Viral Video| 'എത്ര മനോഹരമായ സ്വരം'; വളർത്തു നായക്കൊപ്പം യുവാവിന്റെ 'ജുഗൽബന്ദി' ; സോഷ്യൽ മീഡിയയിൽ ഹിറ്റ്
- Published by:Gowthamy GG
- news18-malayalam
Last Updated:
യജമാനനൊപ്പം പാട്ടുപാടുന്ന നായയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
പലതരം സംഗീത വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. രണ്ടുപേർ ചേർന്നവതരിപ്പിക്കുന്ന ജുഗൽബന്ദി സംഗീത പരിപാടികളിൽ പലതും നമ്മുടെ മനം കവർന്നിട്ടുമുണ്ട്. എന്നാൽ വളർത്തു നായക്കൊപ്പമുള്ള പാട്ട് ഇതാദ്യമായിട്ടായിരിക്കും. ഇതുകേൾക്കുമ്പോൾ എല്ലാവരും ഒന്നും സംശയിച്ചുപോകും, നായകൾ പട്ടുപാടുമോ എന്ന്?
യജമാനനൊപ്പം പാട്ടുപാടുന്ന നായയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. രേഹിത് നായർ എന്നയാൾ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയാണിത്. താൻ ചില രാഗങ്ങൾ പാടുന്നതിനൊപ്പം നായയും സമാനമായ ശബ്ദം അനുകരിക്കുന്നതാണ് വീഡിയോ. ഈ വീഡിയോ കുറച്ചൊന്നുമല്ല ഇന്റർനെറ്റിൽ ചിരി പടർത്തിയിരിക്കുന്നത്.
കൊമേഡിയനും എഴുത്തുകാരനുമാണ് രോഹിത് നായർ. രോഹിതിന്റെ സോ എന്ന വളർത്തുനായയാണ് യജമാനനൊപ്പം പാട്ടുപാടി ഹിറ്റായിരിക്കുന്നത്. രോഹിത് ആദ്യം പാടി. പിന്നാലെ സോ അതേരീതിയിൽ ശബ്ദം അനുകരിക്കുന്നു. രോഹിത് നായയെ ഒന്നു ശ്രദ്ധിച്ചശേഷം വീണ്ടും പാടി. നായയും വീണ്ടും ശബ്ദം അനുകരിച്ചു- ഇതാണ് വീഡിയോയിൽ ഉള്ളത്.
advertisement
TRENDING:'Kangana Ranaut|വീടിനു സമീപം വെടിയൊച്ച കേട്ടതായി നടി കങ്കണ റണൗട്ട്; പൊലീസ് പട്രോളിംഗ് ശക്തമാക്കി
advertisement
[NEWS]
രണ്ടു ദിവസത്തിനിടെ നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്. രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനു മുമ്പും രോഹിത് നായയ്ക്കൊപ്പമുള്ള വീഡിയോ പങ്കിട്ടിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 02, 2020 9:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video| 'എത്ര മനോഹരമായ സ്വരം'; വളർത്തു നായക്കൊപ്പം യുവാവിന്റെ 'ജുഗൽബന്ദി' ; സോഷ്യൽ മീഡിയയിൽ ഹിറ്റ്