വിവാഹ പാർട്ടിയിൽ ഉച്ചത്തിൽ സംഗീതം മുഴങ്ങുന്നതിനിടെ അതിഥികൾ ആർപ്പുവിളിക്കുമ്പോൾ മുത്തശ്ശി ആവേശഭരിതയായി തോക്ക് പൊട്ടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വധുവിന് മാല ചാർത്തുന്ന ചടങ്ങിനിടെ മുത്തശ്സി പെട്ടെന്ന് വരന് നേരെ തോക്കുപയോഗിക്കുകായിരുന്നു. തീപ്പൊരികൾ വരന്റെ മുഖത്തിന് തൊട്ടടുത്തെത്തിയെങ്കിലും പരിക്കേൽക്കാതെ അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
അവിടെയും തീർന്നില്ല മുത്തശ്ശിയുടെ ആവേശം. അവർ വീണ്ടും പലതവണ കാഞ്ചി വലിച്ചതോടെ വേദിയിലാകെ തീപ്പൊരികൾ ചിതറി. അടുത്തുള്ള അതിഥികൾക്ക് നേരെയും അവർ തോക്ക് ചൂണ്ടിയതോടെ പലരും തീപ്പൊരി ഏൽക്കാതിരിക്കാൻ കുനിഞ്ഞും മാറിയും നിൽക്കുന്നുണ്ടായിരുന്നു. അകെബഹളമായ രംഗങ്ങളാണെങ്കിലും അവിടെയുണ്ടായിരുന്നവർ ആഘോഷം തുടർന്നു. ഭാഗ്യവശാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
advertisement
ആയിരക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയിൽ മിശ്രപ്രതികരണങ്ങളാണ് വരുന്നത്. മുത്തശ്ശി ഈ വിവാഹം കളറാക്കി മാറ്റിയെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, ഇത്തരം പടക്കം ചീറ്റുന്ന തോക്കുകൾ ആഘോഷങ്ങളിൽ ഉപയോഗിക്കുന്നത് വലിയ അപകടങ്ങൾക്കും തീപിടുത്തങ്ങൾക്കും കാരണമായേക്കാമെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി.
വരന്റെ മുടിക്ക് തീപിടിക്കാത്തത് ഭാഗ്യമാണെന്നും പോളിസ്റ്റർ വസ്ത്രങ്ങൾ ധരിച്ചവർക്കിടയിൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും ഉപയോക്താക്കൾ കമന്റ് ചെയ്തു. ചടങ്ങുകളിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ തുടക്കമിട്ടിരിക്കുന്നത്.
