ബംഗളൂരുവില്‍ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങി സഹികെട്ട് ദേഷ്യത്തിൽ ബഹളം കൂട്ടുന്ന ദ്രാവിഡിനെയാണ് പരസ്യത്തിൽ കാണാനെത്തുക. കാറിന്‍റെ സൈഡ് മിറർ ബാറ്റ് കൊണ്ട് തല്ലിപ്പൊട്ടിച്ചും അരിശം തീർക്കുന്നുണ്ട്. 'ഇന്ദിരാനഗർ കാ ഗുണ്ടാ ഹൂം മെം'( ഞാൻ ഇന്ദിരാനഗറിലെ ഗുണ്ടയാണ്) എന്ന് കാറിന്‍റെ സൺറൂഫിലൂടെ പുറത്തെത്തി വിളിച്ചു കൂവുന്നുമുണ്ട്. ഗ്രൗണ്ടിലെ സമാധാനപ്രേമിയായ മുൻ ക്രിക്കറ്റ് താരത്തിന്‍റെ ഇതുവരെ കാണാത്ത വശം ആരാധകർ ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തു.
Also Read-ഗൂഗിൾ മാപ്പ് നോക്കി വരനും സംഘവുമെത്തിയത് മറ്റൊരു വിവാഹച്ചടങ്ങിൽ; അബദ്ധം മനസിലായത് ഏറെ വൈകി
advertisement
ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ്, ഫുട്ബോൾ ക്ലബായ ബംഗളൂരു എഫ്സി, ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ അടക്കം ദ്രാവിഡിന്‍റെ പുതിയ അവതാരത്തിൽ ഞെട്ടി രസകരമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ട്രോളുകളും മീമുകളും വൈറലാവുകയും ചെയ്തു.
'രാഹുല്‍ ഭായിയുടെ ഇങ്ങനെയൊരു വശം ഇതുവരെ കണ്ടിട്ടില്ല' എന്നാണ് പരസ്യം പങ്കുവച്ച് വിരാട് കോഹ്ലി കുറിച്ചത്.
രാഹുൽ ദ്രാവിഡിന്‍റെ മികച്ച ചില പ്രകടനങ്ങൾ എന്നായിരുന്നു രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്ഷൻ.
സൊമാറ്റോയാണ് രസകരമായ പ്രതികരണവുമായെത്തിയത്. 'ദേഷ്യക്കാരനായ ഒരു ഗുണ്ട റോഡ് തടസപ്പെടുത്തിയിരിക്കുന്നതിനാൽ ഇന്ദിരാനഗറിലേക്കുള്ള ഡെലിവറി കുറച്ച് വൈകും' എന്നായിരുന്നു സൊമാറ്റോ ട്വീറ്റ് ചെയ്തത്.
രസകരമായ ചില പ്രതികരണങ്ങൾ ചുവടെ:
നിമിഷ നേരം കൊണ്ടാണ് പരസ്യം ആരാധകര്‍ ഏറ്റെടുത്തത്.