Gold Smuggling Case | പ്രതിയുമായി ബന്ധം; പൊലീസ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം വേണമെന്ന് ഡിഐജി
മദ്യപിച്ചു കാറോടിച്ചതിന് സന്ദീപിനെ മണ്ണന്തല പൊലീസ് പിടികൂടിയപ്പോൾ സ്റ്റേഷനിൽ നേരിട്ടെത്തി ജാമ്യത്തിലിറക്കിയത് ചന്ദ്രശേഖരനായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസിലെ പ്രതി സന്ദീപുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവ് വി. ചന്ദ്രശേഖരനെതിരെ വിശദ അന്വേഷണം നടത്തണമെന്ന് റേഞ്ച് ഡിഐജി സഞ്ജയ്കുമാർ ഗുരുദീൻ.
2/ 7
വകുപ്പുതല നടപടി വേണമെന്നും ശുപാർശയുണ്ട്. റിപ്പോർട്ട് ഡിജിപിക്ക് കൈമാറി.
3/ 7
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുമായി ചന്ദ്രശേഖരന് ബന്ധമുണ്ടെന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തൽ.
4/ 7
മദ്യപിച്ചു കാറോടിച്ചതിന് സന്ദീപിനെ മണ്ണന്തല പൊലീസ് പിടികൂടിയപ്പോൾ സ്റ്റേഷനിൽ നേരിട്ടെത്തി ജാമ്യത്തിലിറക്കിയത് ചന്ദ്രശേഖരനായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
5/ 7
ബന്ധു കൂടിയായ സന്ദീപുമായി ചന്ദ്രശേഖരൻ അടുപ്പം പുലർത്തിയിരുന്നതായി കണ്ടെത്തി.
6/ 7
ജാമ്യം നേടാൻ പൊലീസുകാരെ സമ്മർദം ചെലുത്തിയതിലടക്കം വീഴ്ചയെന്നാണു ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിലുള്ളത്.
7/ 7
ഇതിന്റെയടിസ്ഥാനത്തിൽ അച്ചടക്ക നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണക്കടത്തുമായി ചന്ദ്രശേഖരന് ബന്ധം ഉണ്ടെന്നതിന് തെളിവില്ലെന്നും റിപ്പോർട്ടിലുണ്ട്.