കോവിഡിനെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം ഒപ്പം അത്യാവശ്യം കച്ചവടവും നടക്കണം എന്നാണ് വ്യാപാരികളുടെ ആലോചന. ഇങ്ങനെ ആലോചിച്ച് വ്യത്യസ്തമായ ശൈലിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജോദ്പൂരിലെ ഒരു പ്രമുഖ റസ്റ്റോറന്റ്.
പുതിയ കാലത്ത് പുതിയ വിഭവങ്ങൾ എന്ന പഴയ ഐഡിയ തന്നെ പുതിയ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് വേദിക് റസ്റ്റോറന്റ്. ഇവിടുത്തെ കൊറോണ കാലത്തെ സ്പെഷ്യൽ ഐറ്റം തന്നെയാണ് ചർച്ചാവിഷയം.
advertisement
TRENDING:അങ്ങനെ ഒരു അവസ്ഥയിൽ സുശാന്തിനെ കാണാൻ ആഗ്രഹിച്ചിരുന്നില്ല; അന്ത്യകർമത്തിന് എത്താത്തതിനെ കുറിച്ച് അങ്കിത[NEWS]Viral Video| 'എത്ര മനോഹരമായ സ്വരം'; വളർത്തു നായക്കൊപ്പം യുവാവിന്റെ 'ജുഗൽബന്ദി' ; സോഷ്യൽ മീഡിയയിൽ ഹിറ്റ്[NEWS]പ്രതിയുമായി ബന്ധം; പൊലീസ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം വേണമെന്ന് ഡിഐജി[NEWS]
കൊറോണ കറിയും മാസ്ക് നാനും ആണ് റസ്റ്റോറന്റിന്റെ ഹൈലൈറ്റ്. ഉപഭോക്താക്കളെ ആകർഷിക്കുക ഒപ്പം കച്ചവടവും, ഈ തന്ത്രമാണ് റസ്റ്റോറന്റ് പരീക്ഷിക്കുന്നത്.
വൈറസിന്റെ ആകൃതിയിൽ മലായി കോഫ്റ്റയാണ് കൊറോണ കറിയായി രൂപാന്തരപ്പെട്ടത്. ഇതിനൊപ്പം ഫെയ്സ്മാസ്കിന്റെ ആകൃതിയിൽ മാസ്ക് നാനും കഴിക്കാം.
ഉപഭോക്താക്കളുടെ സുരക്ഷയാണ് തങ്ങളുടെ മുഖ്യപരിഗണന എന്നാണ് റസ്റ്റോറന്റ് അധികൃതർ പറയുന്നത്. കോവിഡ‍് മാനദണ്ഡങ്ങൾ പാലിച്ചാണ് കച്ചവടം.
സംഗതി എന്തായാലും ട്വിറ്ററിൽ വൈറലായിക്കഴിഞ്ഞു. റസ്റ്റോറന്റിലെ കൊറോണ കറിയുടേയും മാസ്ക് നാനിന്റെയും ചിത്രങ്ങൾ ഇതിനകം നിരവധി പേരാണ് ഷെയർ ചെയ്തത്. ഇതൊക്കെ ഇന്ത്യയിൽ മാത്രമേ കാണാൻ കഴിയുകയുള്ളൂവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഇതാദ്യമായല്ല, പുതിയ ഐറ്റവുമായി ഒരു റസ്റ്റോറന്റ് രംഗത്തെത്തുന്നത്. നേരത്തേ, കൊൽക്കത്തയിലെ പലഹാരക്കടയിലെ കൊറോണ കേക്ക് സൂപ്പർഹിറ്റായിരുന്നു. കച്ചവടവും ഒപ്പം ബോധവത്കരണവുമാണ് ലക്ഷ്യമിടുന്നത് എന്നായിരുന്നു സ്ഥാപനത്തിന്റെ വിശദീകരണം