നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മക്ഡോണാൾഡ്സ് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് മുതൽ ഉള്ളി വരെ; ബിൽ ഗേറ്റ്സിന്റെ കൃഷി ഫാമുകളിൽ വിളയിപ്പിക്കുന്നത്

  മക്ഡോണാൾഡ്സ് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് മുതൽ ഉള്ളി വരെ; ബിൽ ഗേറ്റ്സിന്റെ കൃഷി ഫാമുകളിൽ വിളയിപ്പിക്കുന്നത്

  ഇവ ഓരോന്നും പ്രധാനപ്പെട്ട സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പരിഗണനകളാണെന്ന് ഉപയോക്താവ് സൂചിപ്പിച്ചു. തന്റെ ഭൂമി ഏറ്റെടുക്കാൻ നിക്ഷേപ സംഘം തീരുമാനിച്ചതായി ചോദ്യത്തിന് മറുപടിയായി ബിൽ ഗേറ്റ്സ് എഴുതി. ഈ തീരുമാനം കാലാവസ്ഥയുമായി ബന്ധപ്പെട്ടിട്ടുള്ളതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

  ബിൽ ഗേറ്റ്സ്

  ബിൽ ഗേറ്റ്സ്

  • Share this:
   ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാളും അറിയപ്പെട്ട മനുഷ്യസ്‌നേഹിയുമായ ബിൽ ഗേറ്റ്സ് കൃഷിയിൽ താൽപര്യമുള്ള വ്യക്തി കൂടിയാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. അടുത്ത കാലത്താണ് ബിൽ - മെലിൻഡ ദമ്പതികൾ വിവാഹമോചനം പ്രഖ്യാപിച്ചത്. ഇരുവരും ചേർന്ന് അമേരിക്കൻ ഐക്യനാടുകളിലെ 18 സംസ്ഥാനങ്ങളിലായി 2,69,000 ഏക്കർ കൃഷിസ്ഥലം സ്വന്തമാക്കിയിട്ടുണ്ടെന്ന് ഗേറ്റ്സ് ലാൻഡ് റിപ്പോർട്ടും, എൻ‌ബി‌സിയും സാക്ഷ്യപ്പെടുത്തുന്നു. ന്യൂയോർക്ക് നഗരത്തേക്കാൾ വലുപ്പം വരുമത്രേ വിശാലമായ ഈ കൃഷി സ്ഥലം.

   ഗേറ്റ്സിന്റെ ഭൂമി കൈവശമുള്ളവർ പലതരം വിളകൾ കൃഷി ചെയ്തിരിക്കുന്നതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. വടക്കൻ ലൂസിയാനയിലെ 70,000 ഏക്കറിൽ സോയാബീൻ, ധാന്യം, പരുത്തി, നെല്ല് എന്നിവയാണ് കൃഷി ചെയ്യുന്നത്. അതേസമയം, നെബ്രാസ്ക സംസ്ഥാനത്ത് 20,000 ഏക്കറിലാണ് കർഷകർ സോയാബീൻ ചെയ്യുന്നത്. വാഷിംഗ്ടൺ സംസ്ഥാനത്ത്, ഗേറ്റ്സ് ദമ്പതികൾക്ക് 14,000 ഏക്കറിലധികം വരുന്ന വലിയ ഉരുളക്കിഴങ്ങ് പാടങ്ങൾ ഉണ്ട്. ഇത്‌ ബഹിരാകാശത്ത് നിന്ന് പോലും കാണാൻ സാധിക്കുന്നതാണ്. ഇവരുടെ കൃഷിസ്ഥലത്ത് വളരുന്ന ചിലതരം ഉരുളക്കിഴങ്ങ് അമേരിക്കൻ ഫാസ്റ്റ്ഫുഡ് ഭീമനായ മക്ഡൊണാൾഡിന് ഫ്രഞ്ച് ഫ്രൈ ഉണ്ടാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നതായും റിപ്പോർട്ടുണ്ട്. ഫ്ലോറിഡയിലെ ഗേറ്റ്സിന്റെ ഉടമസ്ഥതയിലുള്ള സ്ഥാലത്ത് കർഷകർ കാരറ്റ് ഉല്പാദിപ്പിക്കുന്നു. ഗേറ്റ്സ് ദമ്പതികളുടെ നിക്ഷേപ ഗ്രൂപ്പായ കാസ്കേഡ് ഇൻവെസ്റ്റ്‌മെന്റുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു കൂട്ടം കമ്പനികളാണ് കൃഷിസ്ഥലം വാങ്ങിയിരിക്കുന്നത്.

   തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അവശനായ ഉപഭോക്താവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി റെസ്റ്റോറന്റിലെ വെയിറ്റർ

   എന്നിരുന്നാലും, രാജ്യത്തുടനീളമുള്ള വിശാലമായ കൃഷിയിടങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്, ഭൂമിയെ രക്ഷിക്കാൻ തന്റെ വിഭവങ്ങൾ സമർപ്പിക്കുന്നു എന്ന ബില്ലിന്റെ പ്രഖ്യാപനവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്.

   മൂന്നുമാസം മുമ്പ് റെഡ്ഡിറ്റിൽ നടന്ന ഒരു ചോദ്യോത്തര വേളയിൽ, തന്റെ ഭൂമിയുടെ ഉടമസ്ഥാവകാശം കുടുംബ ഫാമുകളെ എങ്ങനെ ബാധിച്ചിരിക്കുന്നുവെന്ന് ബില്ലിനോട് ചോദിക്കുകയുണ്ടായി. അതോടൊപ്പം കാർഷിക വ്യവസായവൽക്കരണം, കാർഷിക വിഭവങ്ങൾ കോർപ്പറേറ്റ് നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നത് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉന്നയിക്കപ്പെട്ടു.

   നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം; ഐഷ സുൽത്താനയ്ക്ക് നോട്ടീസ്

   ഇവ ഓരോന്നും പ്രധാനപ്പെട്ട സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പരിഗണനകളാണെന്ന് ഉപയോക്താവ് സൂചിപ്പിച്ചു. തന്റെ ഭൂമി ഏറ്റെടുക്കാൻ നിക്ഷേപ സംഘം തീരുമാനിച്ചതായി ചോദ്യത്തിന് മറുപടിയായി ബിൽ ഗേറ്റ്സ് എഴുതി. ഈ തീരുമാനം കാലാവസ്ഥയുമായി ബന്ധപ്പെട്ടിട്ടുള്ളതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

   എന്നിരുന്നാലും കാർഷിക മേഖല നിർണായകമാണെന്നും കൂടുതൽ ഉൽപ്പന്നങ്ങളുടെ വിത്തുകൾ ഉപയോഗിച്ച് നമുക്ക് വനനശീകരണം ഒഴിവാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ആഫ്രിക്കൻ ഭൂഖണ്ഡം ഇതിനകം നേരിട്ടു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിന് ഇത് സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനത്തിന്റെ കാരണങ്ങളും ദോഷങ്ങളും അന്വേഷിച്ച് ബിൽ ഗേറ്റ്സ് ഒരു പതിറ്റാണ്ട് ചെലവഴിച്ചു. പാരിസ്ഥിതിക നവീകരണത്തെ പിന്തുണയ്ക്കുന്നതിൽ അദ്ദേഹം പ്രശസ്തനാണ്, പക്ഷേ അദ്ദേഹത്തിന്റെ കാർഷിക പദ്ധതികൾ ഇപ്പോൾ വരെ രഹസ്യമായിരുന്നു.
   Published by:Joys Joy
   First published: