വീഡിയോയിൽ പാമ്പ് കോഴിയെയും ആക്രമിക്കുന്നുണ്ട്. എന്നാൽ, അവസാന ജയം അമ്മ കോഴിക്ക് തന്നെ. കോഴി കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോകാതെ പാമ്പ് പുറത്തേക്ക് ഇഴഞ്ഞ് പോകുന്നതും കാണാം. അങ്ങനെ കോഴി കുഞ്ഞുങ്ങളെ അമ്മ കോഴി രക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്.
mother’s love ❤️
advertisement
കോക്‌സൽ അക്കോൺ എന്ന ഉപഭോക്താവ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയാണിത്. വീഡിയോയ്ക്ക് ഇതുവരെ 24000ൽ അധികം വ്യൂസും ആയിരത്തിലധികം റീട്വീറ്റുകളും ലഭിച്ചു. അവസാനം എന്ത് സംഭവിച്ചുവെന്നറിയാൻ വീഡിയോ കണ്ട പലരും ജിജ്ഞാസ പ്രകടിപ്പിച്ചു. രൂപവും വലുപ്പവും കണക്കിലെടുക്കാതെ എല്ലാ അമ്മമാരും ഒരു പോലെയാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. സമാനമായ അഭിപ്രായമുള്ള മറ്റൊരാൾ കോഴിയുടെ ധൈര്യത്തെ പ്രശംസിച്ചു. മൃഗങ്ങൾ മനുഷ്യരേക്കാൾ ധൈര്യമുള്ളവരാണെന്നും അവയ്ക്ക് മനുഷ്യരേക്കാൾ കൂടുതൽ കരുണയും സ്നേഹവുമുണ്ടെന്നും ഒരു വ്യക്തി കമന്റായി രേഖപ്പെടുത്തി.
സമാനമായ മറ്റ് നിരവധി വീഡിയോകൾ യൂട്യൂബിൽ കണ്ടിട്ടുള്ളതായി മറ്റൊരു വ്യക്തി പറഞ്ഞു. പല ഉപഭോക്താക്കളും അമ്മ കോഴിയെ പ്രശംസിച്ച് കമന്റുകൾ രേഖപ്പെടുത്തി. അമ്മ കോഴി എത്ര ശക്തയാണെന്നും പാമ്പ് അപകടകാരിയാണെന്ന് അറിഞ്ഞിട്ടും കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള അവളുടെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും മറ്റ് ചിലർ കമന്റ് ചെയ്തു.
നിയമവിരുദ്ധമായ കോഴിപ്പോര് തടയാൻ ശ്രമിക്കുന്നതിനിടെ പൊലീസ് മേധാവിയെ കോഴി കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞ വർഷം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫിലിപ്പൈൻസിലായിരുന്നു ഈ സംഭവം. കോഴിയുടെ കാലിൽ കെട്ടിയ റേസർ ബ്ലേഡ് പോലെ മൂർച്ചയുള്ള കത്തി കൊണ്ട് ഉദ്യോസ്ഥന്റെ കാലിൽ ആക്രമിച്ചതിനെ തുടർന്ന് ഞരമ്പ് മുറിഞ്ഞതാണ് മരണകാരണം.
വടക്കൻ സമർ പ്രവിശ്യയിലെ മഡുഗാംഗ് ഗ്രാമത്തിലായിരുന്നു സംഭവം. പൊലീസ് മേധാവി ലഫ്റ്റനന്റ് സാൻ ജോസ് ക്രിസ്റ്റ്യൻ ബൊലോക്കാണ് മരിച്ചത്. കോവിഡ് വൈറസ് വ്യാപിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആളുകൾ കൂടി നിൽക്കുന്ന കോഴിപ്പോര് നടക്കുന്ന സ്ഥലം ഒഴിപ്പിക്കാനായാണ് പൊലീസ് ഉദ്യാഗസ്ഥൻ സംഭവ സ്ഥലത്ത് എത്തിയത്. മുപ്പതുകാരനായ ബൊലോക്ക് കോഴിപ്പോര് നടക്കുന്ന സ്ഥലത്ത് നിന്നും ഒരു കോഴിയെ പിടിക്കാൻ ശ്രമിക്കുമ്പോൾ കോഴി കാലിൽ ഘടിപ്പിച്ചിട്ടുള്ള ചെറിയ സ്റ്റീൽ ബ്ലേഡുകൾ കൊണ്ടും മുറിവേൽപ്പിക്കുകയായിരുന്നു. ഇടതു കാലിൽ ഏറ്റ മുറിവ് ഞരമ്പിൽ തട്ടിയതാണ് മരണത്തിന് കാരണമായത്.