2005 മുതൽ ഇതുവരെയുള്ള കാലയളവിൽ 7000- ത്തിലധികം പാമ്പുകളെ ജോയി രക്ഷിച്ചതായാണ് വിവരം. 2005 ൽ ആദ്യമായി ഒരു പെരുമ്പാമ്പിനെ പിടികൂടിയാണ് അദ്ദേഹം പാമ്പുപിടുത്തത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ഇഴ ജന്തുക്കളുടെ സംരക്ഷണമായി ജോയിയുടെ മുഖ്യ ലക്ഷ്യം. കൂടാതെ 2006 വരെ അദ്ദേഹം പെരുമ്പാമ്പുകളെ മാത്രമേ പിടികൂടി സംരക്ഷിച്ചിരുന്നുള്ളൂവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അതേ വർഷം തന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ഒരു മൂർഖൻ പാമ്പിനെ പിടികൂടേണ്ടി വന്നു. അതിനുശേഷമാണ് പാമ്പുകളുടെ രക്ഷാദൗത്യം മുഴുവനായി ഏറ്റെടുക്കാമെന്ന ആശയം വന്നത് .
advertisement
അങ്ങനെ 2007 ൽ ഒരു രാജവെമ്പാലയെയും ജോയ് പിടികൂടി രക്ഷപ്പെടുത്തി. പശ്ചിമഘട്ട മേഖലയിൽനിന്ന് ഇറങ്ങിവന്ന ഉഗ്ര വിഷമുള്ള പാമ്പായ രാജവെമ്പാലയെ അദ്ദേഹം പിടികൂടിയ ശേഷം കാട്ടിലേക്ക് തുറന്നു വിടുകയായിരുന്നു. അതേസമയം കുറച്ചു ദിവസങ്ങൾക്കു മുൻപ് പാമ്പുകളുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മറ്റൊരാളും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇയാളുടെ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയി മാറുകയും ചെയ്തിരുന്നു. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ നിന്നുള്ള യാദവ് എന്ന ആളായിരുന്നു അത്. ഉത്തർപ്രദേശിൽ വർഷങ്ങൾക്കു മുൻപ് പാമ്പുകളുടെ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ വ്യക്തി കൂടിയാണ് യാദവ്. അതായത് 23 വർഷത്തിനിടയിൽ ഏകദേശം 8000 ത്തിലധികം പാമ്പുകളുടെ രക്ഷാദൗത്യം അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്.
കൂടാതെ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ഒരാൾ കൂടിയാണ് യാദവ്. അദ്ദേഹത്തിന്റെ സ്വന്തം യൂട്യൂബ് ചാനലായ മുരളിവാലെ ഹൗസ്‌ല എന്ന ചാനലിൽ നിലവിൽ 85 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്‌സ് ഉണ്ട്. ഇതിന് പുറമേ ഫേസ്ബുക്കിൽ 46 ലക്ഷവും ഇൻസ്റ്റാഗ്രാമിൽ 3.5 ലക്ഷവും ഫോളോവേഴ്‌സും അദ്ദേഹത്തിനുണ്ട്. എന്നാൽ പാമ്പുകളെ കൈകാര്യം ചെയ്യുന്നത് ഒരു കുട്ടിക്കളിയല്ലെന്നും ചെറിയ പിഴവ് പോലും ഒരാളുടെ ജീവന് ഭീഷണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു അഭിമുഖത്തിൽ അദ്ദേഹം തന്റെ അനുഭവങ്ങളും തുറന്നു പങ്കുവെച്ചിരുന്നു.