TRENDING:

മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു

Last Updated:

തർക്കോവ്സ്കി തലക്ക് പിടിച്ചവർക്കും കിസ്ലോവ്സ്കിയെ കീശയിലാക്കി കൊണ്ടുനടക്കുന്നവർക്കും ഗൊദാർദിൽ പിഎച്ച്ഡി എടുത്തവർക്കും ഉള്ളതല്ല "ആരോ"എന്ന് ആരെങ്കിലും ഇവർക്ക് പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കും

advertisement
ശ്യാമപ്രസാദിനെയും മഞ്ജു വാരിയരെയും കേന്ദ്ര കഥാപാത്രളാക്കി മമ്മൂട്ടി കമ്പനി നിർമിച്ച് രഞ്ജിത്ത് ഒരുക്കിയ ‘ആരോ’ എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഒരു വിഭാ​ഗം ഈ ഷോട്ടഫിലിമിനെ പ്രശംസിക്കുമ്പോൾ, മറ്റൊരു വിമർശനങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. വിമർശനങ്ങൾക്കെതിരെ ഇതിനോടകം നിരവധിപേർ പ്രതികരിച്ചിട്ടുണ്ട്.
News18
News18
advertisement

നിരവധി വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഹ്രസ്വചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ആൺ പെൺ വ്യത്യാസമില്ലാതെ ഇത്രയധികം വ്യാജ ബുജികൾ ഭൂമിമലയാളത്തിൽ ഉണ്ടെന്നറിഞ്ഞത് ആരോ കണ്ടു കഴിഞ്ഞപ്പോഴാണെന്ന് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ആരോ

--------

ആൺ പെൺ വ്യത്യാസമില്ലാതെ ഇത്രയധികം വ്യാജ ബുജികൾ ഭൂമിമലയാളത്തിൽ ഉണ്ടെന്നറിഞ്ഞത് രഞ്ജിത്തിന്റെ "ആരോ"എന്ന short fiction ന്റെ യൂട്യൂബ് റിലീസിംഗ് കഴിഞ്ഞപ്പോഴാണ്. ചിലർക്ക് അസഹിഷ്ണുത, ചിലർക്ക് വ്യക്തി വിരോധം, ചിലർക്ക് വെറും പരിഹാസം.

advertisement

തർക്കോവ്സ്കി തലക്ക് പിടിച്ചവർക്കും കിസ്ലോവ്സ്കിയെ കീശയിലാക്കി കൊണ്ടുനടക്കുന്നവർക്കും ഗൊദാർദിൽ പിഎച്ച്ഡി എടുത്തവർക്കും ഉള്ളതല്ല "ആരോ"എന്ന് ആരെങ്കിലും ഇവർക്ക് പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചില തോന്നലുകൾ,ഭ്രമങ്ങൾ അല്ലെങ്കിൽ വിഭ്രമങ്ങൾ ഇതൊക്കെ എല്ലാ മനുഷ്യരിലും കൂടിയും കുറഞ്ഞുമിരിക്കും -ആ അർത്ഥത്തിൽ രണ്ടാമതും മൂന്നാമതും കാണുവാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് നല്ല കലാസൃഷ്ടികളുടെ പ്രത്യേകതയാണ്- അതുകൊണ്ടാണ് അത്ര വ്യാജൻ അല്ലാത്ത ഞാൻ ഈ കാവ്യത്തെ ഇഷ്ടപ്പെടുന്നത്. അത് എത്ര ജനപ്രിയമായി എന്ന് അതിൽ തന്നെ അറിയാനും കഴിയും.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
Open in App
Home
Video
Impact Shorts
Web Stories