TRENDING:

കോവിഡ് മഹാമാരിക്ക് മുമ്പ് തന്നെ ഐസലേഷനിൽ; പത്തുവർഷത്തിലേറെയായി ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരു യുവാവ്

Last Updated:

വീട്ടിൽ ഒറ്റപ്പെട്ടോ സ്വയം വീട്ടു തടങ്കലിൽ കഴിയുന്നതോ ആയ വ്യക്തിയെ ജപ്പാനിൽ ‘ഹിക്കികോമോറി’ എന്നാണ് വിളിക്കുന്നത്. സാമൂഹിക ഇടപെടലുകളില്ലാതെ കഴിയുന്നവരാണ് ഇത്തരക്കാർ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് മഹാമാരിയുടെ കടന്നു വരവോടെയാണ് സമൂഹജീവിയായ മനുഷ്യർ ഒറ്റപ്പെട്ട് കഴിയുന്ന സംസ്ക്കാരത്തിലേയ്ക്ക് മാറിയത്.  എന്നാൽ ജപ്പാനിൽ കോവിഡിന് മുമ്പും ഇത്തരത്തില്‍  സ്വയം ഒറ്റപ്പെട്ട് കഴിയുന്ന രീതിയുണ്ടായിരുന്നു. വീട്ടിൽ ഒറ്റപ്പെട്ടോ സ്വയം വീട്ടു തടങ്കലിൽ കഴിയുന്നതോ ആയ വ്യക്തിയെ ജപ്പാനിൽ ‘ഹിക്കികോമോറി’ എന്നാണ് വിളിക്കുന്നത്.  സാമൂഹിക ഇടപെടലുകളില്ലാതെ കഴിയുന്നവരാണ് ഇത്തരക്കാർ.
Credits: YouTube/ Nito Souji
Credits: YouTube/ Nito Souji
advertisement

പഠനമനുസരിച്ച്, രാജ്യത്തൊട്ടാകെ 1 മില്യണിലധികം ഹിക്കിക്കോമോറികളുണ്ടെന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആളുകൾ ആറുമാസമെങ്കിലുംസമൂഹത്തിൽ നിന്ന് വിട്ട്  അവരുടെ വീട്ടിൽ കടുത്ത ഒറ്റപ്പെടലിൽ തുടരുന്ന അവസ്ഥ എന്നാണ് ജാപ്പനീസ് ആരോഗ്യ മന്ത്രാലയം ഇതിനെ നിർവചിക്കുന്നത്

അത്തരത്തിലൊരാളാണ് നിറ്റോ സൗജി എന്ന യുവാവ്.  കലാകാരനും പ്രൊഫഷണൽ ഗെയിം ഡെവലപ്പറുമായ സൗജി, കഴിഞ്ഞ 10 വർഷത്തിലേറെയായി ഒരു ഹിക്കിക്കോമോറിയാണ്. രണ്ട് മാസത്തിലൊരിക്കൽ മുടി വെട്ടാൻ മാത്രമാണ് ഇദ്ദേഹം തന്റെ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തു പോകുന്നത്.

advertisement

Also Read-തവളകളോട് നേരംപോക്ക് പറഞ്ഞിരിക്കുന്ന 70 വയസ്സുകാരനായ ബയോളജി പ്രൊഫസർ

ടോക്കിയോയിലെ ഒരു യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ നിറ്റോ നല്ല ജോലി കണ്ടെത്താൻ കഴിയാതെ സ്വന്തം നാട്ടിലേക്ക് മടങ്ങി. സാമ്പത്തികമായി സ്വതന്ത്രനാകുന്നതുവരെ ഡ്രോയിംഗ് പരിശീലിക്കാനും കോമിക്സുകൾ സൃഷ്ടിക്കാനും മൂന്നുവർഷം ഹിക്കിക്കോമോറിയായി തുടരാന്‍ ഇദ്ദേഹം ആഗ്രഹിച്ചിരുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇപ്പോഴും, കോബിയിലെ തന്റെ ബന്ധുവിന്റെ അപ്പാർട്ട്മെന്റിൽ പുറം ലോകവുമായി പരിമിതമായ സമ്പർക്കം മാത്രം പുലർത്തിയാണ് നിറ്റോ കഴിയുന്നത്. അവശ്യവസ്തുക്കൾ ഓൺലൈനായി ഓർഡർ ചെയ്യുന്നതിനാൽ വീട്ടിൽ എത്തിച്ചു നൽകും.

advertisement

രാവിലെ 11 മണിക്ക് ആരംഭിക്കുന്ന തന്റെ ഒരു ദിവസത്തെക്കുറിച്ച് നിറ്റോ സൗജി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഉറക്കമുണ‍ർന്ന ശേഷം വാർത്തകൾ വായിക്കുന്നതിനിടയിൽ പ്രഭാതഭക്ഷണം കഴിക്കും. അടുത്ത ഒരു മണിക്കൂറിൽ, ഗെയിം ഡെവലപ്മെന്റ് പ്രോജക്റ്റിന് ആവശ്യമായ ഇമെയിലുകൾ വായിക്കുകയും മറുപടി നൽകുകയും ചെയ്യും. അതിനുശേഷം ഉച്ചഭക്ഷണം തയ്യാറാക്കി കഴിച്ച ശേഷം വീണ്ടും ജോലിയിലേയ്ക്ക് മടങ്ങും. വൈകുന്നേരം, 20 മിനിറ്റ് ശാരീരിക വ്യായാമം ചെയ്യും. അത്താഴത്തിന് ശേഷം വീണ്ടും ജോലിചെയ്യുകയും പുലർച്ചെ 4 മണിക്ക് ഉറങ്ങുകയും ചെയ്യും.

advertisement

Also Read- നീണ്ട മുടിയിഴകളെ വസ്ത്രങ്ങളാക്കി മാറ്റി യുവതി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

2015 മുതൽ, നിറ്റോ ഇംഗ്ലീഷ് പഠിക്കുകയും ഒറ്റപ്പെട്ട് കഴിയുന്ന തന്റെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ഗെയിമിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഈ ഗെയിമിന്റെ പേര് പുൾ സ്റ്റേ എന്നാണ്. 2020 ഒക്ടോബറിൽ ഈ ​ഗെയിം പുറത്തിറക്കിയിരുന്നു. നിറ്റോ സൗജിയെ തന്നെ മാതൃകയാക്കിയുള്ള ഒരു നായകനെയാണ് ​ഗെയിമിൽ അവതരിപ്പിച്ചിരിക്കുന്നത്. 20,000 ത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള ഒരു യൂട്യൂബ് തത്സമയ സ്‌ട്രീമിംഗ് ചാനലും അദ്ദേഹം നടത്തുന്നുണ്ട്.  തന്റെ ജോലിയിൽ പൂർണ്ണമായും അർപ്പിച്ച് കഴിയുകയാണ് സൗജി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
കോവിഡ് മഹാമാരിക്ക് മുമ്പ് തന്നെ ഐസലേഷനിൽ; പത്തുവർഷത്തിലേറെയായി ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരു യുവാവ്
Open in App
Home
Video
Impact Shorts
Web Stories