TRENDING:

'സിനിമ നാട്ടുകാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ട; പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയിൽ അഭിനയിക്കുക'; ജയസൂര്യയെ അഭിനന്ദിച്ച് ഹരീഷ് പേരടി

Last Updated:

കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അർഹിക്കുന്നുവെന്നും ഹരീഷ് പേരടി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കർഷകർ നേരിടുന്ന പ്രശ്നം കൃഷി മന്ത്രിയടക്കം രണ്ട് മന്ത്രിമാർ പങ്കെടുത്ത് പരിപാടിയി‌ൽ തുറന്ന് പറഞ്ഞ നടൻ ജയസൂര്യയെ അഭിനന്ദിച്ച് ഹരീഷ് പേരടി. സിനിമ നാട്ടുകാര്‍ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ടെന്നും പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയില്‍ അഭിനയിക്കുവെന്നും ഹരീഷ് പേരടി പറയുന്നു. രണ്ട് മന്ത്രിമാര്‍ ഇരിക്കുന്ന വേദിയില്‍ അവരെ സുഖിപ്പിക്കാത്ത രാഷ്‌ട്രീയം പറഞ്ഞതിനു ജയസൂര്യ കൈയ്യടി അർഹിക്കുന്നുവെന്നും ഹരീഷ് പേരടി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
advertisement

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പറഞ്ഞിതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാൾ എന്നെ ആകർഷിച്ചത്….മുഖ്യധാര മലയാള സിനിമാനടൻമാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയെന്നതാണ്..പ്രത്യേകിച്ചും രണ്ട് മന്ത്രിമാർ ഇരിക്കുന്ന വേദിയിൽ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രിയം പറഞ്ഞുവെന്നതാണ്..അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറികൾ വിഷം പുരട്ടിയാതാണെന്ന ജയസൂര്യയുടെ പ്രസ്താവനയോട് ഞാൻ ഒട്ടും യോജിക്കുന്നില്ല…ജൈവ കൃഷികൊണ്ടല്ല..രാസവളങ്ങൾ ഉപയോഗിച്ചുള്ള കൃഷി കൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ ഗോഡൗണുകൾ സമ്പന്നമായ്ത് എന്നത് ഒരു സത്യമാണ്..അത് തിരിച്ചറിവില്ലാത്ത പ്രസ്താവനയാണ്…അത് അവിടെ നിൽക്കട്ടെ..എന്തായാലും കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അർഹിക്കുന്നു…മറ്റ് നായക നടൻമാരുടെ ശ്രദ്ധക്ക്..നിങ്ങൾ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാൽ മാത്രമേ ജനം കാണു…അതുകൊണ്ട് സിനിമ നാട്ടുക്കാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ട…നാട്ടുക്കാർക്ക് നിങ്ങളെക്കാൾ ബുദ്ധിയും വിവരവുമുണ്ട്…പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയിൽ അഭിനയിക്കുക…നിങ്ങളുടെ അഭിനയവും നിലവിലുള്ളതിനേക്കാർ നന്നാവും..ജയസൂര്യാ..അഭിവാദ്യങ്ങൾ

advertisement

Also read-‘ജയസൂര്യ പറഞ്ഞതിൽ ഏറെ കാര്യങ്ങളും വസ്തുതയ്‌ക്ക് നിരക്കുന്നതല്ല’; കൃഷിമന്ത്രി പി.പ്രസാദ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൃഷിമന്ത്രി പി പ്രസാദ് അടക്കമുളള മന്ത്രിമാരെ വേദിയിലിരുത്തി കർഷകർ നേരിടുന്ന പ്രശ്നങ്ങൾ തുറന്ന് പറ‍ഞ്ഞ നടൻ ജയസൂര്യ സപ്ലൈകോയിൽ നെല്ല് നൽകിയ കർഷർക്ക് ഇതുവരെ പണം നൽകിയിട്ടില്ലെന്നും തിരുവോണ ദിവസം അവർ ഉപവാസ സമരമിരിക്കുകയാണെന്നും പറഞ്ഞിരുന്നു. കളമശേരി കാർഷികോത്സവത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സിനിമ നാട്ടുകാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ട; പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയിൽ അഭിനയിക്കുക'; ജയസൂര്യയെ അഭിനന്ദിച്ച് ഹരീഷ് പേരടി
Open in App
Home
Video
Impact Shorts
Web Stories