TRENDING:

ഇറ്റാലിയൻ റെസ്റ്റോറന്‍റിലെ വൈഫൈ ഉപയോഗിച്ചു; ജാപ്പനീസ് വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയോളം ബില്ല്

Last Updated:

റെസ്റ്റോറന്റിൽ നിന്ന് നാല് പ്ലേറ്റ് സ്റ്റീക്ക്, ഒരു പ്ലേറ്റ് വറുത്ത മത്സ്യം, ഒരു കുപ്പി വെള്ളം എന്നിവയാണ് വിദ്യാർത്ഥികൾ ഓർഡർ ചെയ്ത് കഴിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാല് പേര്‍ ഒരു നേരത്തെ ഭക്ഷണം കഴിച്ചപ്പോള്‍ ലഭിച്ചത് ഒരു ലക്ഷം രൂപയുടെ ബില്ല്. കേട്ട് ഞെട്ടണ്ട. സംഭവം സത്യമാണ്. ജാപ്പാനില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇറ്റലിയിലെ ഒരു റസ്റ്റോറന്‍റില്‍ നിന്ന് ഈ ദുരനുഭവം ഉണ്ടായത്. ഭക്ഷണം കഴിച്ച ശേഷം ലഭിച്ച ബില്ലിലേക്ക് നോക്കിയ വിദ്യാര്‍ത്ഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ കണ്ണ് തള്ളി. പ്രശസ്തമായ സെന്റ് മാർക്ക് സ്‌ക്വയറിന് സമീപമുള്ള ഓസ്‌റ്റീരിയ ഡി ലൂക്ക റസ്‌റ്റോറന്റിലാണ് സംഭവം.  റസ്റ്റോറന്റിൽ നിന്ന് നാല് പ്ലേറ്റ് സ്റ്റീക്ക്, ഒരു പ്ലേറ്റ് വറുത്ത മത്സ്യം, ഒരു കുപ്പി വെള്ളം എന്നിവയാണ് വിദ്യാർത്ഥികൾ ഓർഡർ ചെയ്ത് കഴിച്ചത്.
advertisement

ഭക്ഷണം കഴിച്ച് റസ്‌റ്റോറന്‍റ് ബിൽ നൽകിയപ്പോൾ അതില്‍ വിലയായി കൊടുത്തിരുന്നത് 1100 യൂറോ (ഏകദേശം ഒരു ലക്ഷം രൂപ). ബില്ല് തുക കണ്ട് വിദ്യാര്‍ത്ഥികള്‍ ഞെട്ടി. എന്തുകൊണ്ടാണ് ഇത്രയും വലിയ തുക ബില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ചോദിച്ചു. ഭക്ഷണം കഴിക്കവെ നാല് പേരും റസ്റ്റോറന്‍റിലെ വൈഫൈ ഉപയോഗിച്ചു. നാലും പേരും വൈഫൈ ഉപയോഗിച്ചതിനാലാണ് ഇത്രയും വലിയ തുക ബില്ല് വന്നതെന്നും അത് കൃത്യമായി ബില്ലില്‍ ചേര്‍ത്തിട്ടുണ്ടെന്നും കടയുടമ അറിയിക്കുകയായിരുന്നു.ഒടുവില്‍ സുഹൃത്തുക്കളെ വിളിച്ച് വരുത്തിയും തങ്ങളുടെ കൈയില്‍ ഉണ്ടായിരുന്നതും എല്ലാം കൂട്ടി നാല് വിദ്യാര്‍ത്ഥികളും കൂടി ഒരു ലക്ഷം രൂപയുടെ ബില്ല് അടച്ച് റസ്റ്റോറന്‍റില്‍ നിന്നും പുറത്തിറങ്ങി.

advertisement

Also read-ഇത് ‘ചാർളീസ് ഹൗസ്’; വളർത്തുനായയ്ക്ക് പിറന്നാൾ സമ്മാനമായി 16 ലക്ഷത്തിന്റെ വീട് പണിത് ഉടമ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാല്‍, വൈഫൈ ഉപയോഗിച്ചതിന് ബില്ല് ഈടാക്കിയ റസ്റ്റോറന്‍റ് ഉടമയെ വെറുതെ വിടാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. റസ്റ്റോറന്‍റില്‍ നിന്നും പുറത്തിറങ്ങിയ നാല് വിദ്യാര്‍ത്ഥികളും ബൊലോഗ്നയിൽ വച്ച് ഇറ്റാലിയന്‍ പോലീസിനെ സമീപിച്ച് തങ്ങള്‍ നേരിട്ട ദുരിതം വിവരിച്ച് പരാതി നല്‍കി. ഭക്ഷണ സമയത്ത് വൈഫൈ ഉപയോഗിച്ചതിന് റസ്റ്റോറന്‍റ് അമിത തുക ഈടാക്കിയെന്ന വിദ്യാര്‍ത്ഥികളുടെ പരാതി അന്വേഷിച്ച പോലീസ് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. തുടർന്ന് റസ്റ്റോറന്‍റ് ഉടമയ്ക്ക് 12.5 ലക്ഷം രൂപയോളം നഷ്ടപരിഹാരമായി വിദ്യാർത്ഥികൾക്ക് നൽകേണ്ടി വന്നു.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇറ്റാലിയൻ റെസ്റ്റോറന്‍റിലെ വൈഫൈ ഉപയോഗിച്ചു; ജാപ്പനീസ് വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയോളം ബില്ല്
Open in App
Home
Video
Impact Shorts
Web Stories