TRENDING:

വൈറലാകാന്‍ നടുറോഡില്‍ പെരുമഴയത്ത് യുവതിയുടെ യോഗാഭ്യാസം; പിന്നാലെ പണികൊടുത്ത് പോലീസ്

Last Updated:

വീഡിയോ വൈറലായതോടെ ദിയ പാര്‍മര്‍ എന്ന യുവതിയാണ് യോഗാസനം ചെയ്തതെന്ന് കണ്ടെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വൈറലാവാനും ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ കൂട്ടാനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സമാര്‍ ലോകമെമ്പാടും കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ നമ്മള്‍ പലപ്പോഴും കാണാറുണ്ട്. ഇത്തരം വൈറല്‍ കണ്ടന്‍റുകള്‍ക്കായുള്ള ശ്രമങ്ങള്‍ അതിരുവിടുകയും പലരെയും ബാധിക്കുന്നതും പതിവായി കഴിഞ്ഞു. ഇത്തരത്തില്‍ വൈറലാകാന്‍ ഒരു യുവതി ചെയ്ത സംഭവമാണ് സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം.
advertisement

സൈക്കിൾ മോഷ്ടിച്ചയാളെ നാല് പെൺകുട്ടികൾ ഓടിച്ചിട്ട് പിടികൂടി; വീഡിയോ പങ്കുവെച്ച് എം നൗഷാദ് MLA

ഗുജറാത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡിന് നടുവില്‍ പെരുമഴയത്ത് യോഗാസനം ചെയ്ത യുവതിക്കാണ് ഒടുവില്‍ പണികിട്ടിയത്. ചുവന്ന നിറത്തിലുള്ള യോഗാവസ്ത്രമണിഞ്ഞ് ഇരുകാലുകളും പരമാവധി വിരിച്ച് വച്ച് ഹനുമാന്‍ ആസനമാണ് യുവതി നടുറോഡില്‍ ചെയ്തത്. വീഡിയോ വൈറലായതോടെ ദിയ പാര്‍മര്‍ എന്ന യുവതിയാണ് യോഗാസനം ചെയ്തതെന്ന് കണ്ടെത്തി. ദിനയുടെ യോഗാസനം കാരണം വാഹനങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോവാനാവാതെ ഗതാഗത കുരുക്ക് രൂപപ്പെട്ടു. എന്നാല്‍ സംഭവം ഗുജറാത്ത് പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ യുവതിക്കുള്ള പണി പിന്നാലെയെത്തി.

advertisement

advertisement

തിരക്കുള്ള റോഡില്‍ അപകടരമാംവിധം പെരുമാറിയ യുവതി ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്ന ഒരു വീഡിയോ ഗുജറാത്ത് പോലീസ് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു.തന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിന് മാപ്പ് പറഞ്ഞ യുവതി താൻ ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ആളാണെന്നും മറ്റുള്ളവരോടും നിയമങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടുമെന്നും വ്യക്തമാക്കി. പൊതുഇടങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. പിഴ ഈടാക്കിയ ശേഷമാണ് പോലീസ് ഇവരെ വിട്ടയച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വൈറലാവാന്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്ന് വീഡിയോ കണ്ട ഉപഭോക്തക്കള്‍ പ്രതികരിച്ചു. പോലീസിന്‍റെ മാതൃകാപരമായ നടപടിയെ അഭിനന്ദിക്കാനും ജനങ്ങള്‍ മറന്നില്ല.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വൈറലാകാന്‍ നടുറോഡില്‍ പെരുമഴയത്ത് യുവതിയുടെ യോഗാഭ്യാസം; പിന്നാലെ പണികൊടുത്ത് പോലീസ്
Open in App
Home
Video
Impact Shorts
Web Stories