ഇത് 'ചാർളീസ് ഹൗസ്'; വളർത്തുനായയ്ക്ക് പിറന്നാൾ സമ്മാനമായി 16 ലക്ഷത്തിന്റെ വീട് പണിത് ഉടമ

Last Updated:

ഒരു മിനി ഫ്രിഡ്ജ്, ടിവി, നായയ്ക്ക് സ്വന്തമായി ഒരു വാർഡ്രോബ് എല്ലാം വീടിനകത്തുണ്ട്

നായകളുടെ ഉടമകൾ എന്നാണ് മുമ്പ് മനുഷ്യരെ വിശേഷിപ്പിച്ചിരുന്നത് എങ്കിൽ ഇന്ന് പലരും തങ്ങളെ നായയുടെ അച്ഛൻ, അമ്മ എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. അത്രയേറെ പ്രാധാന്യമാണ് പലരും തങ്ങളുടെ പ്രിയപ്പെട്ട മൃ​ഗത്തിന് വേണ്ടി നൽകുന്നത്. അവയ്ക്ക് വേണ്ടി എത്ര പണം ചെലവിടാനും പലരും ഒരുക്കമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ യുവാവ്. തന്റെ നായയ്ക്ക് വേണ്ടി 16.5 ല​ക്ഷം രൂപ ചെലവഴിച്ച് ഒരു സ്വപ്നഭവനം തന്നെ പണിതിരിക്കുകയാണ് ഈ യുവാവ്. അതും എല്ലാ സൗകര്യങ്ങളോടും കൂടിത്തന്നെ.
യൂട്യൂബറായ ബ്രെന്റ് റിവേരയാണ് സുഹൃത്തുക്കളുടെ കൂടി സഹായത്തോടെ തന്റെ നായയ്ക്ക് വേണ്ടി ഈ മനോഹരമായ വീട് പണിതിരിക്കുന്നത്. മേൽക്കൂരയുള്ള വീട്ടിൽ സ്റ്റെയറും വേലിയും ഒക്കെ ഉണ്ട്. പെയിന്റ് ചെയ്തും അലങ്കരിച്ചും വീടിനെ കൂടുതൽ മനോഹരമാക്കി. കൂടാതെ വീട്ടിൽ പ്രത്യേകമായി ഒരു ബെഡ്‍റൂമുണ്ട്. ഒരു മിനി ഫ്രിഡ്ജ്, ടിവി, നായയ്ക്ക് സ്വന്തമായി ഒരു വാർഡ്രോബ് എല്ലാം വീടിനകത്തുണ്ട്.
advertisement
ഒപ്പം, സ്റ്റെയറിന് മുകളിൽ കുഷ്യൻസും തലയണയും ഒക്കെ വെച്ച് ഒരു ബെഡ്ഡും സെറ്റും ചെയ്തിട്ടുണ്ട്. ബീൻ ബാ​ഗ്, കൗച്ച് എന്നിവയും ഈ വീടിന്റെ ഭാ​ഗമാണ്. ഈ വീടിന് പുറത്ത് ചാർളീസ് ഹൗസ് എന്നൊരു ബോർഡും വച്ചിട്ടുണ്ട്.  ചാർളിക്ക് ഉടമയുടെ പിറന്നാൾ സമ്മാനമാണ് പ്രസ്തുത വീട്. വീടിന്റെ വീഡിയോ പങ്ക് വച്ചതോടെ നിരവധിപ്പേരാണ് ഇതെത്ര മനോഹരമാണ് എന്ന അഭിപ്രായവുമായി മുന്നോട്ട് വന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇത് 'ചാർളീസ് ഹൗസ്'; വളർത്തുനായയ്ക്ക് പിറന്നാൾ സമ്മാനമായി 16 ലക്ഷത്തിന്റെ വീട് പണിത് ഉടമ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement