എന്നാൽ ട്വിറ്ററിൽ ഇപ്പോൾ വൈറലാവുന്ന ഒരു വീഡിയോയിലെ സൂപ്പർഹീറോ നമുക്ക് ചുറ്റും കാണപ്പെടുന്ന വളരെ സാധാരണക്കാരനായ മനുഷ്യരിൽ ഒരാളാണ്. ഈ സൂപ്പർഹീറോയുടെ ലുക്കും വേഷവും അല്ല, എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനമാണ് മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നത്.
@DoctorAjayita എന്ന ട്വിറ്റർ യൂസറാണ് എട്ട് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചത്. ഇന്ത്യയിൽ ആരും ഒരു സൂപ്പർ ഹീറോ ആയേക്കാം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ ഒരു ചെറിയ റോഡിൽ മുണ്ടും മടക്കികുത്തി ഷർട്ടുടുത്ത് നിൽക്കുകയാണ് സാധാരണക്കാരനായ ഒരാൾ. അയാൾ എന്തു ചെയ്യുന്നു എന്ന് വ്യക്തമല്ലെങ്കിലും, ഏതോ വളർത്തു മൃഗത്തിന് തീറ്റ നൽകാൻ ഇറങ്ങിയതാണ് എന്ന് വീഡിയോയിൽ നിന്നും അനുമാനിക്കാം. ഇതിനിടെ വളരെ വേഗതയിൽ ഒരു ഓട്ടോറിക്ഷ അതുവഴി എത്തുന്നു. ചെറിയ റോഡിലെ വളവിൽ വളരെ വേഗത്തിൽ എത്തുന്ന ഓട്ടോറിക്ഷ ഒരു വശത്തേക്ക് മറിയാൻ ആരംഭിക്കുകയാണ്. എന്നാൽ നിമിഷ നേരത്തിനുള്ളിൽ തന്നെ സൂപ്പർഹീറോ ആയി മാറുന്ന ഇയാൾ മറിഞ്ഞു വീഴാൻ ഒരുങ്ങുന്ന ഓട്ടോ റിക്ഷയെ തന്റെ കൈകൊണ്ട് പിടിച്ച് നേരെയാക്കുന്നു. ഇതു കാരണം ഓട്ടോ റിക്ഷ മറിയാതിരിക്കുകയും യാത്രക്കാർ ജീവനോടെ രക്ഷപ്പെടുകയും ചെയ്യുന്നു. ഓട്ടോറിക്ഷ മറിയാൻ ആരംഭിക്കുന്നതും ഇയാൾ രക്ഷപ്പെടുത്തുന്നതും എല്ലാം നിമിഷങ്ങളുടെ വ്യത്യാസത്തിൽ മാത്രമാണ് സംഭവിക്കുന്നത്.
advertisement
സിസിടിവി ദൃശ്യത്തിൽ പതിഞ്ഞ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിൽ ഓട്ടോറിക്ഷയ്ക്ക് അപകടമെന്നും സംഭവിക്കുന്നില്ലെന്ന് വീഡിയോയിലൂടെ വ്യക്തമാണ്. സംഭവത്തിനു ശേഷം ഓട്ടോ ഡ്രൈവർ ഓടിച്ചു പോയോ, അതോ തന്നെ രക്ഷിച്ചയാൾക്ക് നന്ദി പറയാൻ നിർത്തിയോ എന്നൊന്നും വ്യക്തമല്ല.
Also Read സംസ്ഥാനത്ത് 12,443 പേർക്ക് കോവിഡ്; 115 മരണം; ടിപിആർ 10.22
ജൂൺ 17നാണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതേവരെ 1.3 ലക്ഷം വ്യൂവ്സും 14700ൽ അധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. അപകടത്തിൽ നിന്നും രക്ഷിച്ചയാളെ പ്രശംസിച്ച് നിരവധി കമന്റുകളാണ് ഈ ട്വീറ്റിനു താഴെ വരുന്നത്. ആ ഒരു നിമിഷത്തിൽ മനസാന്നിധ്യം കൈവിടാതിരുന്നതിനെ പ്രശംസിച്ച് നിരവധി ട്വിറ്റർ യൂസർമാർ കമന്റ് ചെയ്തു.
Also Read വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ അച്ഛന്മാർ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ
തനിക്കോ മറ്റുള്ളവർക്കോ അപകടമുണ്ടാകാതെ ഈ സാഹചര്യത്തെ വിദഗ്ദമായി നേരിട്ട ഇയാൾ ഒരു സൂപ്പർഹീറോ മാത്രമല്ല ബുദ്ധിമാൻ കൂടിയാണെന്ന് ഒരു ഒരാൾ കമൻറ് ചെയ്യുന്നു. എന്നാൽ ഇന്ത്യയിൽ ഇതൊന്നും വലിയൊരു സംഭവമേ അല്ലെന്ന് പറയുന്നവരും കുറവല്ല. ഈ വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം എന്താണ്?