” ചെന്നൈയിലെ ബിൽഡറായ ബാഷ്യം യുവരാജ് ഔദ്യോഗിക ലോഞ്ചിന് മുൻപേ റോൾസ് റോയ്സ് സ്പെക്ടർ ഇ വി യുടെ വിറ്ററിങ് ബ്ലൂ വേരിയൻറ് സ്വന്തമാക്കി. കാറിന് വിപണിയിൽ ഏകദേശം 9 കോടി രൂപയോളം വിലയുണ്ട് ” എന്നാണ് ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ഒരു എക്സ് യൂസർ പറഞ്ഞത്.
ചിലർ യുവരാജിന്റെ വിനീതമായ സ്വഭാവത്തെ പുകഴ്ത്തി കമന്റ് ബോക്സ് നിറച്ചപ്പോൾ ചിലർ റോൾസ് റോയ്സിന്റെ പ്രത്യേകതകൾ വിവരിച്ചു. ചെന്നൈയിലെ ആളുകൾ എല്ലാം ഈ വിധം സാധാരണ വേഷം ധരിക്കുന്നവരാണെന്നും എല്ലാവർക്കും ഏതാണ്ട് ഒരുപോലെ ഉള്ള ചെരുപ്പുമായിരിക്കും എന്നാണ് മറ്റൊരാൾ കമന്റ് ബോക്സിൽ കുറിച്ചത്.
Also read-37 ലധികം ഭക്ഷണങ്ങള്‍ അലര്‍ജി; 21കാരിയുടെ അപൂർവ രോഗം
റോൾസ് റോയ്സിന്റെ വിലയെക്കുറിച്ചും ആളുകൾ സംസാരിക്കുന്നുണ്ട്. വണ്ടിയുടെ റോഡ് വില 10 കോടി കടന്നേക്കും എന്നാണ് ചിലരുടെ നിഗമനം.
” റോൾസ് റോയ്സ് പോലെയുള്ള കാറുകൾ ഓടിക്കുന്നതിന് ആദ്യം രാജ്യത്ത് നല്ല റോഡുകൾ നിർമിക്കാൻ ഗവണ്മെന്റ് മുൻകൈ എടുക്കണം എന്നായിരുന്നു മറ്റൊരു എക്സ് യൂസറിന്റെ കമന്റ്.
ഓട്ടോമൊബിലി അഡ്രന്റ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ആദ്യമായി റോൾസ് റോയ്സ് സ്‌പെക്ടർ ഇവിയുടെ ചിത്രം പങ്കുവച്ചത്. ലഭിച്ച വിവരങ്ങൾ അനുസരിച്ച് കാർഗോയിൽ ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിലേക്കാണ് വണ്ടി എത്തിയത്. 2024 ഓടെ വണ്ടി ഇന്ത്യൻ വിപണിയിൽ ലഭ്യമായേക്കും.
23 ഇഞ്ചുള്ള വീലുകളും ഡ്രാഗ് കോയഫിഷ്യന്റ് 0.25 സിഡിയുമായ റോൾസ് റോയ്സ് സ്‌പെക്ടറിനെ ഫാന്റത്തിന്റെ പിൻഗാമി എന്നും വിശേഷിപ്പിക്കുന്നുണ്ട്.