Ramasimhan | രഹസ്യമായി നൽകിയ രാജിക്കത്ത് ചോർത്തിയത് ബിജെപിയുടെ സംസ്ഥാന ഓഫീസിൽ നിന്നും: രാമസിംഹൻ

Last Updated:

'എന്നെ സ്ഥാനമോഹിയാക്കി ചിത്രീകരിക്കുന്നതിന് പകരം ഉള്ളിൽ നിന്ന് കളിച്ചതാരാണ് എന്ന് അന്വേഷിക്കൂ': രാമസിംഹൻ

രാമസിംഹൻ
രാമസിംഹൻ
ചലച്ചിത്ര സംവിധായകൻ രാമസിംഹൻ (Ramasimhan) ബി.ജെ.പിയിൽ നിന്നും പിന്മാറിയ വിവരം വാർത്തയായിരുന്നു. ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ, ഇമെയിൽ മുഖാന്തിരം സമർപ്പിച്ച രാജിക്കത്ത് സഹിതം മാധ്യമങ്ങളിൽ വലിയ വാർത്തയായി. മറ്റു പാർട്ടികളിൽ ചേരുന്നില്ലെന്നും, സ്വതന്ത്രനായി എന്നുമാണ് രാമസിംഹൻ നൽകിയ വിശദീകരണം. എന്നാൽ താൻ ഔദ്യോഗികമായി അയച്ച രാജിക്കത്ത് ചോർന്നെന്നും, അത് ബി.ജെ.പി. സംസ്ഥാന കാര്യാലയത്തിൽ നിന്നുമാണ് ഉണ്ടായതെന്നും രാമസിംഹൻ മറ്റൊരു ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു.
“ചിലത് പറയാതെ വയ്യ, എനിക്കെതിരെ ഘോരാഘോരം ശബ്ദിക്കുന്നവർ ഒന്നറിയുക, എന്റെ രാജി ഒരു കുഞ്ഞിനെപ്പോലും അറിയിക്കാതെയാണ് ഞാൻ ചെയ്തത്, കുറച്ചു ദിവസം മുൻപ്, പത്രക്കാരെ വിളിച്ച് സമ്മേളനം നടത്തിയല്ല ഞാൻ രാജി പ്രഖ്യാപിച്ചത്. എന്നാൽ ഞാൻ വളരെ രഹസ്യമായി കൊടുത്ത ഇമെയിൽ പത്രക്കാർക്ക് ചോർത്തി നൽകിയത് ബിജെപിയുടെ സ്റ്റേറ്റ് ഓഫീസിൽ നിന്നു തന്നെയാണ്. പലരും എന്നെ വിളിച്ചു. പതിയെ ഞാൻ സിപിഎംലേക്ക് പോകുന്നു എന്ന കിംവദന്തി പരത്തിത്തുടങ്ങിയപ്പോൾ മാത്രമാണ് എനിക്ക് അത് പുറത്ത് പറയേണ്ടി വന്നത്, എന്തെങ്കിലും നേടാനോ പാർട്ടിക്കെതിരെ വാർത്ത സൃഷ്ടിക്കാനോ ആയിരുന്നുവെങ്കിൽ എനിക്ക് പത്രക്കാരെ വിളിച്ച് അതാവാമായിരുന്നു, മെയിൽ ചെയ്ത രാജി വിവരം പത്രക്കാർക്ക് ചോർത്തി നൽകിയവരെക്കുറിച്ഛന്വേഷിച്ചിട്ട് മതി എന്നെ ക്രൂശിക്കാൻ.
advertisement
ഗത്യന്തരമില്ലാതെയാണ് എനിക്ക് പുറത്ത് പറയേണ്ടി വന്നത്, അതോർക്കണം. ഒരു കുറ്റപ്പെടുത്തലുമില്ലാതെ ഒറ്റവരിയിൽ കൊടുത്ത രാജിക്കത്തിലൂടെ തന്നെ ഒരു പ്രശ്നത്തിന് ഞാൻ കാരണക്കാരനാവരുത് എന്ന ഉദ്ദേശമുണ്ടായിരുന്നു. കേട്ടത് സത്യമാണോ എന്ന ചോദ്യത്തിന് അതേ എന്ന് മാത്രം ഉത്തരം പറഞ്ഞിരുന്നുള്ളു. എന്നെ ഇടതു പക്ഷത്തേക്ക് ചാഞ്ഞ മരമായി ചിത്രീകരിക്കാൻ ശ്രമിച്ചപ്പോഴാണ് എനിക്ക് പ്രതികരിക്കേണ്ടി വന്നത്.
advertisement
ആദ്യം എന്നെ സ്ഥാനമോഹിയാക്കി ചിത്രീകരിക്കുന്നതിന് പകരം ഉള്ളിൽ നിന്ന് കളിച്ചതാരാണ് എന്ന് അന്വേഷിക്കൂ. ഏത് ഗ്രൂപ്പ് ആർക്ക് വേണ്ടി എന്നൊക്ക എന്നെ കുത്തിക്കൊല്ലും മുൻപ് കണ്ടെത്തൂ.. പിന്നെ എന്റെ അണ്ണാക്കിൽ വിരലിട്ട് ശർദ്ധിപ്പിക്കരുത്…
രാമസിംഹനാകും മുൻപ് ഒരുന്നത നേതാവെന്നോട് പറഞ്ഞത് ഒരു മുസൽമാനായ ഹിന്ദുവിനെയല്ല ഞങ്ങൾക്ക് വേണ്ടത് മുസ്ലീങ്ങളെ പാർട്ടിയിലെക്കടുപ്പിക്കുന്ന അബ്ദുള്ളക്കുട്ടിയെപ്പോലുള്ള മുസൽമാനെയാണെന്നാണ്.. ആരാണെന്നു എന്റെ മര്യാദകൊണ്ട് ഞാൻ വെളിപ്പെടുത്തുന്നില്ല… ഇനി തുടരരുത്.. തുടർന്നാൽ 5 വർഷമായി ഉള്ളിൽ കൊണ്ടു നടന്നതെല്ലാം പുറത്തേക്കിടാൻ അവസരം ഉണ്ടാക്കരുത്..
advertisement
ഒരു ഗ്രൂപ്പിലും ഞാനില്ലായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങൾക്കുറപ്പിക്കാം, ഞാൻ അധികാരമോ സ്ഥാനമോ ആഗ്രഹിച്ചിട്ടില്ലെന്ന്.. ഗ്രൂപ്പ് വഴക്കിൽ എന്നെ ബലിയാടാക്കരുത്..
നന്ദി, നമസ്കാരം.. ഉപദ്രവിക്കരുത്… ജീവിച്ചു പൊയ്ക്കോട്ടേ… എന്റെ രക്തത്തിനായി ഒരുപാട് പേർ ദാഹിക്കുന്നുണ്ട്.. പിന്നെ എന്റെ പ്രാദേശിക പ്രസിഡന്റ് (എലത്തൂർ) എന്നെ ചൊറിയുന്നുണ്ട്. തിരിച്ചു ഞാൻ മാന്തുമേ, പിന്നെ കരയരുത്. അഥവാ നിലവിളിക്കരുത്.”
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Ramasimhan | രഹസ്യമായി നൽകിയ രാജിക്കത്ത് ചോർത്തിയത് ബിജെപിയുടെ സംസ്ഥാന ഓഫീസിൽ നിന്നും: രാമസിംഹൻ
Next Article
advertisement
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement