ലോകത്തെ ഏറ്റവും മുടക്കുമുതലുള്ള പത്ത് ഭവനങ്ങളില്‍ ഉള്‍പ്പെടുന്ന ഈ വീടിന് ഓസ്വാള്‍സ് 200 മില്യണ്‍ ഡോളര്‍ നല്‍കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. പങ്കജ് ഓസ്വാളിന്റെ ഓസ്വാള്‍ ഗ്രൂപ്പ് ഗ്ലോബൽ റിയല്‍ എസ്റ്റേറ്റ്, പെട്രോകെമിക്കല്‍സ്, വളം, ഖനനം തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.
ജിക്യൂ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രശസ്ത ഇന്റീരിയര്‍ ഡിസൈനര്‍ ജെഫ്രി വില്‍ക്‌സിനാണ് വില്ലയുടെ നവീകരണ നിര്‍മാണത്തിന്റെ ചുമതല. 2013ലാണ് ഓസ്വാള്‍ കുടുംബം ഓസ്ട്രേലിയയില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് താമസം മാറിയത്.
advertisement
Also Read- ജംബുദ്വീപ് മുതൽ ഹിന്ദുസ്ഥാൻ വരെ; പ്രാചീന കാലം മുതല്‍ ഇന്ത്യക്ക് ഉണ്ടായിരുന്ന പേരുകള്‍
പങ്കജിന്റെയും രാധികയുടെയും മക്കളായ വസുന്ധരയുടെയും റിഥിയുടെയും പേരില്‍ നിന്നാണ് വില്ലക്ക് ‘വാറി’ എന്ന പേര് നല്‍കിയത്. പിആര്‍ഒ ഇന്‍ഡസ്ട്രീസ് പിടിഇ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ആക്സിസ് മിനറല്‍സിന്റെ ഡയറക്ടര്‍ ജനറലുമായ വസുന്ധര ഓസ്വാള്‍ (24) ആണ് ഇവരുടെ മൂത്ത മകള്‍. ലണ്ടനില്‍ കെമിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ റിഥി ഓസ്വാളാണ് (19 ) ഇവരുടെ രണ്ടാമത്തെ മകള്‍.
‘വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരനായതിനാല്‍, ഭക്ഷണം, ആളുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ചില ചെറിയ നഷ്ടങ്ങള്‍ നമുക്ക് അനുഭവപ്പെടും. ഇന്ത്യക്ക് പുറത്ത്, ഒരു ചെറിയ ഇന്ത്യ സൃഷ്ടിക്കുക എന്നത് എന്റെ കുടുംബത്തിന്റെ സ്വപ്നമായിരുന്നു, അതില്‍ അവര്‍ വിജയിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.’ അടുത്തിടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ റിഥി ഓസ്വാള്‍ പറഞ്ഞു
Also Read- ദമ്പതികളെ കൊള്ളയടിക്കാൻ ശ്രമം; ആകെ ലഭിച്ചത് 20 രൂപ, പകരം 100 നൽകി മോഷ്ടാക്കൾ; വീഡിയോ വൈറൽ
ലോകമെമ്പാടും നിന്നുള്ള ഇന്റീരിയര്‍ ഇന്‍സ്റ്റാളേഷനുകള്‍ കൊണ്ടാണ് ഈ വീട് അലങ്കരിച്ചിരിക്കുന്നതെന്ന് ഹലോ മാഗസിന്‍ പറയുന്നു. ജയ്പൂരിലെ ആംബര്‍ പാലസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വീട് മനോഹരമാക്കിയിരിക്കുന്നത്. വീട് അലങ്കരിക്കാന്‍ തുര്‍ക്കിയില്‍ നിന്നും മൊറോക്കോയില്‍ നിന്നുമുള്ള ചാന്‍ഡിലിയറുകളും ഉപയോഗിച്ചിട്ടുണ്ട്.
ഒരു സ്വകാര്യ ജിം, സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ സ്പാ, വെല്‍നസ് വിംഗ്, പൂന്തോട്ടങ്ങളുടെയും മഞ്ഞുമൂടിയ പര്‍വതങ്ങളുടെയും വിശാലമായ കാഴ്ചകള്‍ നല്‍കുന്ന ഫ്രഞ്ച് വിന്‍ഡോകള്‍ എന്നിവയും ഈ വീട്ടിലുണ്ട്.
വീടെന്നത് പോലെ ലോകത്ത് ഏറ്റവും വില കൂടിയ വെള്ളവും ഉണ്ട്.അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ മോഡിഗ്ലിയാനി (Acqua di Cristallo Tributo a Modigliani) എന്നാണ് ഈ വെള്ളത്തിന്റെ പേര്. 750 മില്ലി ലിറ്ററിന്റെ ഒരു കുപ്പിക്ക് 45 ലക്ഷമാണ് വില. 24 കാരറ്റ് സ്വര്‍ണം കൊണ്ടാണ് ഈ വെള്ളക്കുപ്പി നിര്‍മിച്ചിരിക്കുന്നത്.