ഇന്റർഫേസ് /വാർത്ത /Crime / മൂന്നരക്കോടിയുടെ ഇൻഷുറന്‍സ് തുകയ്ക്കായി ഭർത്താവിനെ കൊലപ്പെടുത്തി 57കാരി

മൂന്നരക്കോടിയുടെ ഇൻഷുറന്‍സ് തുകയ്ക്കായി ഭർത്താവിനെ കൊലപ്പെടുത്തി 57കാരി

രംഗരാജ്, ജോതിമണി, രാജ

രംഗരാജ്, ജോതിമണി, രാജ

ഇയാളെ ഒരു വാനിലുള്ളിൽ ഇരുത്തിയ ശേഷം ഭാര്യയും ബന്ധുവും ചേർന്ന് വാൻ പെട്രൊളൊഴിച്ച് കത്തിക്കുകയായിരുന്നു.

  • Share this:

ചെന്നൈ: ഇന്‍ഷുറൻസ് തുക നേടുന്നതിനായി ഭര്‍ത്താവിനെ ഭാര്യ തീകൊളുത്തി കൊലപ്പെടുത്തി. ചെന്നെ ഈറോഡ് സ്വദേശി കെ.രംഗരാജ് ആണ് (62) കൊല്ലപ്പെട്ടത്. ചെന്നൈ ഈറോഡ് സ്വദേശിയായ ഇയാൾ ഒരു പവർലൂം യൂണിറ്റ് ഉടമയാണ്. രംഗരാജിന്‍റെ പേരിലുള്ള മൂന്നരക്കോടിയോളം രൂപയുടെ ഇൻഷുറൻസ് തുക നേടുന്നതിനായി ഭാര്യ ജോതിമണി (57) ആണ് ബന്ധുവായ രാജ (41) എന്നയാളുടെ സഹായത്തോടെ ഭർത്താവിനെ ക്രൂരമായി ഇല്ലാതാക്കിയത്. സംഭവത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൊലീസ് പറയുന്നതനുസരിച്ച് ഒരു അപകടത്തെ തുടർന്ന് രംഗരാജുവിന് നടക്കാനുള്ള ശേഷി നഷ്ടമായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇയാളെ ഒരു വാനിലുള്ളിൽ ഇരുത്തിയ ശേഷം ഭാര്യയും ബന്ധുവും ചേർന്ന് വാൻ പെട്രൊളൊഴിച്ച് കത്തിക്കുകയായിരുന്നു. അപകടത്തിന് ശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നുമാണ് ഇവർ രംഗരാജിനെ കൂട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയത്.

Also Read-ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം; 8 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് മുക്കികൊന്നു

വീട്ടിലേക്ക് കൊണ്ടു പോവുകയാണെന്ന വ്യാജേനയാണ് ഇയാളെ ആശുപത്രിയിൽ നിന്നും കൊണ്ടു വന്നത്. തുടർന്ന് രാത്രി പതിനൊന്നരയോടെ തിരുപ്പൂര്‍ പെരുമാനള്ളൂരിന് സമീപമെത്തിയപ്പോള്‍ ഇവർ സഞ്ചരിച്ചിരുന്ന വാഹനം വഴിയിൽ നിർത്തിയിട്ടു. പ്രതികളിലൊരാളായ രാജയാണ് വാഹനം ഓടിച്ചിരുന്നത്. ഇതിനു ശേഷം ജോതിമണിയോടൊപ്പം ചേർന്ന് വാഹനത്തിന് തീകൊളുത്തുകയായിരുന്നു. സ്വന്തമായി ചലനശേഷിയില്ലാത്ത രംഗരാജ് വാഹനത്തിനുള്ളിൽ കത്തിയമർന്നു.

പിറ്റേന്ന് പുലർച്ചെ രാജ തന്നെയാണ് തീപിടുത്തത്തെക്കുറിച്ച് പൊലീസിൽ വിവരം അറിയിച്ചത്. എന്നാൽ ചോദ്യം ചെയ്യലിൽ രാജയും ജോതിമണിയും പരസ്പര വിരുദ്ധമായി മൊഴി നൽകിയതോടെയാണ് പൊലീസിന് സംശയം തോന്നിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കി. സിസിറ്റിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാനിൽ പെട്രോളുമായി വരുന്ന രാജയുടെ ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു.

തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നാലെ ജോതിമണിയെയും ചോദ്യം ചെയ്തതോടെ ഇവരും കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട രംഗരാജ് ഏതാണ്ട് ഒന്നരക്കോടിയോളം രൂപയുടെ കടക്കാരനായിരുന്നു. പണം വാങ്ങിയ ആളുകൾ അത് മടക്കി ചോദിച്ച് സമ്മർദ്ദത്തിലാക്കിയതോടെ ഇൻഷുറൻസ് തുക നേടി കടം വീട്ടാനാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് ജോതിമണിയുടെ മൊഴി.

ഇതിനായി രാജയുടെ സഹായം തേടി. അൻപതിനായിരം രൂപ അഡ്വാൻസും നൽകി. ഒരു ലക്ഷം രൂപ കൂടി നൽകുമെന്ന് വാഗ്ദാനവും ചെയ്തിരുന്നു എന്നാണ് ഇവർ അറിയിച്ചത്. കുറ്റസമ്മതത്തിന് പിന്നാലെ തന്നെ പെരുമാനല്ലൂർ പൊലീസ് ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

First published:

Tags: Crime