ഇതെന്താ സ്വർണമോ! മുംബൈ എയർപോർട്ടിലെ മസാലദോശയുടെ വില കേട്ടു ഞെട്ടി സോഷ്യൽ മീഡിയ
- Published by:Sarika KP
- news18-malayalam
Last Updated:
ഇതിലും ഭേദം സ്വർണം വാങ്ങുന്നതാണെന്നും , ഇത് വെള്ളിയുടെ വിലയ്ക്ക് തുല്യമാണെന്നുമൊക്കെയായിരുന്നു മറ്റ് ചില പ്രതികരണങ്ങൾ.
മുംബൈ എയർപോർട്ടിൽ ഒരു മസാല ദോശയുടെ വില 600 രൂപ! എയർപോർട്ടുകളിൽ സാധാരണ ഗതിയിൽ വില കൂടുതലായിരിക്കുമെങ്കിലും ഒരു ദോശയ്ക്ക് 600 രൂപ എന്നത് അംഗീകരിക്കാനാവില്ല എന്നാണ് യാത്രക്കാർ പറയുന്നത്. എയർപോർട്ടിലെ സാധനങ്ങളുടെ വിലകൾ കാണിക്കുന്ന ഡിജിറ്റൽ ഡിസ്‌പ്ലെയുടെ വൈറൽ വീഡിയോയിലാണ് ദോശയുടെ വില ഉള്ളത്. മസാല ദോശയ്ക്ക് ഒപ്പം മോര് കൂടി വാങ്ങിയാൽ വില 600 ആണ്, വാങ്ങുന്നത് ബന്നെ ഖലി(Benne Khali) ദോശയാണെങ്കിൽ വില 620 ആകും. ദോശയ്ക്ക് ഒപ്പം കോഫിയോ ലസ്സിയോ (Lassi) വാങ്ങാനാണ് ആഗ്രഹമെങ്കിൽ വില വീണ്ടും കൂടും.
വീഡിയോയിൽ മസാല ദോശ ഉണ്ടാക്കുന്ന രീതിയും കാണിക്കുന്നുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് 9 മില്യൺ ആളുകളാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടത്. ദോശയുടെ വിലയ്ക്ക് ചേർന്ന ഒരു ഗുണവും രൂപത്തിലോ രുചിയിലോ ഇല്ലെന്ന് നിരവധിപ്പർ കുറ്റപ്പെടുത്തുന്നു. 40 ഓ 50 ഓ രൂപയുടെ ദോശയുടെ ഗുണം പോലും ഇല്ലാത്ത ഒന്നിന് 600 രൂപ കൊടുക്കേണ്ടി വരുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ എന്നായിരുന്നു ഒരാളുടെ പ്രതികരണം.
advertisement
സിങ്കപ്പൂരിൽ ദോശയ്ക്ക് ഇതിലും വിലക്കുറവാണെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഇതിലും ഭേദം സ്വർണം വാങ്ങുന്നതാണെന്നും , ഇത് വെള്ളിയുടെ വിലയ്ക്ക് തുല്യമാണെന്നുമൊക്കെയായിരുന്നു മറ്റ് ചില പ്രതികരണങ്ങൾ.
ദക്ഷിണേന്ത്യയിലെ പ്രധാന ഭക്ഷണമാണ് ദോശ. ദോശക്ക് ചില സ്ഥലങ്ങളിൽ കൊടുക്കേണ്ടി വരുന്ന ഈ ഉയർന്ന വില ഇത് ആദ്യമായല്ല വൈറലാകുന്നത്. ഗുരുഗ്രാമിലെ ഒരു പ്രശസ്ത ഹോട്ടലിൽ നിന്നും 1000 രൂപയ്ക്ക് രണ്ട് ദോശ കഴിക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ച് സൊമാറ്റോയിലെ ഒരു ജീവനക്കാരൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
December 26, 2023 8:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇതെന്താ സ്വർണമോ! മുംബൈ എയർപോർട്ടിലെ മസാലദോശയുടെ വില കേട്ടു ഞെട്ടി സോഷ്യൽ മീഡിയ