ദമ്പതികളെ കൊള്ളയടിക്കാൻ ശ്രമം; ആകെ ലഭിച്ചത് 20 രൂപ, പകരം 100 നൽകി മോഷ്ടാക്കൾ; വീഡിയോ വൈറൽ

Last Updated:

ഇവരുടെ കൈയിൽ വിലപിടിപ്പുള്ള സാധനങ്ങൾ ഒന്നുമില്ലെന്നും സ്ത്രീ ധരിച്ചിരിക്കുന്നത് മുക്കുപണ്ടങ്ങൾ ആണെന്നും മനസ്സിലാക്കിയതോടെയാണ് വിചിത്രമായ വഴിത്തിരിവിലേക്ക് സംഭവമെത്തിയത്.

കൊള്ളയടിക്കാൻ ശ്രമിച്ചവരുടെ കയ്യിൽ ഒന്നുമില്ല എന്ന് മനസ്സിലാക്കിയ മോഷ്ടാക്കൾ തിരിച്ച് നൽകിയത് 100 രൂപ. ഡൽഹിയിലെ ഫാർഷ് ബസാർ പ്രദേശമായ ഷഹ്ദാരയിൽ ആണ് ഈ വിചിത്ര സംഭവം. മദ്യലഹരിയിലായിരുന്ന രണ്ടു മോഷ്ടാക്കൾ കൊള്ളയടിക്കാനുള്ള ഉദ്ദേശത്തിൽ ദമ്പതികളെ തടഞ്ഞു നിർത്തുകയായിരുന്നു. സ്കൂട്ടിയിലെത്തിയ ഇവരെ തോക്ക് ചൂണ്ടി കൊള്ളയടിക്കാൻ ശ്രമിക്കുന്നതും പണം ആവശ്യപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് സംഭവം വൈറലായി മാറിയത്. മോഷ്ടാകളിലൊരാൾ ഇവരുടെ പോക്കറ്റുകൾ പരിശോധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തുടർന്ന് വെറും 20 രൂപ അല്ലാതെ മറ്റൊന്നും അവരുടെ കയ്യിൽ ഇല്ലെന്ന് മനസ്സിലാക്കിയ മോഷ്ടാക്കൾ മോഷ്ടിക്കുന്നതിന് പകരം അവർക്ക് 100 രൂപ നൽകി അവിടെ നിന്ന് കടന്നു കളയുകയായിരുന്നു. ഒരാൾ സ്കൂട്ടറിൽ നിന്നും ഇറങ്ങി ആദ്യം ദമ്പതികളെ ഭീഷണിപ്പെടുത്തുന്നതും അവരിൽ നിന്ന് പണം തട്ടാൻ ഉദ്ദേശിച്ചിരുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എന്നാൽ പിന്നീട് സംഭവം മാറിമറിയുകയായിരുന്നു. ഇവരുടെ കൈയിൽ വിലപിടിപ്പുള്ള സാധനങ്ങൾ ഒന്നുമില്ലെന്നും സ്ത്രീ ധരിച്ചിരിക്കുന്നത് മുക്കുപണ്ടങ്ങൾ ആണെന്നും മനസ്സിലാക്കിയതോടെയാണ് വിചിത്രമായ വഴിത്തിരിവിലേക്ക് സംഭവമെത്തിയത്.
advertisement
എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പ്രചരിക്കുകയാണ്. ഈ വീഡിയോയ്ക്ക് താഴെ പല തരത്തിലുള്ള പ്രതികരണങ്ങളും ആളുകൾ പങ്കുവയ്ക്കുന്നുണ്ട്. ചിലർ കവർച്ചക്കാരുടെ ദയയെ ചൂണ്ടിക്കാണിക്കുമ്പോൾ മറ്റുചിലരാകട്ടെ ഇതെല്ലാം മദ്യ ലഹരിയിലായിരുന്നത് കൊണ്ടാകാമെന്നും അല്ലെങ്കിൽ ദമ്പതിമാരുടെ ഭാഗ്യം കൊണ്ടാണെന്നും കമന്റ് ചെയ്തിട്ടുണ്ട്. സംഭവം മൊത്തത്തിൽ കാഴ്ചക്കാർക്ക് ഇടയിൽ ചിരിയും ആശങ്കയും ഒരുപോലെ പടർത്തിയിരിക്കുകയാണ്. ജൂൺ 21ന് രാത്രിയാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ട്.
advertisement
advertisement
അതേസമയം വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ അടക്കം പ്രചരിച്ചതിനെത്തുടർന്ന് ഡൽഹി പോലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണവും നടക്കുകയാണ്. അതേസമയം രണ്ടു പ്രതികളെയും തിരിച്ചറിഞ്ഞതായും അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. ജിഎസ്ടി അക്കൗണ്ടന്റായ ദേവ് വർമയും സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇയാളുടെ കൂട്ടാളിയായി പ്രവർത്തിക്കുന്ന ഹർഷ് രാജ്പുതും ആണ് കവർച്ചാശ്രമം നടത്തിയത്. പ്രതികളിൽ നിന്ന് 30 മൊബൈൽ ഫോണുകളും കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും സ്കൂട്ടറും കണ്ടെത്തിയതായും പോലീസ് പറഞ്ഞു. നിലവിൽ നാലു കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ കുറ്റവാളികളെ തിരിച്ചറിയാൻ പോലീസ് 200 ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു എന്നും ഡിസിപി ഷഹ്ദര രോഹിത് മീണ വ്യക്തമാക്കി.
advertisement
സംഭവ സമയത്ത് പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് വെളിപ്പെടുത്തിയതായും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം ഇവർ പലയിടത്തും ഇത്തരത്തിലുള്ള കവർച്ചകൾ നടത്തിയതായും പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു എന്ന് ഡിസിപി മീണ കൂട്ടിച്ചേർത്തു. കൂടാതെ സംഭവ സ്ഥലത്ത് ഇവർ വാഹനത്തിൽ കയറി രക്ഷപ്പെടുന്നതിനു മുൻപ് 100 രൂപ നൽകി ദമ്പതികളെ അപമാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ദമ്പതികളെ കൊള്ളയടിക്കാൻ ശ്രമം; ആകെ ലഭിച്ചത് 20 രൂപ, പകരം 100 നൽകി മോഷ്ടാക്കൾ; വീഡിയോ വൈറൽ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement