ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍

Last Updated:

WhatsApp Pay Service: ആക്സിസ് ബാങ്ക്, HDFC ബാങ്ക്, ICICI ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക എന്നാണ് റിപ്പോർട്ട്

വാട്‌സ്ആപ്പ് പേ ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ട്. മൂന്ന് സ്വകാര്യ ബാങ്കുകളുമായി സഹകരിച്ചാകും തുടക്കം. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക എന്നാണ് റിപ്പോർട്ട്.
'ഞങ്ങളുടെ എല്ലാ ഉപയോക്താക്കൾക്കും വാട്ട്‌സ്ആപ്പ് പേയ്‌മെന്‍റിലേക്ക് പ്രവേശനം നൽകുന്നതിനായി ഞങ്ങൾ സർക്കാരുമായുള്ള അവസാനവട്ട പ്രവർത്തനം തുടരുകയാണ്. വാട്ട്‌സ്ആപ്പിലൂടെ പേയ്‌മെന്റുകൾ ഡിജിറ്റൽ പേയ്‌മെന്റുകളായി ത്വരിതപ്പെടുത്താൻ സഹായിക്കും. കോവിഡ് -19 പോലെയുള്ള സമയങ്ങളിൽ ഇത് വളരെ പ്രധാനമാണ്. കാരണം ഇന്ത്യയിലെ ഞങ്ങളുടെ 400 ദശലക്ഷം ഉപയോക്താക്കൾക്ക് ഇടപാട് നടത്താനുള്ള സുരക്ഷിതമായ മാർഗ്ഗമാണ് വാട്സാപ്പ് നൽകുന്നത്', വാട്സാപ്പ് വക്താവ് പറഞ്ഞു.
TRENDING:COVID 19| പ്രവാസികള്‍ മടങ്ങിയെത്തുന്നു; കൊച്ചി തുറമുഖത്തും വിമാനത്താവളത്തിലും ഒരുക്കങ്ങൾ പൂർത്തിയായി [NEWS]യുഎഇയില്‍ ജനവാസ മേഖലയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നി ബാധ [NEWS]അച്ഛനും ചേട്ടനും മാത്രമല്ല; ആക്ഷനിൽ ഒരു കൈനോക്കി വിസ്മയയും; വീഡിയോ വൈറൽ [NEWS]
നിലവിൽ, വാട്ട്‌സ്ആപ്പ് പേ, ഐസിഐസിഐ ബാങ്ക് വഴി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ അനുവദിക്കുന്നുണ്ട്. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്‌ബി‌ഐ) അടുത്ത ഘട്ടത്തിൽ ചേരും. റെഗുലേറ്ററി മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പാലിക്കുന്ന "ശക്തമായ സുരക്ഷാ ആർക്കിടെക്ചറിൻറെ" ആവശ്യകതയാണ് എസ്‌ബി‌ഐയുടെ കാലതാമസത്തിന് കാരണം.
advertisement
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മെസേജിംഗ് ആപ്പായ വാട്സാപ്പിന് ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളും ലോകമെമ്പാടുമായി 2 ബില്ല്യൺ ഉപയോക്താക്കളുമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement