ഗൂഗിൾ മാപ്പ് നോക്കി വരനും സംഘവുമെത്തിയത് മറ്റൊരു വിവാഹച്ചടങ്ങിൽ; അബദ്ധം മനസിലായത് ഏറെ വൈകി

Last Updated:

പരിചയം ഉള്ള ആരെയും കാണാതെ വന്നതോടെ വരന്‍റെ ബന്ധുക്കളിലൊരാൾക്ക് സംശയമായി. ഇതോടെയാണ് അബദ്ധം മനസിലായതും തെറ്റായ സ്ഥലത്താണ് എത്തിച്ചേർന്നതെന്ന് ഇവർ തിരിച്ചറിഞ്ഞതും

ക്വാലലംപൂർ: ഗൂഗിൾ മാപ്പ് നോക്കി യാത്ര തിരിച്ച പലരും അബദ്ധത്തിലായ പല സംഭവങ്ങളും നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വഴി തെറ്റിച്ച് മറ്റ് സ്ഥലങ്ങളിലെത്തിച്ചും എന്തിന് വാഹനം പുഴയിൽ വീണ സംഭവങ്ങൾ വരെ വാർത്തയായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഗൂഗിള്‍ മാപ്പ് ചതിച്ചത് വിവാഹത്തിനായി പുറപ്പെട്ട വരന്‍റെ സംഘത്തെയാണ്. ഇന്തോനേഷ്യയിലെ ക്വാലലംപുരിലാണ് രസകരമായ ഇത്തരമൊരു സംഭവം അരങ്ങേറിയത്.
ഗൂഗിൾ മാപ്പ് നോക്കി വരനും സംഘവും എത്തിയത് വിവാഹനിശ്ചയം നടക്കുന്ന മറ്റൊരു വീട്ടിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വരനെയും സംഘത്തെയും സ്വീകരിച്ചിരുത്തിയ 'വധുവിന്‍റെ' ബന്ധുക്കൾ സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. എന്നാൽ കൂട്ടത്തിൽ പരിചയം ഉള്ള ആരെയും കാണാതെ വന്നതോടെ വരന്‍റെ ബന്ധുക്കളിലൊരാൾക്ക് സംശയമായി. ഇതോടെയാണ് അബദ്ധം മനസിലായതും തെറ്റായ സ്ഥലത്താണ് എത്തിച്ചേർന്നതെന്ന് ഇവർ തിരിച്ചറിഞ്ഞതും. വിവാഹവും വിവാഹനിശ്ചയ ചടങ്ങും ഒരേ ഗ്രാമത്തിൽ തന്നെയായിരുന്നു. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതും.
advertisement
'വഴിതെറ്റി' വരനും സംഘവും എത്തിയത് ഉൾഫ എന്ന 27കാരിയുടെ വിവാഹ നിശ്ചയ ചടങ്ങിലാണ്. വധു അണിഞ്ഞ് ഒരുങ്ങിക്കൊണ്ടിരുന്ന സമയത്തായിരുന്നു വരന്‍റെയും ബന്ധുക്കളുടെയും വരവ്. 'എന്‍റെ കുടുംബാംഗങ്ങൾ അവരെ സ്വീകരിച്ചിരുത്തി. സമ്മാനങ്ങൾ കൈമാറുകയും ചെയ്തു' ഉൾഫയുടെ വാക്കുകളെ ഉദ്ധരിച്ച് ട്രൈബൂൺ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 'എത്തിയവരിൽ പരിചയമുള്ള ആരെയും കാണാതെ വന്നതോടെ ആദ്യം ഒന്നു ഞെട്ടിയെന്നാണ് ഉൾഫ പറയുന്നത്. ഗൂഗിൾ മാപ്പ് നോക്കിയാണ് അവിടെയെത്തിയതെന്നാണ് അവർ പറഞ്ഞതെന്നും സംഭവിച്ച് ആശയക്കുഴപ്പത്തിന് ഖേദം പ്രകടിപ്പിച്ചെന്നും ഉൾഫ കൂട്ടിച്ചേർത്തു.
advertisement
advertisement
ഇടയ്ക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി വാഹനം നിര്‍ത്തേണ്ടി വന്നതിനാലാണ് ഉൾഫയുടെ 'ശരിക്കുള്ള വരനും' സംഘവും എത്താൻ അൽപം വൈകിയത്. അതിനുള്ളിൽ വലിയൊരു അബദ്ധം സംഭവിക്കുകയും ചെയ്തു.  കെണ്ടൽ സ്വദേശിയായിരുന്നു ഉള്‍ഫയുടെ ഭാവി വരൻ. എന്നാൽ 'വഴിതെറ്റി'യെത്തിയ വരൻ പെമലാംഗ് സ്വദേശിയും. തുടർന്ന് ഉൾഫയുടെ തന്നെ ബന്ധുക്കളുടെ സഹായത്തോടെ വരനും സംഘവും ശരിക്കുള്ള വിവാഹ വേദിയിൽ എത്തുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗൂഗിൾ മാപ്പ് നോക്കി വരനും സംഘവുമെത്തിയത് മറ്റൊരു വിവാഹച്ചടങ്ങിൽ; അബദ്ധം മനസിലായത് ഏറെ വൈകി
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement