മകളുടെ പിറന്നാൾ ദിനത്തിൽ അമ്മ തൂങ്ങിമരിച്ചു; അമ്മയുടെ അസുഖം പുറത്തറിഞ്ഞത് മരണത്തിന് ശേഷം
- Published by:user_49
Last Updated:
41കാരിയായ ഇവർ എന്തിന് തൂങ്ങി മരിച്ചു എന്നത് ഭർത്താവിനും മക്കൾക്കും ഒരുപോലെ ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു
ഏഴു വയസുകാരിയായ മകളുടെ പിറന്നാൾ ദിനത്തിൽ അമ്മ തൂങ്ങിമരിച്ചു. കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന 41 കാരിയായ ലൂയിസ് ഗൈൽസ് എന്തിന് തൂങ്ങി മരിച്ചു എന്നത് ഭർത്താവിനും മക്കൾക്കും ഒരുപോലെ ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു. എന്നാൽ ഭാര്യയുടെ മരണത്തിന് കാരണം അറിയാൻ തന്നെ ഭർത്താവ് തീരുമാനിച്ചു.
തുടർന്ന് നടത്തിയ അന്വേഷത്തിലാണ് കാര്യങ്ങൾ പുറംലോകം അറിയുന്നത്. മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് മുതൽ യുവതി രഹസ്യമായി ഡോക്ടറിനെ സന്ദർശിക്കുന്നത് പതിവായിരുന്നു. വിഷാദരോഗം തന്നെ അലട്ടുന്നുവെന്നു യുവതി ഡോക്ടറിനോട് പറഞ്ഞിരുന്നതായി അവരുടെ അന്വേഷണത്തിൽ മനസ്സിലായി. ഇതിന് ചികിത്സ തേടിയാണ് യുവതി ഡോക്ടറിനെ സന്ദർശിച്ചത്.
രോഗനിർണയത്തെക്കുറിച്ച് യുവതി ഭർത്താവിനോട് പോലും പറഞ്ഞിരുന്നില്ല.ഭർത്താവ് ഡേവിഡ് ഗൈൽസ് ജോലിസ്ഥലത്തും കുട്ടികള്‍ ഡിലനും ഷാനനും സ്കൂളില്‍ ആയിരിക്കുമ്പോഴുമായിരുന്നു ഇവർ തൂങ്ങി മരിച്ചത്.
advertisement
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എല്ലാ ദിവസത്തെയും പോലെ ഗൈൽസ് ജോലിക്കും കുട്ടികൾ സ്കൂളിലും പോയി. ശേഷം ജോലി സ്ഥലത്ത് നിന്ന് നിരവധി തവണ ഫോൺ വിളിച്ചിട്ടും എടുക്കാതെ ആയതോടെ അയൽവാസിയോട് വീട്ടിൽ തിരക്കാൻ ഭർത്താവ് ഡേവിഡ് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ലൂയിസ് ഗൈൽസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 02, 2020 4:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
മകളുടെ പിറന്നാൾ ദിനത്തിൽ അമ്മ തൂങ്ങിമരിച്ചു; അമ്മയുടെ അസുഖം പുറത്തറിഞ്ഞത് മരണത്തിന് ശേഷം