ടോക്യോയിലെ ‘ കണ്ണീർ വർക് ഷോപ്പിന്റെ സ്ഥാപകനായ ഹിറോക്കി ടെക്കായിയാണ് ഈ ആശയത്തിന്റെ ഉപജ്ഞാതാവ്. പരസ്പരം തങ്ങളുടെ ദുർബലമായ വശം മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിലൂടെ ഒരു കൂട്ടം മികച്ച ജീവനക്കാരെ വാർത്തെടുക്കാൻ കഴിയുമെന്ന ആശയമാണ് ഇതിന് പിന്നിൽ.
നിങ്ങളുടെ പ്രിയപ്പെട്ടവന് ഒരു സമ്മാനം നൽകിയാലോ?
ജപ്പാനിൽ ആളുകൾ മറ്റുള്ളവർക്ക് മുന്നിൽ കരയാറില്ല, പക്ഷെ അങ്ങനെ കരയാൻ തയ്യാറായാൽ അവരെ വിഷമിപ്പിക്കുന്ന അവരുടെ ചുറ്റുപാട് ഒരുപക്ഷെ അവർക്ക് അനുകൂലമായി മാറിയേക്കാം, ടെക്കായി ബിബിസിയോട് പറഞ്ഞു.
advertisement
കരയാനായി നിയമിക്കുന്ന ഇത്തരം ആളുകൾ ഇകെമേസോ ഡാൻഷി എന്നാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ ഇവർ ‘ ഹാൻഡ്സം വീപ്പിങ് ബോയ്സ് ‘ എന്നറിയപ്പെടുന്നു.
തങ്ങളുടെ ജീവനക്കാരെ മറ്റൊരു മുറിയിൽ കൊണ്ട് പോയി കമ്പനി ഒരു സിനിമ കാണിക്കും. ചിലപ്പോൾ ഏതെങ്കിലും വളർത്തു മൃഗങ്ങളുമായി ബന്ധമുള്ളതോ അല്ലെങ്കിൽ അത്തരത്തിൽ സ്നേഹമുള്ള വളർത്തു മൃഗങ്ങളെ അതിന്റെ ഉടമകൾ വഴിയിൽ ഉപേക്ഷിക്കുന്നതോ അതും അല്ലെങ്കിൽ ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ ആധാരമാക്കിയതോ ഒക്കെ ആവും സിനിമകൾ. ഇത്തരം സിനിമകൾ കണ്ടാൽ ആളുകൾ കരയാൻ സാധ്യത കൂടുതലാണ്. അങ്ങനെ കരയുന്നവർക്ക് അടുത്തേക്ക് തൂവാലയുമായി നമ്മുടെ സുന്ദരന്മാർ എത്തും. എന്നിട്ട് ഒപ്പം കരയുകയും പരസ്പരം ആശ്വസിപ്പിച്ച് ഓരോരുത്തരുടെയും കണ്ണീർ ഒപ്പുകയും ചെയ്യും.
ഒരു മുഴുവൻ സമയ ജോലിയായിട്ടും പാർടൈം ആയും ആളുകൾ ഈ ജോലി ചെയ്യുന്നുണ്ടത്രേ. ജപ്പാനിൽ കൂടുതൽ കമ്പനികൾ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നുണ്ട്. തങ്ങളുടെ ജീവനക്കാർക്കായി ആലിംഗന സെഷനുകൾ വരെ ചില കമ്പനികൾ നടത്താറുണ്ട്.
എന്തുകൊണ്ട് പുരുഷന്മാർ?
എന്തുകൊണ്ട് സൗന്ദര്യമുള്ള പുരുഷന്മാരെ മാത്രം ഈ കണ്ണീർ ജോലിയിൽ പ്രവേശിപ്പിക്കുന്നു എന്ന ചോദ്യത്തിന് മറ്റുള്ളവരെ കരയിപ്പിക്കാൻ സുന്ദരന്മാരായ പുരുഷന്മാരെ ഉപയോഗിക്കുന്നതിനൊപ്പം കരയുന്ന പുരുഷന്മാരുടെ ചിത്രം മുഖ്യധാരയിലേക്ക് കൊണ്ടുവരുംഎന്നായിരുന്നു ടെക്കായിയുടെ മറുപടി.
ജപ്പാനിലെ വലിയൊരു വിഭാഗം ആളുകളും തങ്ങളുടെ വികാരങ്ങളെ പുറത്ത് കാണിക്കാത്തവരാണ്. പക്ഷെ കരയുവാനായി അവർക്ക് നൽകുന്ന ഈ സമയം മറ്റെല്ലാം മറന്ന് അവർ പൊട്ടിക്കരായാറുണ്ട്. പൊതു മധ്യത്തിൽ വികാരങ്ങൾ പ്രകടിപ്പിക്കാൻ അവർക്കുണ്ടാകുന്ന മടി ഒരു പരിധി വരെ കുറയ്ക്കാൻ ഇത് സഹായിക്കുന്നുണ്ട് എന്നാണ് കണ്ടെത്തൽ.