ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എന്റെ ഓർമ്മ ശരിയാണെങ്കിൽ ഈ കൊറോണക്കാലത്തിന് തൊട്ട് മുൻപ് ഫെബ്രുവരിയിലാണ് സുഹാസിന് ഒരു കുഞ്ഞുണ്ടാകുന്നത്. പ്രസവ സമയത്ത് ഹോസ്പിറ്റലിൽ പോയി തിരികെ വന്നതാണ്. പിന്നീട് ഇന്ന് വരെ ആ കുഞ്ഞിനെ ഒരു നോക്ക് കാണുവാൻ സാധിച്ചിട്ടില്ല. ജീവിതത്തിലെ വലിയ സന്തോഷം ആസ്വദിക്കാൻ കഴിയാത്ത വല്ലാത്തൊരു അവസ്ഥ. അദ്ദേഹം നേരിൽ ചെന്നിട്ട് വേണം കുഞ്ഞിന്റെ പേരിടൽ നടത്താനെന്ന് ഒരിക്കലെപ്പോഴോ പറഞ്ഞതോർക്കുന്നു.'
TRENDING:Viral Photo|മകളെപ്പോലെ അമ്മയും; സാറാ അലിഖാന്റെ 'മമ്മീസ് ഡേ ഔട്ട്' ചിത്രങ്ങൾ വൈറൽ
advertisement
[NEWS]Shocking|ബിൽ അടയ്ക്കാത്തതിന് കോവിഡ് രോഗിയായ വനിതാ ഡോക്ടറെ ആശുപത്രി അധികൃതർ തടഞ്ഞുവെച്ചതായി പരാതി
[NEWS] COVID 19 | സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
[NEWS]
ഈ മഹാമാരിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും അവരുടെ ജീവിതത്തിലെ എത്ര നല്ല നിമിഷങ്ങളും സ്വപ്നങ്ങളും നഷ്ടപ്പെടുത്തിയാണ് പ്രവർത്തിക്കുന്നതെന്ന് ഹൈബി ഈഡൻ ഓർമ്മിപ്പിക്കുന്നു.
ഇതൊന്നും ചിന്തിക്കാതെ, മാസ്ക്കില്ലാതെ, സാമൂഹിക അകലം പാലിക്കാതെ ഇവരെയെല്ലാം വെല്ലുവിളിച്ച് നടക്കുന്ന ആളുകളെ എം.പി. വിമർശിക്കുകയും ചെയ്യുന്നു.
ഇങ്ങനെയാണ് ഹൈബിയുടെ എഫ്.ബി. പോസ്റ്റ് അവസാനിക്കുന്നത് ..'എറണാകുളത്തെ സ്ഥിതി മോശമാവുകയാണ്. നാം ഓരോരുത്തരും വിചാരിച്ചാലേ ഈ മഹാമാരിയെ തടഞ്ഞു നിർത്താനാവൂ.. നമുക്കൊരുമിക്കാം പ്രിയ കളക്ടർ... ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക.നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങൾ......'