• HOME
  • »
  • NEWS
  • »
  • money
  • »
  • വ്യാജ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളുമായി പാക് മോഷ്ടാക്കൾ; പ്രവാസി കുടുംബങ്ങളിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമം

വ്യാജ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളുമായി പാക് മോഷ്ടാക്കൾ; പ്രവാസി കുടുംബങ്ങളിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമം

ഇത്തരം തട്ടിപ്പുകളുടെ ഒട്ടേറെ പരാതികൾ ദിവസവും കിട്ടുന്നുണ്ടെന്ന് പോലീസ് പറയുന്നു. ഓൺലൈനിൽ വ്യാജ ഐഡി ഉണ്ടാക്കി പണം ആവശ്യപ്പെടുന്ന കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും പാക്ക് മോഷ്ടാക്കൾ കൂട്ടത്തോടെ രംഗത്ത് വരുന്നത് ഇത് ആദ്യമായിട്ടാണ്.

WhatsApp

WhatsApp

  • Share this:
    സൈബർ കുറ്റകൃത്യത്തിൽ പുതിയ അധ്യായം എഴുതി ചേർത്തു കൊണ്ട് പാക്ക് മോഷ്ടാക്കൾ രംഗത്ത് എത്തിയിരിക്കുന്നു. പ്രവാസികളുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ വ്യാജമായി സൃഷ്ടിച്ച ശേഷം പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് സഹായ സന്ദേശങ്ങൾ അയച്ചു കൊണ്ട് പാക്ക് മോഷ്ടാക്കൾ അവരുടെ അക്കൗണ്ടുകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

    പഞ്ചാബ്, യുപി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മോഷണങ്ങൾക്കു ശേഷം പുതിയ തന്ത്രങ്ങളുമായി പാക്ക് മോഷ്ടാക്കൾ രംഗത്ത് എത്തിയിരിക്കുകയാണ്. സംഭവങ്ങളെ ട്രാക്ക് ചെയ്ത പൊലീസ് സംഭവങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. വഞ്ചനയുടെ തന്ത്രങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും വ്യക്തിഗത വിശദാംശങ്ങൾ ആരുമായും പങ്കിടരുതെന്നും പൊലീസ് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

    Explained | തമിഴ്നാട് സാമ്പത്തിക ഉപദേശക സമിതിയിൽ രഘുറാം രാജനും എസ്ഥർ ഡഫ്ലോയും; ഉപദേശക സമിതിയിലെ പ്രമുഖരെ അറിയാം

    സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പാകിസ്ഥാൻ നമ്പറുകളെ വിദേശ നമ്പറുകൾ ആക്കി മാറ്റുക എന്നതാണ്‌ ഈ തന്ത്രത്തിന്റെ പ്രധാന ഘട്ടം. ഇതിനോടൊപ്പം തന്നെ പല പ്രവാസികളും തട്ടിപ്പുകാരെ സഹായിക്കുന്നുമുണ്ട്. വളരെ സൂക്ഷ്മമായ നിരീക്ഷണത്തിന് ശേഷമാണ് നമ്പരുകൾ തെരഞ്ഞെടുക്കുന്നത്. പ്രസ്തുത നമ്പറിൽ നിന്ന് ഒരു കോളോ സന്ദേശമോ അയയ്ക്കുമ്പോൾ, വിദേശ നമ്പർ മാത്രമേ സ്വീകര്‍ത്താവിന്‌ ദൃശ്യമാകൂ. ഇതിനു ശേഷം, പ്രസ്തുത നമ്പറിന്റെ സഹായത്തോടെ, ഒരു വ്യാജ ഐഡി സൃഷ്ടിച്ചു കൊണ്ട്, പ്രവാസികളുടെ ബന്ധുക്കള്‍ക്ക് തങ്ങൾ മോശം സാഹചര്യങ്ങളിലാണെന്നും അടിയന്തരമായി സഹായം ആവശ്യമുണ്ടെന്ന് കാണിച്ചുകൊണ്ട് വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കുന്നു. ഇത് വഞ്ചനയാണെന്നും തട്ടിപ്പാണെന്നും തിരിച്ചറിയാത്ത ബന്ധുക്കള്‍ വ്യാജ അക്കൗണ്ടുകളിലേക്ക് ഉടൻ തന്നെ പണം കൈമാറുന്നു. പ്രസ്തുത പണമുപയോഗിച്ച് മോഷ്ടാക്കൾ ഉടൻ തന്നെ ബിറ്റ്കോയിൻ വാങ്ങുന്നു.

