''പ്രധാനമായും സമ്മർദം ഉണ്ടാകുന്നത് ചില കാര്യങ്ങൾ തിരിച്ചറിയാത്തതു കൊണ്ടും നിങ്ങളുടെ നിയന്ത്രണത്തിൽ ഉള്ള കാര്യങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്തതും കൊണ്ടാണ്. ചില പ്രത്യേക കാര്യങ്ങൾ എന്നിൽ സമ്മർദം ഉണ്ടാക്കുന്നതായി ഞാൻ കണ്ടെത്തിയാൽ, അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു മുന്നറിയിപ്പാണ്. അത് എന്താണ് അർത്ഥമാക്കുന്നത്, അതിന്റെ കാരണം എന്താണ്? അതിന്റെ പരിഹാര നടപടികൾ സ്വീകരിക്കാൻ എനിക്ക് പറ്റുന്നതാണോ തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിക്കും. അതിൽ ഒരു നടപടിയും എടുത്തിട്ടില്ല എന്ന് തിരിച്ചറിഞ്ഞാൽ, അതിനായി വേണ്ട ഫോൺ കോണുകൾ ചെയ്യുകയോ അല്ലെങ്കിൽ ഇമെയിലുകൾ അയയ്‌ക്കുകയോ ചെയ്യും. ആ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും, അതിനെ നേരിടാൻ വേണ്ട കാര്യങ്ങൾ ഞാൻ ചെയ്തല്ലോ എന്ന ആശ്വാസം ഉണ്ടാകും. അത് എന്റെ സമ്മർദം വലിയ തോതിൽ കുറയ്ക്കുകയു ചെയ്യും. നിങ്ങൾ ചില കാര്യങ്ങൾ അവഗണിക്കുന്നതു മൂലമാണ് പ്രധാനമായും സമ്മർദം ഉണ്ടാകുന്നത് എന്ന് ഞാൻ കരുതുന്നു'', ജെഫ് ബസോസ് വീഡിയോയിൽ പറയുന്നു.
advertisement
Also read-ഇതെന്താ സ്വർണമോ! മുംബൈ എയർപോർട്ടിലെ മസാലദോശയുടെ വില കേട്ടു ഞെട്ടി സോഷ്യൽ മീഡിയ
നിരവധി പേരാണ് അദ്ദേഹത്തിന്റെ വീഡിയോയ്ക്കു താഴെ കമന്റുമായി എത്തുന്നത്. ''തീർച്ചയായും, സമ്മർദത്തിന്റെ കാരണം എന്താണെന്ന് തിരിച്ചറിയുന്നത് ഏറെ നിർണായകമാണ്. സ്ട്രെസ് മാനേജ്മെന്റിനെക്കുറിച്ചുള്ള ഈ വിലപ്പെട്ട ഉൾക്കാഴ്ച പങ്കിട്ടതിന് നന്ദി'', എന്നാണ് വീഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. ''ഇത് വളരെ സത്യമാണ്. എന്നിൽ സമ്മർദം ഉണ്ടാക്കിയ കാരണങ്ങൾ ഞാൻ കണ്ടെത്തിയാൽ തന്നെ എന്റെ പ്രശ്നം പകുതി കുറയും'', എന്ന് മറ്റൊരാൾ കുറിച്ചു.
അതേസമയം ജെഫ് ബസോസിന്റെ അഭിപ്രായത്തെ വിമർശിക്കുന്നവരും ഉണ്ട്. ''തീർത്തും തെറ്റായ കാര്യങ്ങളാണ് ഇവ. പക്ഷേ ജെഫ് ബെസോസ് പറഞ്ഞതിനാൽ അത് എന്തോ വലിയ കാര്യമാണെന്ന് പലരും കരുതുന്നു'' അദ്ദേഹത്തിന്റെ വീഡിയോയ്ക്കു താഴെ മറ്റൊരാളുടെ കമന്റ് ഇങ്ങനെയായിരുന്നു.