മത്സരം ഇഞ്ചോടിഞ്ച് മുറുകുമ്പോൾ ആര് ജയിക്കും എന്ന പറയാൻ കഴിയാത്ത സ്ഥിതിയിലേക്കാണ് അവസാന ഘട്ടത്തിൽ മാറുന്നത്. എന്നാൽ ട്രംപിന് വിജയം ഉറപ്പാണെന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള ഒരു ജ്യോതിഷി. രണ്ടാം തവണയും ട്രംപ് വിജയിക്കുമെന്ന് ഉറപ്പാണെന്ന് ജ്യോതിഷി പറയുന്നു. നക്ഷത്ര വിന്യാസങ്ങളുടെയും സൂര്യരാശിയും മറ്റും അടിസ്ഥാനത്തിലുള്ള കണക്കുകൂട്ടിയാണ് ജ്യോതിഷി വിജയം പ്രവചിച്ചത്.
Also Read മകളുടെ പിറന്നാൾ ദിനത്തിൽ അമ്മ തൂങ്ങിമരിച്ചു; അമ്മയുടെ അസുഖം പുറത്തറിഞ്ഞത് മരണത്തിന് ശേഷം
advertisement
"ശ്രീ ഡൊണാൾഡ് ട്രംപിന് അമേരിക്കൻ പ്രസിഡന്റായി രണ്ടാം തവണ ആവർത്തിക്കാൻ രാശി പ്രകാരം അദ്ദേഹത്തിന് മേൽക്കൈ നൽകുന്നു" ജ്യോതിഷി പ്രവചിക്കുന്നു. ട്രംപ് അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥാനം നിലനിർത്തുമെന്നും കുറഞ്ഞത് 4 ലക്ഷം വോട്ടുകൾക്ക് വിജയിക്കുമെന്നും അദ്ദേഹത്തിന്റെ പ്രവചനം പറയുന്നു.
അതേസമയം, യുഎസ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡൻറ് നോമിനി ജോ ബിഡന്‍ മിഡ്‌വെസ്റ്റ് സംസ്ഥാനങ്ങളായ വിസ്കോൺസിൻ, മിഷിഗൺ എന്നിവിടങ്ങളിൽ മുന്നിട്ടു നിൽക്കുന്നുവെന്ന് എസ്എസ്ആർഎസ് നടത്തിയ സിഎൻഎൻ വോട്ടെടുപ്പ് പറയുന്നു.