നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • 'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം

  'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം

  ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ അപകടത്തിലാണെന്ന് ഹാക്കർ കണ്ടെത്തിയിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

  ആരോഗ്യ സേതു ആപ്

  ആരോഗ്യ സേതു ആപ്

  • Share this:
   ന്യൂഡൽഹി: കോവിഡ് ട്രാക്ക് ചെയ്യാനായി സർക്കാർ കൊണ്ടുവന്ന ആരോഗ്യസേതു ആപ്പിൽ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടെന്ന എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസമാണ് 90 മില്യൺ ഉപഭോക്താക്കളുടെ സ്വകാര്യത അപകടത്തിലാണെന്നും തന്നെ നേരിട്ട് ബന്ധപ്പെട്ടാൽ സുരക്ഷാ വീഴ്ച്ചകൾ അറിയിക്കാമെന്നും എത്തിക്കൽ ഹാക്കർ ട്വിറ്ററിലൂടെ അറിയിച്ചത്.

   രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത് ശരിയാണെന്നും ഹാക്കർ പറഞ്ഞിരുന്നു. ഫ്രഞ്ച് ഹാക്കറായ റോബർട്ട് ബാപ്റ്റിസ്റ്റാണ് വീഴ്ച്ചകൾ ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെ, ആദ്യ ട്വീറ്റിന് 49 മിനുട്ട് കഴിഞ്ഞ് ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നും തന്നെ ബന്ധപ്പെട്ടെന്നും വീഴ്ച്ചകൾ ശ്രദ്ധയിൽ പെടുത്തിയതായും ഹാക്കർ ട്വീറ്റ് ചെയ്തു.   ഇതിന് പിന്നാലെയാണ് ആരോഗ്യസേതു ആപ്പിന‍്റെ വിശദീകരണം എത്തുന്നത്. കൃത്യമായ വിവരം ലഭ്യമാക്കാനാണ് ഉപഭോക്താക്കളുടെ മൊബൈലിൽ ലൊക്കേഷനും ബ്ലൂട്ടൂത്തും ഓൺ‌ ആക്കാൻ നിർദേശിക്കുന്നത്. ഉപഭോക്താക്കളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമാണെന്നും എൻക്രിപ്റ്റഡ് ആയാണ് സൂക്ഷിക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.
   TRENDING:COVID 19| പ്രവാസികള്‍ മടങ്ങിയെത്തുന്നു; കൊച്ചി തുറമുഖത്തും വിമാനത്താവളത്തിലും ഒരുക്കങ്ങൾ പൂർത്തിയായി [NEWS]യുഎഇയില്‍ ജനവാസ മേഖലയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നി ബാധ [NEWS]അച്ഛനും ചേട്ടനും മാത്രമല്ല; ആക്ഷനിൽ ഒരു കൈനോക്കി വിസ്മയയും; വീഡിയോ വൈറൽ [NEWS]
   വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ച ഹാക്കർക്ക് നന്ദി പറയുകയും ഉപഭോക്താക്കളുടെ സുരക്ഷ സംബന്ധിച്ച് നിരന്തരം നിരീക്ഷണം നടത്തുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ അപകടത്തിലാണെന്ന് ഹാക്കർ കണ്ടെത്തിയിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

   എന്നാൽ ഇതിന് മറുപടിയായുള്ള ഹാക്കറുടെ ട്വീറ്റ് ശുഭസൂചനയല്ല നൽകുന്നത്. വിശദീകരണ കുറിപ്പിനൊപ്പം "നമുക്ക് നോക്കാം, നാളെ വീണ്ടും കാണാം" എന്നാണ് ഹാക്കറുടെ മറുപടി.   ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (NIC) ആണ് ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചത്.

   ഏറ്റവും ഒടുവിലായുള്ള ഹാക്കറുടെ ട്വീറ്റും ആപ്പിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ ചൂടേറിയ ചർച്ചകൾ ഉണ്ടായേക്കുമെന്നതിന്റെ സൂചനയാണ് നൽകുന്നത്.

   Published by:Naseeba TC
   First published:
   )}