International Men’s Day | സ്ത്രീകളോടാണ്; ഈ പുരുഷ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവന് ഒരു സമ്മാനം നൽകിയാലോ?

Last Updated:

എല്ലാവർഷവും നവംബർ 19നാണ് ലോകപുരുഷദിനമായി ആചരിക്കുന്നത്

സമ്മാനം കിട്ടുന്നത് ആർക്കാണ് ഇഷ്ടമല്ലാത്തത്. ലോക പുരുഷ ദിനം വന്നെത്തുമ്പോൾ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുരുഷന്മാർക്ക് സമ്മാനം നൽകി അതൊരു ആഘോഷമാക്കാം. അത് ജോലി സ്ഥലത്തെ നിങ്ങളുടെ സഹ പ്രവർത്തകനാകാം, എല്ലാ കാര്യത്തിലും നിങ്ങൾക്ക് താങ്ങായി നിൽക്കുന്ന നിങ്ങളുടെ അച്ഛനാകാം. അല്ലെങ്കിൽ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താക്കാം. അവർക്ക് ഇഷ്ടമാകുന്ന തരത്തിലുള്ള ചില ഗിഫ്റ്റുകൾ ഏതൊക്കെയെന്ന് നോക്കാം. ഗാഡ്‌ജെറ്റുകൾ മുതൽ ആഭരണങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്
വൈൽഡ് സ്റ്റോൺ പെർഫ്യൂം
പെർഫ്യൂം ഉപയോഗിക്കുന്ന പുരുഷന്മാരിൽ വലിയൊരു ശതമാനം ആളുകളും ഈ ബ്രാൻഡ് ഇഷ്ടപ്പെടുന്നവരാണ്. മൂന്ന് വേർഷനുകളിലാണ് ഇത് വിപണിയിൽ ലഭിക്കുക. വിസ്കി, സിഗർ, അമ്മോ എന്നിവയാണ് പ്രധാനപ്പെട്ടവ. 299 രൂപ മുതലാണ് ഈ പെർഫ്യൂമിന്റെ വില. ദീർഘ നേരം നിലനിൽക്കുന്ന സുഗന്ധമാണ് വൈൽഡ് സ്റ്റോണിന്റെ പ്രത്യേകത.
ബോഡി ലോഷൻ – വൗ സ്കിൻ സയൻസ്
ബോഡി ലോഷൻ സ്ഥിരമായി ഉപയോഗിക്കുന്നവർ ആണെങ്കിൽ അങ്ങനെ ഉള്ളവർക്ക് നൽകാൻ പറ്റിയ ഏറ്റവും നല്ല ഗിഫ്റ്റ് വൗ സ്കിൻ സയൻസിന്റെ ബോഡി ലോഷൻ. 549 രൂപ മുതലാണ് ഇതിന്റെ വില. തണുപ്പ് കാലത്ത് തൊലിപ്പുറത്ത് ഉണ്ടാകുന്ന വരൾച്ച പൂർണമായും തടയാൻ ഈ ബോഡി ലോഷന് കഴിയും. വൗ സ്കിൻ സയൻസിന്റെ മറ്റൊരു ഉൽപ്പന്നം ആണ് വൗ റോസ്മേരി ബയോട്ടിൻ. മുടികൊഴിച്ചിലിന് എതിരെ പ്രവർത്തിക്കുകയും ആരോഗ്യകരമായ മുടിയിഴകൾക്കും ഇത് സഹായിക്കും.
advertisement
കിക്കി & പേർക്കി മെൻസ് ജൂവലറി
പുരുഷന്മാർക്ക് അനുയോജ്യമായ പല ഫാഷനുകളിൽ ഉള്ള മാലകളും ചെയിനുകളുമാണ് ഈ ബ്രാൻഡിന് ഉള്ളത്. 92.5 ശതമാനം വെള്ളിയാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഓരോ ആളുകളുടെയും ഇഷ്ടങ്ങൾക്ക് അനുസരിച്ച് അവരുടെ ബജറ്റിൽ ഒതുങ്ങുന്ന ആഭരണങ്ങൾ ഇവിടെ നിന്ന് സ്വന്തമാക്കാൻ സാധിക്കും.
ഐറ്റൽ S23+ സ്മാർട്ട്ഫോൺ
