37 ലധികം ഭക്ഷണങ്ങള്‍ അലര്‍ജി; 21കാരിയുടെ അപൂർവ രോഗം

Last Updated:

മുന്തിരിയടക്കമുള്ള ഫ്രൂട്ട്സ് പോലും യുവതിക്ക് അലർജിയാണ്

 (Representative Image)
(Representative Image)
വളരെ അപൂര്‍വമായ അവസ്ഥയിലൂടെ കടന്നുപോകുകയാണ് ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ താമസിക്കുന്ന ജോവന്ന ഫാന്‍ എന്ന 21-കാരി. 37-ലധികം ഭക്ഷണ സാധനങ്ങൾ ഈ യുവതിയ്ക്ക് അലര്‍ജിയുണ്ടാക്കുന്നവയാണ്. ഇത് കൂടാതെ, പുതുതായി കൂടുതല്‍ സാധനങ്ങള്‍ തനിക്ക് അലര്‍ജിയുണ്ടാക്കുന്നതാണെന്ന് അടുത്തിടെ കണ്ടെത്തിയതായും പെൺകുട്ടി പറയുന്നു. എന്നാല്‍, വളരെ തമാശരൂപേണയാണ് അവൾ തന്റെ അവസ്ഥയെ നോക്കിക്കാണുന്നത്. 37ലധികം ഭക്ഷണങ്ങള്‍ക്കുള്ള അലര്‍ജിയെ ‘മരിക്കാനുള്ള 37 മാര്‍ഗങ്ങള്‍’ എന്നാണ് യുവതി വിശേഷിപ്പിക്കുന്നത്.
സാമൂഹികമാധ്യമത്തില്‍ ഏറെ സജീവയായ യുവതി എക്‌സിമ എന്ന അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. അലര്‍ജിയുള്ള വ്യക്തിയെന്ന നിലയില്‍ തന്റെ ജീവിതാനുഭവങ്ങള്‍ ഇവർ ഫോളോവേഴ്‌സുമായി പങ്കിടാറുണ്ട്. എന്നാൽ അലര്‍ജി ഉള്ളതുകൊണ്ടുതന്നെ തന്റെ നിയന്ത്രിത ഭക്ഷണക്രമം മൂലം എന്തെങ്കിലും നഷ്ടപ്പെടുന്നതായി തനിയ്ക്ക് തോന്നിയിട്ടില്ലെന്നും അവര്‍ വിശദീകരിച്ചു. “എല്ലാത്തരം നട്‌സുകളും കടല്‍ വിഭവങ്ങളും എനിക്ക് അലര്‍ജിയാണ്. സാധാരണ 37 ഭക്ഷണ സാധനങ്ങൾ എനിയ്ക്ക് അലര്‍ജിയെന്നാണ് പറയാറുള്ളത്. കാരണം, അത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട നമ്പറാണ്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അലര്‍ജിയുള്ള വസ്തുക്കളുടെ എണ്ണം ഇതിലും കൂടുതലാണെന്നും”ഫാന്‍ പറഞ്ഞു.
advertisement
അടുത്തിടെ നടത്തിയ പരിശോധനയില്‍ 37 എണ്ണം കൂടാതെ കൂടുതല്‍ ഭക്ഷണങ്ങള്‍ തനിക്ക് അലര്‍ജിയുണ്ടാക്കുന്നവയാണെന്ന് ഫാന്‍ കണ്ടെത്തി. പഴങ്ങള്‍ കഴിക്കുന്നത് പോലും അലര്ജിയുണ്ടാക്കുന്നുവെന്നും മുന്തിരിയും അതില്‍ ഉള്‍പ്പെടുന്നതായും അവർ പറഞ്ഞു.
എന്നാല്‍, ഭക്ഷണത്തിന്റെ അലര്‍ജി തനിക്ക് മാനസിക സമ്മര്‍ദമുണ്ടാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. അലര്‍ജികള്‍ തനിക്ക് ആശങ്കയുണ്ടാക്കുന്നില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു. അലര്‍ജിയുമായി ചെറിയ പ്രായത്തിൽ തന്നെ പൊരുത്തപ്പെട്ട് ജീവിക്കുന്നതിനാല്‍ ശരീരം അലര്‍ജിയോട് പ്രതികരിച്ച് തുടങ്ങുമ്പോള്‍ തന്നെ ഫാന്‍ അതുമായി പൊരുത്തപ്പെട്ടു പോകാന്‍ തുടങ്ങി. ശരീരം ചുവന്ന് തടിക്കുന്നതിന് മുമ്പായി പൊള്ളുന്നത് പോലെ തനിക്ക് അനുഭവപ്പെടാറുണ്ടെന്ന് ഫാന്‍ പറയുന്നു. അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണം കഴിച്ചാല്‍ പത്ത് മിനിറ്റിനുള്ളില്‍ ഇത് ആരംഭിക്കും. അല്‍പം സമയം കഴിയുമ്പോഴേക്കും ശരീരമാസകലം ചൊറിച്ചില്‍ അനുഭവപ്പെടുകയും ചൂട് തോന്നുകയും ചെയ്യും, ഫാന്‍ പറഞ്ഞു.
