TRENDING:

'വിത്തുൽപ്പാദകരായ നമ്മൾ മൂരാച്ചി അച്ഛൻമാർ ചരിത്രത്തിൽ നിഷ്പ്രഭം'; പിതൃദിനത്തിൽ അമ്മയുടെ മാഹാത്മ്യം പറഞ്ഞ് ഹരീഷ് പേരടി

Last Updated:

ഭാര്യ ബിന്ദുവിനോട് മക്കൾക്കുള്ള സ്നേഹം ഉദാഹരണമായി പറഞ്ഞുകൊണ്ടാണ് പേരടിയുടെ പോസ്റ്റ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാടെങ്ങും പിതൃ ദിനത്തിന്റെ മഹത്വം ആഘോഷിക്കുന്ന നാളാണിന്ന്. താരങ്ങൾ പലരും നേരം വെളുക്കും മുൻപ് തന്നെ അവരുടെ അച്ഛന്മാരെക്കുറിച്ച് ചിത്രങ്ങളും കുറിപ്പുമായി അവരവരുടെ സോഷ്യൽ മീഡിയ പേജുകളിൽ എത്തിച്ചേർന്നു. അക്കൂട്ടരിൽ വ്യത്യസ്തനാവുകയാണ് നടൻ ഹരീഷ് പേരടി. ഈ ‘അച്ഛൻ നാളിലും’ അമ്മയുടെ മഹത്വം എത്രത്തോളം ഉണ്ടെന്ന് പറയുകയാണ് ഹരീഷ്. അതിനുദാഹരണമായി സ്വന്തം ഭാര്യയുടെയും മക്കളുടെയും ജീവിതത്തിൽ നിന്നുള്ള ഏടാണ് ഹരീഷ് പേരടി ചൂണ്ടിക്കാട്ടുന്നത്. മൂത്ത മകൻ കുറച്ചു നാളുകൾക്ക് മുൻപാണ് വിവാഹിതനായത്. ഇളയമകൻ വിദ്യാർത്ഥിയാണ്. മക്കളും മരുമകളും ജോലിയും പഠനവുമായി ഇറങ്ങിയാൽ വീട്ടിൽ ബാക്കിയാവുക അമ്മ മാത്രം. അമ്മയെ കുറിച്ചുള്ള ഇളയമകന്റെ ആശങ്കയാണ് പേരടി വിവരിക്കുന്നത്.
പേരടിയും കുടുംബവും
പേരടിയും കുടുംബവും
advertisement

Also read: Ramasimhan | രഹസ്യമായി നൽകിയ രാജിക്കത്ത് ചോർത്തിയത് ബിജെപിയുടെ സംസ്ഥാന ഓഫീസിൽ നിന്നും: രാമസിംഹൻ

പേരടി പങ്കിട്ട ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

“വൈദി നാളെ ബാംഗ്ലൂരിൽ ബിരുദ പഠനത്തിനുവേണ്ടി പോവുകയാണ്… അവൻ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത കോഴ്സും കോളേജും.. എന്നിട്ടും പോകാൻ നേരെമായപ്പോൾ അവന്റെ ശരീരഭാഷയിലെ വിത്യാസം കണ്ട് ഞാൻ ചോദിച്ചു. ‘എന്തു പറ്റി?’.. വൈദി എന്നെ കെട്ടിപ്പിടിച്ച് ഒറ്റ കാര്യമേ പറഞ്ഞുള്ളു… ഏട്ടനും നയന ചേച്ചിയും നാളെ അവരുടെ ജോലി സ്ഥലത്തേക്ക് പോവും… ഞാൻ ബാംഗ്ലൂരിലേക്കും.. അമ്മ ഈ വീട്ടിൽ ഒറ്റക്കാവും.. അതുകൊണ്ട് അച്ഛന്റെ എല്ലാ യാത്രകളിലും അമ്മയെ കൂടെ കൂട്ടണമെന്ന്…

advertisement

ഞാൻ ഒറ്റക്കിരുന്ന് കരഞ്ഞു… അവൻ പറഞ്ഞതാണ് സത്യം.. ഇന്ന് ദീദന്റെ (വൈദി) വസ്ത്രങ്ങൾ, പുതപ്പുകൾ, പനി വന്നാൽ കഴിക്കാനുള്ള മരുന്നുകൾ, ചായ ചൂടാറാതിരിക്കാനുള്ള ഫ്ലാസ്ക്ക്, വാട്സാപ്പിൽ എല്ലാത്തിനെയും മറികടക്കാനുള്ള സ്വന്തം കൈപടയിൽ എഴുതിയ നുറുങ്ങ് സന്ദേശങ്ങൾ എല്ലാം അടുക്കി ഒതുക്കി വെക്കുമ്പോൾ ബിന്ദു ദീദനെ വീണ്ടും പ്രസവിക്കാൻ ഒരുങ്ങുകയാണ്… അമ്മമാർ മക്കളെ യാത്രയാക്കുന്നില്ല …അവർ വീണ്ടും വീണ്ടും മക്കളെ ഗർഭത്തിലേറ്റുകയാണ്.. ഏത് കാലാവസ്ഥയിലും ഉഴുത് മറിയാൻ തയ്യാറായി നിൽക്കുന്ന വയലുകളില്ലെങ്കിൽ വിത്തുൽപ്പാദകരായ നമ്മൾ മൂരാച്ചി അച്ഛൻമാർ ചരിത്രത്തിൽ നിഷ്പ്രഭം.. എല്ലാ പിത്യദിനങ്ങളും ഷണ്ഡത്വം.. ലോകത്തിലെ എല്ലാ അമ്മമാരുടെയും സഹനത്തിനുമുന്നിൽ ഈ പിത്യദിനം സമർപ്പിക്കുന്നു… അമ്മയില്ലാതെ ലോകത്തിൽ ഒരു ദിനവുമില്ല…”

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Actor Hareesh Peradi chooses Father’s Day to explain the importance every mother has in the life of her children. He took to Facebook to introduce the bonding between his wife and younger son. Peradi picsk the moment, where the couple become empty nesters as the children set out for work and studies

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വിത്തുൽപ്പാദകരായ നമ്മൾ മൂരാച്ചി അച്ഛൻമാർ ചരിത്രത്തിൽ നിഷ്പ്രഭം'; പിതൃദിനത്തിൽ അമ്മയുടെ മാഹാത്മ്യം പറഞ്ഞ് ഹരീഷ് പേരടി
Open in App
Home
Video
Impact Shorts
Web Stories