നാൽപതുകാരന്റെ വയറ്റിൽ ഒരു സൂപ്പർ മാർക്കറ്റ്; കാന്തം, ഇയര്‍ഫോണ്‍, ലോക്കറ്റ് അടക്കം നൂറോളം വസ്തുക്കൾ സർജറിയിലൂടെ പുറത്ത്
- Published by:Anuraj GR
- trending desk
Last Updated:
സ്ക്രൂ, ഇയര്‍ഫോണ്‍, നട്ട്, ബോള്‍ട്ട്, ലോക്കറ്റ് തുടങ്ങി നൂറോളം വസ്തുക്കളാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്
പഞ്ചാബ് സ്വദേശിയായ 40 കാരന്റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് സ്‌ക്രൂ, ഇയര്‍ഫോണ്‍, നട്ട്, ബോള്‍ട്ട്, ലോക്കറ്റ് തുടങ്ങി നൂറോളം വസ്തുക്കൾ. പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം.
മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇവ നീക്കം ചെയ്തത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ഇദ്ദേഹമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു.
കുല്‍ദീപ് സിംഗ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. പനിയും ഛര്‍ദ്ദിയും വയറുവേദനയുമായിട്ടാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇദ്ദേഹത്തിന് വയറുവേദന അനുഭവപ്പെടാറുണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി വയറുവേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ഈയടുത്തിടെയാണ് ഇക്കാര്യം കുല്‍ദീപ് പുറത്ത് പറഞ്ഞത്. ഇയാളുടെ കുടുംബം തന്നെയാണ് ഇക്കാര്യം ഡോക്ടര്‍മാരോട് പറഞ്ഞത്.
ആശുപത്രിയിലെത്തിയ കുല്‍ദീപ് സിംഗിനെ ഡോ. കല്‍റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വയറിന്റെ എക്‌സ്‌റേയും എടുത്തിരുന്നു. എക്‌സ് റേ ഫലം കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടുകയായിരുന്നു. നൂറോളം അന്യവസ്തുക്കളാണ് ഇദ്ദേഹത്തിന്റെ വയറ്റിലുണ്ടായിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കാന്തം വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
advertisement
തുടര്‍ന്ന് ഉടന്‍ തന്നെ ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ ഇദ്ദേഹത്തിന്റെ വയറ്റില്‍ നിന്നും സ്‌ക്രൂ, ബട്ടണ്‍സ്, സിപ്, സേഫ്റ്റി പിന്‍ തുടങ്ങിയവ നീക്കം ചെയ്തു.
പിക (pica) എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്നയാളാണ് കുല്‍ദീപ് സിംഗ് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭക്ഷണത്തിന്റെ വിഭാഗത്തിലുള്‍പ്പെടാത്തി കഴിക്കാന്‍ തോന്നുന്ന ഒരു രോഗാവസ്ഥയാണ് പിക. കൂര്‍ത്ത മുനയുള്ള വസ്തുക്കളും ഇദ്ദേഹം കഴിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അത് വയറ്റിനുള്ളില്‍ മുറിവുകളുണ്ടാക്കിയിട്ടുണ്ട്.
കുല്‍ദീപ് ഇപ്പോഴും വെന്റിലേറ്ററിലാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തന്നെ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 29, 2023 12:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നാൽപതുകാരന്റെ വയറ്റിൽ ഒരു സൂപ്പർ മാർക്കറ്റ്; കാന്തം, ഇയര്‍ഫോണ്‍, ലോക്കറ്റ് അടക്കം നൂറോളം വസ്തുക്കൾ സർജറിയിലൂടെ പുറത്ത്