ഏപ്രില്‍ തുടക്കത്തിലാണ് കിം അതിനുമുമ്പ് അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. കിം ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നുള്ള തരത്തിലും ഒരുഘട്ടത്തില്‍ കിം മരണപ്പെട്ടുവെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.
TRENDING:COVID 19|'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം [NEWS]ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍ [NEWS]#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി [NEWS]
advertisement
മെയ് രണ്ടിനാണ് കിം പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ചിത്രം ഉത്തരകൊറിയ പുറത്തുവിട്ടത്. എന്നാല്‍ കിമ്മിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന വാര്‍ത്തകള്‍ വിശ്വസിക്കാത്തവർ ഇപ്പോഴുമുണ്ടെന്നാണ് ട്വിറ്ററിലെ ചർച്ചകളിൽ നിന്ന് വ്യക്തമാകുന്നത്. കിം താനുമായി രൂപസാദൃശ്യമുള്ള മറ്റൊരാളെ ഉപയോഗിക്കുകയാണെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. അഡോള്‍ഫ് ഹിറ്റ്ലര്‍, സദ്ദാം ഹുസൈൻ എന്നിവരെ പോലെ കിമ്മും ബോഡി ഡബിള്‍ പ്രയോഗിക്കുന്നുവെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.
ഏറ്റവും ഒടുവില്‍ പൊതുവേദിയിലെത്തിയ കിമ്മിന്റെ ചിത്രവും പഴയ ചിത്രവും തമ്മില്‍ താരതമ്യപ്പെടുത്തിയാണ് ഈ വാദത്തിന് അവര്‍ സാധുത നല്‍കുന്നത്. കിമ്മിന്റെ പഴയ ചിത്രവും പുതിയ ചിത്രവും തമ്മില്‍ പല്ലുകളിലും ചെവിയുടെ ആകൃതിയിലും വ്യത്യാസമുണ്ടെന്നാണ് ഏതാനും ട്വിറ്റര്‍ ഉപയോക്താക്കളുടെ കണ്ടെത്തല്‍.
കിമ്മിന്റെ പല്ലുകൾ ഇരുഫോട്ടോകളിലും വ്യത്യസ്തമായി കാണുന്നുവെന്നാണ് ബ്രിട്ടീഷ് പാർലമെന്റിലെ മുൻ അംഗം ലൂയിസ് മെൻഷ് ട്വീറ്റ് ചെയ്തത്. മുടിയിഴകളിലും പല്ലുകളിലും ചെവികളിലും രൂപത്തിലും വലിയ വ്യത്യാസമുണ്ടെന്ന് ആദ്യം പറഞ്ഞവരുടെ കൂട്ടത്തിൽ മനുഷ്യാവകാശ പ്രവർത്തക ജെന്നിഫർ യങ്ങുമുണ്ട്.