    'സ്ത്രീകൾ അല്പവസ്ത്രധാരികളായത് കൊണ്ടാണ് ബലാത്സംഗ കേസുകൾ വർദ്ധിക്കുന്നത്; പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

    വളരെ തന്ത്രപരമായ രീതിയിലാണ് മോഷ്ടാക്കൾ മോഷണം നടത്തിയിട്ടുള്ളത്. നിങ്ങളുടെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കുകയാണ് ആദ്യപടി. തുടർന്ന് പണക്കാരായ കുടുംബാംഗങ്ങള്‍ക്ക് തങ്ങൾ മോശം സാഹചര്യങ്ങളിലാണെന്നും അടിയന്തരമായി സഹായം ആവശ്യമുണ്ടെന്ന് കാണിച്ചുകൊണ്ട് വ്യാജ അക്കൗണ്ടുകള്‍ നല്‍കി സന്ദേശം അയക്കുകയാണ് രണ്ടാമത്തെ ഘട്ടം. സ്വാഭാവികമായും കുടുംബാംഗങ്ങൾ ഉടനടി തന്നെ പ്രസ്തുത അക്കൗണ്ടുകളിലേക്ക് പണം അയച്ചു നൽകുകയും ഈ പണം ബിറ്റ്കോയിൻ വാങ്ങുന്നതിനും മറ്റും ഉപയോഗിക്കുകയും ചെയ്യുന്നു. ആയതിനാല്‍ത്തന്നെ ഈ പറ്റിപ്പ് ട്രാക്ക് ചെയ്യാനും ബുദ്ധിമുട്ടാണ്‌.

    കപൂർത്തല ഗ്രാമത്തിലെ ജഗ്‌തർ സിംഗിന്‌ നഷ്ടമായത് ഒന്നര ലക്ഷം രൂപയാണ്. എ ടി എമ്മിൽ നിന്ന് പണം പിൻവലിച്ചിട്ടില്ലെങ്കിലും സംശയാസ്പദമായ എൻട്രിയെ കുറിച്ച് പരാതിപ്പെടാന്‍ വേണ്ടി ജഗ്‌തർ സിംഗ് ഓൺലൈനിൽ കണ്ടെത്തിയ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചപ്പോൾ, വലവിരിച്ചിരുന്ന മോഷ്ടാക്കള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 1.5 ലക്ഷം തന്ത്രപൂര്‍വം പിൻവലിച്ചു. കേസിലെ ഐപി നമ്പർ പാകിസ്ഥാനിൽ നിന്നുള്ളതായിരുന്നു. കുറച്ചു കാലം മുമ്പ് അമൃത്സറിൽ, കോന്‍ ബനേഗ കോടിപതിയുടെ ചോദ്യത്തിന് ശരിയായ ഉത്തരം നൽകിയതിനാല്‍ അമൃത്പാൽ എന്ന വ്യക്തിയെ സംഘം വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തിരുന്നു. തുടർന്ന് തന്റെ അക്കൗണ്ടിൽ നിന്ന് 67000 രൂപയാണ് അമൃത്പാലിന്‌ നഷ്ടമായത്. ഈ കേസിൽ ഐപി പാകിസ്ഥാനിൽ നിന്നായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പഖോവൽ റോഡ് സ്വദേശിയായ ഡോ. അനിൽ ഗോയലിനെ വാട്ട്‌സ്ആപ്പില്‍ തന്റെ പ്രവാസി സഹോദരന്റെ ഡിപിയിട്ട് 4.50 ലക്ഷം രൂപയാണ്‌ തട്ടിച്ചത്.

    ഇത്തരം തട്ടിപ്പുകളുടെ ഒട്ടേറെ പരാതികൾ ദിവസവും കിട്ടുന്നുണ്ടെന്ന് പോലീസ് പറയുന്നു. ഓൺലൈനിൽ വ്യാജ ഐഡി ഉണ്ടാക്കി പണം ആവശ്യപ്പെടുന്ന കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും പാക്ക് മോഷ്ടാക്കൾ കൂട്ടത്തോടെ രംഗത്ത് വരുന്നത് ഇത് ആദ്യമായിട്ടാണ്. പൊലീസ് രേഖകളിൽ 2300 ഓളം വഞ്ചന കേസുകൾ നിലവിലുണ്ട്.

    അന്വേഷണത്തിന്റെ പരിമിതികൾ എന്തെന്നു വെച്ചാൽ ഇത് ഐപി ലൊക്കേഷന്‍ കണ്ടെത്തുന്നതില്‍ മത്രം പരിമിതപ്പെട്ടിരിക്കുന്നു എന്നതാണ്‌. പാകിസ്ഥാനിൽ നിന്ന് പൊലീസിന് ലഭിക്കുന്ന ഐപി അഡ്രസ്സുകള്‍ ലൊക്കേഷൻ തിരഞ്ഞു കണ്ടെത്തുന്നതോടെ കൂടി അന്വേഷണം വഴിമുട്ടുന്നു. പ്രാഥമിക അന്വേഷണത്തിൽ നമ്പറുകൾ പാകിസ്ഥാനിൽ നിന്നുള്ളതാണെന്ന് പൊലീസിന് മനസ്സിലായിട്ടുണ്ട്. തുടര്‍ന്നും മോഷ്ടാക്കൾ വേറെ നമ്പറുകൾ ഉപയോഗിച്ചോ നമ്പര്‍ സ്പൂഫ് ചെയ്തോ വീണ്ടും ഉപയോഗിക്കുന്നുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, പൊലീസിന് ഫലപ്രദമായ രീതിയിൽ അന്വേഷണം നടത്തി മോഷ്ടാക്കളെ വലയിലാക്കാൻ കഴിയുന്നില്ല.
    Published by:Joys Joy
    First published: