ഡൽഹി മെട്രോ വളരെയധികം വൃത്തിയുള്ളതും സുരക്ഷിതവുമാണെന്ന് വ്ളോഗറായ മെഹർമ വീഡിയോയിൽ പറയുന്നു. വീഡിയോ വലിയ തോതിൽ ചർച്ചയാവുകയാണ്. ലണ്ടൻ നഗരത്തിലെ പൊതുയിടങ്ങളിൽ നിന്നുമുള്ള ദൃശ്യങ്ങൾ യുവതി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലണ്ടനെ കുറിച്ചുള്ള ആളുകളുടെ ധാരണ തെറ്റാണെന്നും ലണ്ടനെ മഹത്വവൽക്കരിക്കുന്നവർ ഈ വീഡിയോ കാണണമെന്നും യുവതി പറയുന്നുണ്ട്.
"ഇത് ലണ്ടൻ ആണേ.." എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. കാഴ്ചക്കാരെ അലോസരപ്പെടുത്തുന്നതാണ് ഇതിലെ കാണുന്ന ദൃശ്യങ്ങൾ. മെട്രോയിൽ സഞ്ചരിക്കുന്ന ആളുകളും ദുർഗന്ധം കാരണം മുഖം പൊത്തിപിടിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
advertisement
ഈ വീഡിയോ ലാഹോറിലെ ഭാട്ടി ഗേറ്റിന് സമീപമാണോ ചിത്രീകരിച്ചതെന്ന് വീഡിയോയ്ക്ക് താഴെ പലരും ചോദിക്കുന്നുണ്ട്. ലണ്ടനിലെ പല സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും ഇത് സർവസാധാരണമാണെന്ന് യുവതി വിശദീകരിക്കുന്നുണ്ട്. ലണ്ടനിലെ അണ്ടർഗ്രൗണ്ട് ഗതാഗത സംവിധാനത്തെ കുറിച്ചും യുവതി വിമർശിച്ചു. മെട്രോ ട്രാക്കിൽ യുവാവ് മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യവും വീഡിയോയിൽ കാണാം. സ്റ്റേഷനുകളിലെല്ലാം മാലിന്യങ്ങൾ നിറഞ്ഞുകിടക്കുന്നു. ലണ്ടനെ കുറിച്ച് പുകഴ്ത്തി പറയുന്ന ബന്ധുക്കളെ കളിയാക്കികൊണ്ടാണ് യുവതി വീഡിയോ പകർത്തുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പരിഹാസ്യ കമന്റുകളുമായി ഇന്ത്യക്കാരും കമന്റ്ബോക്സിൽ പ്രത്യേക്ഷപ്പെട്ടു.
