സംഭവത്തിൽ മുംബൈ പോലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. വെടിവെപ്പിന് പിന്നിലെ ലക്ഷ്യമോ പ്രതികളെയോ ഇതുവരെ കണ്ടെത്താനായിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും മുംബൈ പോലീസ് പ്രസ്താവനയിൽ അറിയിച്ചു. വെടിവെപ്പ് നടക്കുമ്പോൾ രോഹിത് ഷെട്ടി വീട്ടിലുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
'സിങ്കം', 'സിംബ', 'സൂര്യവംശി' തുടങ്ങിയ വൻ ഹിറ്റ് ആക്ഷൻ ചിത്രങ്ങളിലൂടെയും 'ഗോൽമാൽ' പരമ്പരയിലൂടെയും ബോളിവുഡിലെ ഏറ്റവും വിജയകരമായ സംവിധായകരിൽ ഒരാളാണ് രോഹിത് ഷെട്ടി. വാഹനങ്ങൾ പറപ്പിച്ചുകൊണ്ടുള്ള ആക്ഷൻ രംഗങ്ങളും മാസ്സ് സിനിമകളുമാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
Feb 01, 2026 11:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ മുംബൈയിലെ വീടിനു നേരെ വെടിവെപ്പ്; അക്രമികൾ എത്തിയത് ബൈക്കിൽ