3D കർവ്ഡ് 6.78 FHD+AMOLED ഡിസ്‌പ്ലെ യും ഗോറില്ല ഗ്ലാസ്‌ പ്രൊട്ടക്ഷനും ഉൾപ്പെടെ ഒരു മോഡേൺ മൊബൈലിന് ആവശ്യമായത് എല്ലാം ഐറ്റൽ S23+ ൽ ഉണ്ട്. 240 Hz ആണ് സാമ്പ്ലിങ് റേറ്റ്, അതിനാൽ തന്നെ ഗെയിമിങ്ങിന് ഈ ഫോൺ മികച്ചതാണ്. 5000mAh ബാറ്ററിയും 18W ന്റെ സി ടൈപ്പ് ചാർജറും ഇവയ്ക്കുണ്ട്. 12,999 രൂപ വിലയുള്ള ഫോണിന് രണ്ടു വർഷ വാറന്റിയും 100 ദിവസത്തെ സ്ക്രീൻ റീപ്ലെയ്സ്മെന്റ് പോളിസിയും ഉണ്ട്.
advertisement
വീബ വോക് ടോക് റേഞ്ച് സോസസ്
പാചകം ഇഷ്ടപ്പെടുന്ന പുരുഷന്മാർക്ക് നൽകാൻ പറ്റിയ ഒരു സമ്മാനം ആണ് ഇത്. 79 രൂപ മുതലാണ് ഇവയുടെ വില. വിവിധങ്ങളായ ഏഷ്യൻ ഫ്ലേവറുകൾ അടങ്ങിയ സോസുകളാണിവ.
വൈൽഡ് സ്റ്റോൺ കോഡ് ഗ്രൂമിങ് പ്രോഡക്ടസ്
താടി ഉൾപ്പെടെ ശരീരത്തിനും സ്കിന്നിനും പ്രൊട്ടക്ഷൻ നൽകുന്ന പ്രൊഡക്ടുകളാണ് ഇവ. 599 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. ഇത്തരം പ്രോഡക്ടുകൾ ഉപയോഗിക്കുന്ന ഏതൊരാൾക്കും ഇത് ഒരു ബജറ്റ് ഫ്രണ്ട്‌ലി ഓപ്ഷനായിരിക്കും.
advertisement
ബിയർ ഹൗസ്
പല തരത്തിലുള്ള മോഡേൺ വസ്ത്രങ്ങളുടെ ഗംഭീര കളക്ഷൻ ഇവിടെയുണ്ട്. 340gsm ടെറി ഫാബ്രിക് കൊണ്ട് നിർമ്മിതമായ വസ്ത്രങ്ങളിൽ ചെറിയ ലോഗോയും ഉണ്ടാകും. WRAP പ്രിന്റഡ് സ്വെറ്റ് ഷർട്ടുകളും SCUTTLE ബ്ലാക്ക് സ്വെറ്റ് ഷർട്ടുകളും ഇതിൽ എടുത്ത് പറയേണ്ടവയാണ്.
ട്രൂഫിറ്റ് ആൻഡ് ഹിൽ
തന്റെ ശരീരം ഭംഗിയായി കൊണ്ട് നടക്കാൻ ആഗ്രഹിക്കുന്ന പുരുഷന്മാർക്ക് യോജിച്ചതാണ് ഈ ഗ്രൂമിങ് സെറ്റ്. വിറ്റാമിൻ ഇ ഷാംപൂവും കണ്ടീഷ്ണറും എല്ലാം ഇതിൽ ഉൾപ്പെടുന്നു. ആകർഷകമായ മണം ഈ ബ്രാൻഡിന്റെ പ്രത്യേകതയാണ്. ട്രാഫൽഗർ, 1805, ഗ്രാഫ്റ്റൺ തുടങ്ങിയവയാണ് പ്രധാന പെർഫ്യൂമുകൾ. ഷേവിങ് ക്രീമും, ബാത്ത് സോപ്പും, ഷവർ ജെല്ലും എല്ലാം ഇതിൽ ലഭിക്കും.
advertisement
എൻഗേജ്
മോഡേൺ പെർഫ്യൂമുകളിൽ മുൻ പന്തിയിൽ ഉള്ളവയാണ് എൻഗേജ്. സുഗന്ധവും ഫ്രഷ്‌നസ്സും പരത്തുന്ന ഈ പെർഫ്യൂമുകൾ പുരുഷന്മാർക്ക് യോജിച്ചതാണ്. ദിവസേനയുള്ള ഉപയോഗത്തിനായി ഈ ഗിഫ്റ്റ് നിങ്ങൾക്ക് ആർക്കും നൽകാം.
മലയാളം വാർത്തകൾ/ വാർത്ത/Life/
International Men’s Day | സ്ത്രീകളോടാണ്; ഈ പുരുഷ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവന് ഒരു സമ്മാനം നൽകിയാലോ?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement