധുക്കളുടെയും വരവ്. 'എന്‍റെ കുടുംബാംഗങ്ങൾ അവരെ സ്വീകരിച്ചിരുത്തി. സമ്മാനങ്ങൾ കൈമാറുകയും ചെയ്തു' ഉൾഫയുടെ വാക്കുകളെ ഉദ്ധരിച്ച് ട്രൈബൂൺ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 'എത്തിയവരിൽ പരിചയമുള്ള ആരെയും കാണാതെ വന്നതോടെ ആദ്യം ഒന്നു ഞെട്ടിയെന്നാണ് ഉൾഫ പറയുന്നത്. ഗൂഗിൾ മാപ്പ് നോക്കിയാണ് അവിടെയെത്തിയതെന്നാണ് അവർ പറഞ്ഞതെന്നും സംഭവിച്ച് ആശയക്കുഴപ്പത്തിന് ഖേദം പ്രകടിപ്പിച്ചെന്നും ഉൾഫ കൂട്ടിച്ചേർത്തു.
ഇടയ്ക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി വാഹനം നിര്‍ത്തേണ്ടി വന്നതിനാലാണ് ഉൾഫയുടെ 'ശരിക്കുള്ള വരനും' സംഘവും എത്താൻ അൽപം വൈകിയത്. അതിനുള്ളിൽ വലിയൊരു അബദ്ധം സംഭവിക്കുകയും ചെയ്തു. കെണ്ടൽ സ്വദേശിയായിരുന്നു ഉള്‍ഫയുടെ ഭാവി വരൻ. എന്നാൽ 'വഴിതെറ്റി'യെത്തിയ വരൻ പെമലാംഗ് സ്വദേശിയും. തുടർന്ന് ഉൾഫയുടെ തന്നെ ബന്ധുക്കളുടെ സഹായത്തോടെ വരനും സംഘവും ശരിക്കുള്ള വിവാഹ വേദിയിൽ എത്തുകയും ചെയ്തു.