19കാരനായ ജേക്ക് സ്നെല്ലിംഗ് ചില സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. ആഹാരം കഴിച്ചു കൊണ്ടിരുന്ന അയാളുടെ കണ്ണുകൾ പെട്ടെന്ന് ചുവക്കുകയും ശ്വാസതടസം ഉണ്ടാവുകയും ചെയ്തു. പെട്ടെന്ന് ശ്വസിക്കാൻ കഴിയാതെ വരുമ്പോള്‍ അയാള്‍ ബുദ്ധിമുട്ടുന്നതും അസ്വസ്ഥനാകുന്നതും നമുക്ക് വീഡിയോയിൽ കാണാം.
നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം; ഐഷ സുൽത്താനയ്ക്ക് നോട്ടീസ്
റസ്റ്റോറന്റില്‍ ഫുഡ് സർവീസ് നല്‍കുകയായിരുന്ന 24 കാരനായ ഷെയ്ഖ് റിഫാത്ത് ഉടനടി തന്നെ അവിടെ എത്തുന്നതും സ്നെല്ലിംഗിന്റെ ശ്വാസനാളത്തിൽ ഭക്ഷണം തടഞ്ഞിരിക്കുന്നത് ഒഴിവാക്കാനായുള്ള ശ്രമത്തിന്റെ ഫലമായി അദ്ദേഹത്തെ എടുത്തു കുലുക്കുന്നതും നമുക്ക് കാണാം. ആ അത്ഭുതകരമായ കാഴ്ച നമ്മൾ നോക്കിയിരുന്നു പോകും. എന്തിനധികം പറയുന്നു, ഷെയ്ഖ് റിഫാത്തിൻറെ സമയോചിതമായ ഇടപെടലിന്റെ ഫലമായി സ്നെല്ലിംഗിന്റെ ജീവൻ രക്ഷിക്കുന്നതിന് സാധിച്ചുവെന്നതാണ് സത്യം.
advertisement
സ്നെല്ലിംഗിന്റെ വായിൽ നിന്ന് ഭക്ഷണം പുറത്തെടുക്കുന്നതു വരെ റിഫാറ്റിന് അടിയന്തിര മെഡിക്കൽ നടപടിക്രമങ്ങൾ ആവർത്തിക്കേണ്ടി വരുന്നത് നമുക്ക് ഫൂട്ടേജിൽ കാണാം. അബ്ഡോമിനല്‍ ത്രസ്റ്റ് എന്നും ഹൈംലിച്ച് മാനുവര്‍ എന്നും അറിയപ്പെടുന്ന ചികിത്സാ പ്രക്രിയ ശ്വാസം മുട്ടുന്ന ഒരാളെ സഹായിക്കുന്നതിനുള്ള ഒരു പ്രഥമശുശ്രൂഷയാണ്.
ശ്വാസം മുട്ടുന്ന വ്യക്തിയുടെ ഉദരത്തിലെ ഡയഫ്രത്തിന്റെ അടിയിൽ സമ്മർദ്ദം ചെലുത്താൻ, സഹായി അയാളുടെ കൈകൾ ഉപയോഗിച്ചാണ് ഹൈംലിച്ച് മാനുവര്‍ ചെയ്യുന്നത്. ഇവിടെ സ്നെല്ലിംഗിന്റെ തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം വായിലൂടെ പുറത്തേക്കു വരുന്നതു വരെ അബ്ഡോമിനല്‍ ത്രസ്റ്റ് ചെയ്യുന്നത് റിഫാത്ത് തുടരുന്നു. തുടർന്ന് സ്നെല്ലിംഗ് തന്റെ അവസ്ഥ മെച്ചപ്പെട്ടുവെന്ന് സ്ഥിരീകരിക്കുകയും കസേരയിലേക്ക് ചാഞ്ഞു നിൽക്കുകയും ചെയ്യുന്നു. താമസിയാതെ, റസ്റ്റോറന്റിലെ എല്ലാ ആളുകളും റിഫാറ്റിന് ഒരു കരഘോഷം നൽകാൻ തുടങ്ങുന്നു.
ഫൂട്ടേജ് വൈറലായതോടെ, റിഫാറ്റിന്റെ സമയോചിതമായ ഇടപെടലിനും ബുദ്ധിപരമായ പ്രവർത്തനത്തിനും നെറ്റിസൺമാർ അദ്ദേഹത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. ടൈംസ് നൗ റിപ്പോർട്ടുകൾ അനുസരിച്ച്, യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ റിഫാത്തിനെ ലോക്കൽ പൊലീസ് പ്രശംസിക്കുകയും നോർത്ത് വെയിൽസ് പൊലീസിൽ നിന്ന് അദ്ദേഹത്തിന് ഒരു അഭിനന്ദന സർട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.
'ബാംഗൂരിലെ പ്രസ്തുത സംഭവമറിഞ്ഞ് നിരവധി ഉപഭോക്താക്കള്‍ റിഫാത്തിനെ അഭിനന്ദിക്കുകയുണ്ടായി. തൊണ്ടയിൽ ഭക്ഷണം കുടുങ്ങി അവശനായ ആളുടെ ജീവൻ രക്ഷിച്ച വീരോചിതമായ പ്രവർത്തനത്തിന് നന്ദി പറയാനും അദ്ദേഹത്തിന്റെ പ്രഥമശുശ്രൂഷാ കഴിവുകളെ അഭിനന്ദിക്കാനും ഞങ്ങളും ഈ അവസരം വിനിയോഗിക്കുന്നു.' - പൊലീസ് വകുപ്പ് തങ്ങള്‍ പുറത്തിറക്കിയ സ്റ്റേറ്റ്മെന്റില്‍ പറയുകയുണ്ടായി. ഷെയ്ഖ് റിഫാത്ത് ഒരു ദിവസം നോർത്ത് വെയിൽസ് പൊലീസിൽ ചേരുകയും ബാംഗൂരിലെ പൊലീസിംഗ് ടീമിന്റെ ഭാഗമാകുകയും ചെയ്യുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അദ്ദേഹത്തിന്റെ അപേക്ഷയ്ക്ക് ഞങ്ങൾ അദ്ദേഹത്തിന് എല്ലാ വിധ ആശംസകൾ നേരുകയും ചെയ്യുന്നുവെന്ന് പൊലീസ് വകുപ്പ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ക്കുന്നു.
