ഗര്‍ഭപാത്രത്തിന്റെ ഇടതുഭാഗത്ത് മൂത്രാശയത്തിനും മൂത്രനാളത്തിനും താഴെ വലിയ കോളിഫ്ളവറിനോട് സാമ്യമുള്ളതും, പല വലുപ്പത്തിലുള്ളതുമായ മുഴകള്‍ കാണപ്പെട്ടിരുന്നതായി ഡോക്ടര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമായിരുന്നെന്നും ഡോ തുപ്പണ്ണ പറഞ്ഞു. ഈ അവസരത്തില്‍ എല്ലാ സ്ത്രീകളും ഇത്തരം അസുഖങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അനാവശ്യമായ സങ്കീര്‍ണതകൾ ഒഴിവാക്കി കൃത്യ സമയത്ത് തന്നെ വിദഗ്ധരെ സമീപിക്കണമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.
Also Read- Bizarre Incident | ടോയ‍്‍ലറ്റിൽ വീണ ഫോൺ എടുക്കാൻ ശ്രമിച്ചു; 40കാരി തലകീഴായ് കുടുങ്ങി
advertisement
ഇത്രയും സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ഡോക്ടര്‍മാരോട് നന്ദിയുണ്ടെന്ന് റിതിക പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ മുഴകള്‍ ശരീരത്തിനുള്ളില്‍ വളരുകയായിരുന്നു. എന്നാല്‍ അതിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ആദ്യം ശ്രദ്ധിക്കപ്പെടാതെ പോയെന്നും യുവതി പറയുന്നു. ആശുപത്രി അധികൃതര്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കിയെന്നും ആരോഗ്യ വിദഗ്ധരോടുള്ള നന്ദി അറിയിച്ചു കൊണ്ട് യുവതി പറഞ്ഞു.
ഫൈബ്രോയിഡുകള്‍, ലിയോമയോമാസ്, മയോമാസ്, ഗര്‍ഭാശയ മയോമകള്‍, ഫൈബ്രോമാസ് എന്നിങ്ങനെ വിവിധ പേരുകളില്‍ ഗര്‍ഭാശയ മുഴ അറിയപ്പെടുന്നു. ഈ മുഴകള്‍ കാന്‍സര്‍ കോശങ്ങള്‍ പോലെ തോന്നാമെങ്കിലും അപകടകാരികളായ ഗര്‍ഭാശയ ക്യാന്‍സറുമായി ഇതിന് ബന്ധമില്ല. എന്നാല്‍ വളരെ അപൂര്‍വമായ ചില സാഹചര്യങ്ങളില്‍ ഈ ട്യൂമറുകള്‍ പ്രത്യുല്‍പ്പാദന അവയവങ്ങളെ ബാധിക്കാറുണ്ട്.
ലോകത്തിലെ 80 ശതമാനം സ്ത്രീകളിലും അവരുടെ 50 വയസ്സിനുള്ളില്‍ എപ്പോഴെങ്കിലും ഗര്‍ഭാശയ മുഴകള്‍ ഉണ്ടാകാറുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാൽ ഭൂരിഭാഗം പേരിലും അപകടകരമായ രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഗുരുതരമായ കേസുകളിൽ സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്ത് കഠിനമായ വയറുവേദന അനുഭവപ്പെടുകയും അമിതമായി രക്തം നഷ്ടപ്പെടുകയും ചെയ്യാറുണ്ട്.
പേശികളും നാരുകളുള്ള ടിഷ്യുവും ചേര്‍ന്നതാണ് ഫൈബ്രോയിഡ്. അവയുടെ വലിപ്പത്തിലും ആകൃതിയിലും വ്യത്യാസമുണ്ടാകാം. പെല്‍വിക് വേദന, ക്രമരഹിതമായ ആര്‍ത്തവചക്രം, ഗര്‍ഭച്ഛിദ്രം, അമിത രക്തസ്രാവം എന്നിവയൊക്കെയാണ് പ്രധാനമായും ഫ്രൈബ്രോയിഡിന്റെ രോഗലക്ഷണങ്ങള്‍.