മറ്റൊരു സമ്മാനവുമല്ല, വാലന്റൈൻസ് ദിനത്തിൽ ഭർത്താവ് ഭാര്യക്ക് സ്വന്തം വൃക്കയാണ് ദാനം ചെയ്യുന്നത്. 23-ാം വിവാഹ വാർഷികത്തിലാണ് പ്രണയസമ്മാനമായി വൃക്കദാനം ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.
വൃക്കകൾ തകർന്നതിനെ തുടർന്ന് കഴിഞ്ഞ 3 വർഷമായി മരുന്നുകൾ കൊണ്ട് മാത്രം ജീവക്കുന്ന ഭാര്യയ്ക്കാണ് ഭർത്താവ് വൃക്കദാനം ചെയ്യുന്നത്. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഞായറാഴ്ച ശസ്ത്രക്രിയ നടത്തുമെന്ന് അഹമ്മദാബാദിലെ ഡോ. സിദ്ധാർത്ഥ മവാനി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
വാലന്റൈൻസ് ദിനത്തിൽ ഞങ്ങൾ ശസ്ത്രക്രിയ നടത്തും. ഞങ്ങൾ വളരെ ആവേശത്തിലാണെന്നും ഡോക്ടർ പറഞ്ഞു. ഭാര്യയുടെ വേദന കണ്ടാണ് വൃക്ക ദാനം ചെയ്യാൻ തീരുമാനിച്ചതെന്ന് ഭർത്താവ് വിനോദ് പറഞ്ഞു.
advertisement
"കഴിഞ്ഞ മൂന്ന് വർഷമായി എന്റെ ഭാര്യ രോഗബാധിതനാണ്, ഒരു മാസം മുമ്പാണ് ഡയാലിസിസ് നടത്തിയത്. അവൾക്ക് 44 വയസ്സായി. പങ്കാളിയെ ബഹുമാനിക്കുകയും ആവശ്യമുള്ളപ്പോൾ പരസ്പരം സഹായിക്കുകയും വേണമെന്ന സന്ദേശം നൽകുകയാണ് ലക്ഷ്യം" - വിനോദ് പറഞ്ഞു.
"എനിക്ക് ശ്വസിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്റെ ഒരു ഭർത്താവ് എനിക്ക് ഒരു വൃക്ക ദാനം ചെയ്യുമെന്നും രണ്ടുപേർക്കും ഒരുമിച്ച് ജീവിക്കാമെന്നും എനിക്ക് വാക്കു തന്നു," ഭാര്യ റീറ്റയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.