Viral Photo|മകളെപ്പോലെ അമ്മയും; സാറാ അലിഖാന്റെ 'മമ്മീസ് ഡേ ഔട്ട്' ചിത്രങ്ങൾ വൈറൽ
- Published by:Gowthamy GG
- news18-malayalam
Last Updated:
'മമ്മീസ് ഡേ ഔട്ട്' എന്ന ക്യാപ്ഷനോടെയാണ് സാറ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്ക് പ്രിയങ്കരിയായ താരമാണ് സാറ അലിഖാൻ. സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി സാറ വിശേഷങ്ങൾ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ആരാധകർക്കായി പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സാറ. അമ്മ അമൃത സിംഗിനൊപ്പമുള്ള ചിത്രമാണ് സാറ പങ്കുവെച്ചിരിക്കുന്നത്.
അമ്മയും മകളും ഒരുപോലെയുള്ള വസ്ത്രം ധരിച്ച ഫോട്ടോയാണിത്. ഒരേ നിറത്തിലും ഡിസൈനിലുമുള്ള മാസ്‌കിനൊപ്പം ഒരേ പോലുള്ള കുര്‍ത്തയുമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. 'മമ്മീസ് ഡേ ഔട്ട്' എന്ന ക്യാപ്ഷനോടെയാണ് സാറ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പല നിറത്തിലും ഒരേ ഡിസൈനിലുമുള്ള കൈനീളമുള്ള കുർത്തയാണ് ഇരുവരും ധരിച്ചിരിക്കുന്നത്. കുർത്തയുടെ അതേ നിറത്തിലുള്ള കമ്മൽ സാറ അണിഞ്ഞിട്ടുണ്ട്. കുർത്തയ്ക്ക് മാച്ച് ചെയ്യുന്ന ചെരിപ്പാണ് അമൃത ധരിച്ചിരിക്കുന്നത്.
advertisement
[NEWS]DSufiyum sujathayum | മലയാളിയുടെ മനംകവർന്ന് അദിതി റാവു ഹൈദരി; 15 വർഷത്തിന് ശേഷം വീണ്ടും മലയാളത്തിൽ
[PHOTO]
കാണാൻ ഒരുപോലെയുള്ള മാസ്കാണ് രണ്ടു പേരും ധരിച്ചിരിക്കുന്നത്. വെളുപ്പ്, പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള മാസ്കാണിത്. എന്നാൽ ഡിസൈനിൽ ചില വ്യത്യാസങ്ങൾ ഉണ്ട്.
advertisement
advertisement
അമ്മ അമൃത സിംഗിനും സഹോദരന്‍ ഇബ്രാഹിമിനുമൊപ്പം മുംബൈയിലെ വീട്ടിലാണ് സാറ താമസിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് #justiceforsushantsinghrajputഎന്ന ഹാഷ് ടാഗിൽ സാറ ഇൻസ്റ്റയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 05, 2020 7:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Viral Photo|മകളെപ്പോലെ അമ്മയും; സാറാ അലിഖാന്റെ 'മമ്മീസ് ഡേ ഔട്ട്' ചിത്രങ്ങൾ വൈറൽ