advertisement
എന്നാല്‍, ഭക്ഷണം ഉപേക്ഷിക്കുന്നതല്ല തന്നെ വേദനിപ്പിക്കുന്ന കാര്യമെന്നും ഫാന്‍ വ്യക്തമാക്കി. ചര്‍മം ചുക്കിച്ചുളിയുന്ന അവസ്ഥയും ഫാനിനുണ്ട്. അലര്‍ജിയുണ്ടായി കഴിയുമ്പോള്‍ അത് കൂടുതല്‍ മോശമാകും. എന്നെ കാണുന്ന ആളുകള്‍ മുഖത്തിന് എന്തുപറ്റിയെന്ന് ചോദിക്കും. എന്താണ് ദേഹം മുഴുവന്‍ ചുവന്നിരിക്കുന്നത് എന്നെല്ലാം അവര്‍ ചോദിക്കും. ഇത്തരം ചോദ്യങ്ങള്‍ എന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അപരിചിതരിൽ നിന്നുപോലും വേദനിപ്പിക്കുന്ന കമന്റുകള്‍ നേരിടേണ്ടി വരാറുണ്ടെന്ന് ഫാന്‍ പറഞ്ഞു. അലര്‍ജി ജനിതകപരമല്ലെങ്കിൽ പോലും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും,” അവര്‍ പറഞ്ഞു.
advertisement
തുടക്കകാലത്ത് നെഗറ്റീവ് കമന്റുകള്‍ ധാരാളമായി ലഭിച്ചിരുന്നതിനാല്‍, കാമറയുടെ മുമ്പില്‍ വരാന്‍ ഫാന്‍ മടി കാണിച്ചിരുന്നു. എന്നാല്‍, സുഹൃത്തുക്കള്‍ പിന്തുണ നല്‍കിയതോടെ അത് ഒഴിവായതായും അവര്‍ പറഞ്ഞു. തുടര്‍ന്ന് മറ്റുള്ളവരില്‍ അവബോധം വളര്‍ത്തുന്നതിനും സമാനമായ വെല്ലുവിളികള്‍ നേരിടുന്നവരെ സഹായിക്കുന്നതിനുമായി അവര്‍ തന്റെ ജീവിതാനുഭവങ്ങള്‍ ആളുകളുമായി പങ്കിടാന്‍ തീരുമാനിച്ചു.
സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെപ്പേര്‍ നെഗറ്റീവ് കമന്റുകള്‍ പറയാറുണ്ടെങ്കിലും തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതില്‍ ഫാൻ സന്തോഷം കണ്ടെത്താൻ തുടങ്ങി. ”എന്റെ ജീവിതാവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഞാന്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചു. എന്റെ അനുഭവങ്ങള്‍ ചെറിയ ടിപ്‌സുകളായി പങ്കുവയ്ക്കുന്നത് എനിയ്ക്ക് സന്തോഷം നൽകുന്ന കാര്യമാണ്. അവ ഏറെ ഉപകാരപ്രദമാണെന്ന് പറഞ്ഞ് ധാരാളം പേര്‍ മെസേജ് അയക്കാറുണ്ട്,” ഫാന്‍ പറഞ്ഞു. ചര്‍മസംരക്ഷണത്തിനായി താന്‍ പിന്തുടരുന്ന കാര്യങ്ങളും ഫാന്‍ പങ്കുവെച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
37 ലധികം ഭക്ഷണങ്ങള്‍ അലര്‍ജി; 21കാരിയുടെ അപൂർവ രോഗം
Next Article
advertisement
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
  • തമിഴ് യുവതലമുറ നേപ്പാളിലെ ജെന്‍ സി വിപ്ലവത്തിന് സമാനമായി പ്രതിഷേധിക്കണമെന്ന് ആഹ്വാനം.

  • വിജയ്‌യുടെ റാലിക്കിടെ 41 പേര്‍ മരിച്ചതിന് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ആഹ്വാനം.

  • പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും, ഡിഎംകെ നേതാവ് കനിമൊഴി നിരുത്തരവാദപരമാണെന്ന് വിമര്‍ശിച്ചു.

View All
advertisement