സൈക്കിൾ മോഷ്ടിച്ചയാളെ നാല് പെൺകുട്ടികൾ ഓടിച്ചിട്ട് പിടികൂടി; വീഡിയോ പങ്കുവെച്ച് എം നൗഷാദ് MLA
- Published by:Anuraj GR
- news18-malayalam
Last Updated:
സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും വിദ്യാര്‍ത്ഥിനികളുമായ അഭിരാമി, ആതിര, റോമ, മുസൈന ഭാനു എന്നിവരാണ് മോഷ്ടാവിനെ കീഴടക്കി പോലീസിനെ ഏല്‍പ്പിച്ചത്
കൊല്ലം: സ്കൂൾ വളപ്പിൽനിന്ന് സൈക്കിൾ മോഷ്ടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചയാളെ നാലു വിദ്യാർഥിനികൾ ചേർന്ന് സാഹസികമായി പിടികൂടി. ഇരവിപുരം വാളത്തുംഗല്‍ സർക്കാർ വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും വിദ്യാര്‍ത്ഥിനികളുമായ അഭിരാമി, ആതിര, റോമ, മുസൈന ഭാനു എന്നിവരാണ് മോഷ്ടാവിനെ കീഴടക്കി പോലീസിനെ ഏല്‍പ്പിച്ചത്.
advertisement
advertisement
advertisement
<strong>സംഭവത്തെക്കുറിച്ചുള്ള എം നൗഷാദ് MLAയുടെ ഫേസ്ബുക്ക് പോസ്റ്റ്</strong> <strong>പെണ്മക്കള്‍… പൊന്മക്കള്‍.. </strong>പേടിച്ചുപിന്മാറുന്നവരല്ല, പൊരുതിമുന്നേറുന്നവരാണ് നമ്മുടെ പെണ്മക്കള്‍… അവരുടെ ധീരതയും നിര്‍ഭയത്വവും നാടിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുന്നു. നാടിന്റെ ബഹുമുഖമായ ചെറുത്തുനില്‍പ്പിനും പുരോഗതിയ്ക്കും കരുത്തുപകരുന്ന പെണ്‍കരുത്തില്‍ കേരളം അഭിമാനംകൊള്ളുകയാണ്. അഭിമാനോജ്ജ്വലമായ പെണ്‍കരുത്തിന്റെ ആഹ്ലാദദായകമായ ഒരനുഭവമാണ് ഞാന്‍ പങ്കുവയ്ക്കുന്നത്.
advertisement
advertisement
സ്‌കൂളില്‍നിന്നും സൈക്കിള്‍ മോഷ്ടിച്ചു കടന്നുകളയാന്‍ ശ്രമിച്ച മോഷ്ടാവിനെയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ വിദ്യാര്‍ത്ഥിനികള്‍ അഭിരാമി, ആതിര, റോമ, മുസൈനഭാനു എന്നിവര്‍ കീഴടക്കി പോലീസിനെ ഏല്‍പ്പിച്ചത്. സ്‌കൂളില്‍ കലോത്സവം നടക്കുന്നതിനിടെയാണ് കള്ളന്‍ തന്ത്രത്തില്‍ സ്‌കൂളില്‍കടന്ന് സൈക്കിള്‍ മോഷ്ടിയ്ക്കാന്‍ ശ്രമിച്ചത്. നാടിന് അഭിമാനമായ പെണ്മക്കളെ അനുമോദിയ്ക്കുന്നു. അഭിവാദ്യം ചെയ്യുന്നു.